മകൻ മാത്രമല്ല ഒരു മകൾ കൂടെയുണ്ട്!! പ്രിയപ്പെട്ട മകളെ പരിചയപ്പെടുത്തി ബീന ആന്റണി: തൂവൽസ്പർശം താരത്തെകണ്ട് അന്തംവിട്ട് ആരാധകർ

നടി ബീന ആന്റണിയും മനോജ് കുമാറും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതിമാരാണ്. ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമകളും ടെലിവിഷന്‍ പരിപാടികളുമൊക്കെ ഹിറ്റായിരുന്നു. അടുത്തിടെ മനോജിന് പെട്ടെന്നുണ്ടായ അസുഖത്തെ കുറിച്ചാണ് താരങ്ങള്‍ സംസാരിച്ചിരുന്നത്. ഇതിനിടയില്‍ ബീന ആന്റണി തന്റെ മകളെ പരിചയപ്പെടുത്തി കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്.
പുതിയ വ്‌ലോഗിലൂടെയാണ് എല്ലാവര്‍ക്കും അറിയുന്ന ഒരു മകന്‍ കൂടാതെ തനിക്കൊരു മകള്‍ ഉണ്ടെന്ന് ബീന പറഞ്ഞത്. പിന്നാലെ മകളുടെ വിശേഷങ്ങളും പ്രേക്ഷകര്‍ അറിയാത്ത പല കഥകളും നടി പറയുകയും ചെയ്തിരുന്നു. സീരിയല്‍ നടി അവന്തിക മോഹനെ കുറിച്ചാണ് ബീന ആന്റണി പറഞ്ഞിരുന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെ,
ഇന്ന് നിങ്ങള്‍ക്ക് എന്റെ മോളെ പരിചയപ്പെടുത്താം എന്ന് പറഞ്ഞാണ് ബീന അവന്തികയെ കാണിച്ച് തരുന്നത്. എനിക്കൊരു മോന്‍ ഉണ്ടെന്നാണ് എല്ലാവര്‍ക്കും അറിയാവുന്നത്. അതല്ലാതെ എനിക്കൊരു മകള്‍ കൂടിയുണ്ട്. എന്റെ ചക്കരമോളാണ്. അവളെ വര്‍ഷങ്ങള്‍ക്ക് ശേഷം കാണാന്‍ പോവുകയാണ്. കൊവിഡ് കാരണം ഫോണിലൂടെയാണ് ഞങ്ങള്‍ സംസാരിക്കാറുണ്ടായിരുന്നത്. ഇപ്പോള്‍ വീണ്ടും കാണാന്‍ പോവുന്നതിന്റെ സന്തോഷത്തിലാണെന്നും ബീന പറയുന്നു. അവന്തിക എന്നെ അമ്മ എന്നാണ് വിളിക്കുന്നത്.
ആത്മസഖി സീരിയല്‍ മുതല്‍ തുടങ്ങിയ ബന്ധമാണ് ഞങ്ങളുടേത്. അമ്മ മകള്‍ ബന്ധമാണ് ഞങ്ങള്‍ക്കിടയില്‍. തുടക്കത്തില്‍ അവള്‍ എന്നെ ചേച്ചിയെന്നായിരുന്നു വിളിച്ചത്. പിന്നീടത് മാഡമാക്കി. എന്റെ പൊന്ന് മോളെ എന്നെ അങ്ങനെയൊന്നും വിളിക്കല്ലേയെന്ന് പറഞ്ഞതിന് ശേഷമായാണ് അമ്മ എന്ന് വിളിച്ച് തുടങ്ങിയത്. മനുവിനെ അച്ഛായെന്ന് വിളിക്കുമ്പോള്‍ മേലാല്‍ എന്നെ അച്ഛാ എന്ന് വിളിക്കരുതെന്ന് പറയും. എനിക്ക് അമ്മ കഴിഞ്ഞിട്ടുള്ള ആള്‍, അമ്മയെ പോലെ എല്ലാം പറയുന്ന ആളാണ് ബീന ആന്റണി എന്ന് അവന്തികയും സൂചിപ്പിച്ചു.
സീരിയല്‍ മേഖലയില്‍ എനിക്ക് അധികം സുഹൃത്തുക്കളില്ല, എന്റെ സുഹൃത്തും ഗാര്‍ഡിയനും ആണ് ഈ അമ്മ. അതുപോലെ ഇവളെ സാരി ഉടുപ്പിക്കാന്‍ പഠിപ്പിച്ചത് താനാണെന്ന് ബീന പറയുന്നു. ഇത് എങ്ങനെ കുത്തുമെന്ന് ചോദിച്ച് സാരിയുമായി വരുമായിരുന്നു. സാരി എന്താണെന്ന് പോലും അവള്‍ക്ക് അറിയില്ലായിരുന്നു. ഞാന്‍ പഠിപ്പിച്ചിട്ടാണ് ബാക്കി ഒക്കെ അവള്‍ക്ക് മനസിലായത്. സീരിയലില്‍ എന്താണ് ചെയ്യേണ്ടത്, എങ്ങനെയാണ് സാരി ഉടുക്കുന്നത് ഒന്നും അറിയില്ലായിരുന്നു.
ആരെങ്കിലും ഒന്ന് സാരി ഉടുപ്പിച്ച് തരുമോയെന്ന് ചോദിച്ചപ്പോള്‍ ബീന ചെയ്യുമെന്നാണ് എല്ലാവരും പറഞ്ഞത്. അങ്ങനെയാണ് ഞങ്ങള്‍ ആദ്യമായി പരിചയപ്പെട്ടത്. ഒരു തലക്കനം പോലുമില്ലാതെ അത്രയം താഴ്മയോടെയാണ് ബീന തന്നോട് പെരുമാറിയതെന്ന് അവന്തിക പറയുന്നു. സീരിയലില്‍ അമ്മയായി അഭിനയിച്ചത് കൊണ്ട് അമ്മ എന്ന് വിളിച്ച് ചോദിച്ചു.
അതുപോലെ എന്നെ മലയാളം പഠിപ്പിച്ചത് അമ്മയും ചേട്ടനും ചേര്‍ന്നാണ്. ആത്മസഖി അത്രയും കംഫര്‍ട്ട് സോണില്‍ നിന്ന് ചെയ്‌തൊരു സീരിയലാണ്. അതുപോലൊരു സെറ്റ് മുന്‍പ് ഉണ്ടായിട്ടില്ല. നല്ലൊരു പോസിറ്റീവ് വൈബുള്ള സെറ്റായിരുന്നു. കഥാപാത്രങ്ങള്‍ തമ്മില്‍ നല്ല കൂട്ടായിരുന്നു.
നിര്‍മാതാവും സംവിധായകനും താരങ്ങളുമൊക്കെ അങ്ങനെയായിരുന്നു. ഇപ്പോഴും ആ സെറ്റ് മിസ് ചെയ്യുന്നുണ്ട്. ഒരിക്കല്‍ കൂടി ഞങ്ങളെല്ലാവരും കൂടി വരാന്‍ പ്ലാന്‍ ഇടുന്നുണ്ട്. വന്നാല്‍ പൊളിക്കുമെന്ന് ബീന പറയുന്നു.
അവന്തികയുടെ കല്യാണത്തിന് പോയതിനെ പറ്റിയും ബീന പറഞ്ഞിരുന്നു. അവളുടെ വിവാഹത്തിന് ഞാനും മനോജും കൂടിയാണ് പോയത്. അവിടെ വെച്ചാണ് അവന്തികയുടെ അമ്മയെ ആദ്യം കാണുന്നത്. വധുവിനെ കൊണ്ട് വരുമ്പോള്‍ മുന്നില്‍ നില്‍ക്കാന്‍ എന്നോടും പറഞ്ഞിരുന്നു.
'ഞാന്‍ അവളെ പ്രസവിച്ച അമ്മയാണ്, ആത്മസഖിയില്‍ അഭിനയിച്ചതോടെ മറ്റൊരു അമ്മയെ കൂടി കിട്ടി. അവള്‍ എല്ലാത്തിലും അമ്മയുടെ സാന്നിധ്യം ആഗ്രഹിച്ചിരുന്നതായിട്ടാണ് അവന്തികയുടെ അമ്മ ബീനയെ കുറിച്ച് പറഞ്ഞത്. അവള്‍ മകനെ ഗര്‍ഭിണിയായിരുന്ന സമയത്തും അല്ലാതെയും തന്നോട് സംശയങ്ങള്‍ ചോദിച്ച് അവന്തിക വിളിച്ചിരുന്നതിനെ കുറിച്ചും ബീന പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha