Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

സീതപ്പെണ്ണും ഇന്ദ്രനും ഇത്തവണ അടിമുടി മാറ്റങ്ങളോടെ ; സീതയെ സിന്ദൂരം അണിയിക്കുന്ന ഇന്ദ്രൻ; ചുവപ്പിൽ അതിസുന്ദരിയായ സ്വാസിക; സീതേന്ദ്രിയത്തിന്റെ മറ്റൊരു അധ്യായം ഇവിടെ തുടങ്ങുന്നു ; ആദ്യ പ്രമോയിൽ തന്നെ വൻ ട്വിസ്റ്റ്!

11 MARCH 2022 04:34 PM IST
മലയാളി വാര്‍ത്ത

സിനിമ സീരിയൽ രംഗത്ത് ഒരുപോലെ തിളങ്ങിനിൽക്കുന്ന നടിയാണ് സ്വാസിക വിജയ്. മിനി സ്‌ക്രീൻ ആരാധകർ ഇന്ദ്രന്റെ സീതയെന്നും ബിഗ് സ്‌ക്രീൻ ആരാധകർ തേപ്പുകാരി എന്ന ഓമന പേര് നൽകിയുമാണ് താരത്തെ വിളിക്കുന്നത് എന്ന് മാത്രം . മിനി സ്ക്രീനിലെ ലേഡി സൂപ്പർ സ്റ്റാറെന്നും ആരാധകർ‍ സ്വാസികയെ വിശേഷിപ്പിക്കാറുണ്ട്. മിനിസ്‌ക്രീനിൽ പ്രണയകഥയ്ക്ക് തുടക്കമിട്ട ജോഡികളാണ് സീതയും ഇന്ദ്രനും.


അതേസമയം വാസന്തി എന്ന സിനിമയിലെ അഭിനയത്തിന് സ്വാസികയ്ക്ക് മികച്ച സഹനടിയ്ക്കുള്ള പുരസ്കാരം ലഭിച്ചിരുന്നു. സിനിമകളിൽ ഇതുവരെ ചെറിയ ചെറിയ വേഷങ്ങളാണ് സ്വാസിക ചെയ്തിട്ടുള്ളത്. എന്നാൽ‍ സ്വാസിക ചെയ്തിട്ടുള്ള മിനി സ്ക്രീൻ‍ കഥാപാത്രങ്ങളിൽ ഏറെയും നായിക പ്രാധാന്യമുള്ളതായിരുന്നു.

 

സ്വാസിക ഇതുവരെ ചെയ്ത സീരിയലുകളിൽ ഏറ്റവും കൂടുതൽ പ്രേക്ഷക പ്രീതി ലഭിച്ചത് സീത എന്ന സീരിയലിനാണ്. ടൈറ്റിൽ റോളിൽ സ്വാസിക തന്നെയാണ് അഭിനയിച്ചത്. ഇപ്പോഴും സ്വാസികയെ എവിടെ വെച്ച് കണ്ടാലും ആരാധകരിൽ ഏറെയും സ്വാസികയെ സീത എന്ന് വിശേഷിപ്പിച്ചാണ് അടുത്ത് കൂടുന്നതും വിശേഷങ്ങൾ ചോദിച്ചറിയുന്നതും. ഫ്ലവേഴ്സിൽ ഇതുവരെ സംപ്രേഷണം ചെയ്തിട്ടുള്ള സീരിയലുകളിൽ ഏറ്റവും ഹിറ്റായ സീരിയലുകളിൽ ഒന്ന് കൂടിയായിരുന്നു സീത.

 

അപ്രതീക്ഷിത ട്വിസ്റ്റുകളും ലൈവ് ഷോയുമൊക്കെയായി സീത സീരിയൽ സംപ്രേഷണ ചെയ്തിരുന്ന കാലത്ത് വലിയ ഹിറ്റായിരുന്നു. ഷാനവാസ് ഷാനുവായിരുന്നു സീരിയലിൽ നായകനായ ഇന്ദ്രൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. വില്ലനായിട്ടായിരുന്നു ഷാനവാസിന്റെ സീരിയൽ തുടക്കം. കുങ്കുമപ്പൂവിലെ രുദ്രൻ എന്ന കഥാപാത്രമാണ് ഷാനവാസിനെ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കിയത്. കുങ്കുമപ്പൂവ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സീരിയലുകളിൽ ഏറ്റവും ജനപ്രീതി നേടിയ സീരിയൽ കൂടിയായിരുന്നു.

 

 

 

 

ആശാ ശരത്ത്, സാജൻ സൂര്യ, ജി.കെ പിള്ള, ഷെല്ലി കിഷോർ, അശ്വതി തുടങ്ങിയവരാണ് സീരിയലിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കുങ്കുമപ്പൂവിന് ശേഷം മാലാഖമാർ, സത്യമേവ ജയതേ, വാസ്തവം, മായാമോഹിനി, മിഴി രണ്ടിലും തുടങ്ങിയ സീരിയലുകളുടേയും ഭാ​ഗമായി ഷാനവാസ്. കുങ്കുമപ്പൂവിന് ശേഷം അത്രത്തോളം തന്നെ ശ്രദ്ധിക്കപ്പെട്ട വേഷം ഷാനവാസിന് ലഭിച്ചത് സീത എന്ന ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്ത സീരിയലിലൂടെയായിരുന്നു.

 

സീതയുടെ രണ്ടാം ഭാ​ഗ​ത്തിൽ അഭിനയിക്കുന്നതിനായി അടുത്തിടെ മിസിസ് ഹിറ്റ്ലർ എന്ന സീരിയലിൽ നിന്ന് ഷാനവാസ് ഷാനു പിന്മാറിയിരുന്നു. ഡികെ എന്ന പരുക്കനായ നായക കഥാപാത്രത്തെയാണ് മിസിസ് ഹിറ്റ്ലറിൽ‍ ഷാനവാസ് അവതരിപ്പിച്ചത്. ചന്ദനമഴ അടക്കമുള്ള സീരിയലുകളിലൂടെ ശ്രദ്ധേയായ മേഘ്നയായിരുന്നു സീരിയലിൽ നായിക. ഒരു മാസം മുമ്പാണ് സീരിയലിൽ നിന്നും പിന്മാറുന്നുവെന്ന് ഷാനവാസ് അറിയിച്ചത്. സീതയുടെ ഭാ​ഗമാകാൻ‍ വേണ്ടിയാണെന്നും മറ്റ് പ്രശ്നങ്ങളിലെന്നും സോഷ്യൽമീഡിയ വഴി ഷാനവാസ് അറിയിച്ചിരുന്നു.

 

ഡികെയുടെ കോട്ട് അഴിച്ചുവെച്ച് ഹിറ്റ്ലറിൽ നിന്നും പടിയിറങ്ങുന്നു. കൊടുത്ത വാക്കിന് വില കല്പിച്ച് നിലപാടിൽ ഉറച്ച് നിൽക്കുമ്പോൾ നമുക്ക് പ്രിയപ്പെട്ട പലതും നഷ്ടപെട്ടെന്നുവരാം എന്നാലും കൊടുത്ത വാക്ക് പാലിച്ചതിലും നിലപാടിൽ ഉറച്ച് നിന്നതിലും അഭിമാനത്തോടെ നമുക്ക് തല ഉയർത്തി നിൽക്കാം. എന്നിൽ വിശ്വാസം അർപ്പിച്ച് ഡികെ എന്ന കഥാപാത്രത്തെ എന്റെ കയ്യിൽ ഏൽപ്പിച്ച സീ കേരളം ചാനലിന് 100 ൽ 110 ശതമാനം വിശ്വാസം ഇന്നുവരെ തിരിച്ച് കൊടുക്കാൻ പറ്റി എന്ന അഭിമാനത്തോടും ചരുതാർഥ്യത്തോടും കൂടി ഞാൻ ഹിറ്റ്ലറിനോട് സലാം പറയുന്നു' എന്നാണ് ഷാനവാസ് സോഷ്യൽമീഡിയയിൽ കുറിച്ചത്.

 

2017ൽ ആണ് സീത സീരിയലിന്റെ സംപ്രേഷണം ഫ്ലവേഴ്സിൽ ആരംഭിച്ചത്. 2019 ആ​ഗസ്റ്റിലാണ് സീരിയൽ അവസാനിച്ചത്. സീരിയൽ അവസാനിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും സീത-ഇന്ദ്രൻ ജോഡിയുടെ വൈറൽ ക്ലിപ്പുകളും ഇരുവരുടേയും ഫാൻസ് ​ഗ്രൂപ്പുകളും സജീവമായി പ്രവർത്തിക്കുന്നുണ്ട്. സീതയുടെ രണ്ടാം ഭാ​ഗം സീതപ്പെണ്ണ് എന്ന പേരിലാണ് മാർച്ച് 28 മുതൽ രാത്രി 7.30ക്ക് ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്യാൻ‍ പോകുന്നു. സീരിയലിന്റെ ആദ്യത്തെ പ്രമോ വൈറലായി കഴിഞ്ഞു. സീതയെ കുങ്കുമം അണിയിക്കുന്ന ഇന്ദ്രനാണ് ആദ്യ പ്രമോയിൽ ഉള്ളത്. പുതിയ പ്രമോ വന്നതോടെ കാത്തിരിപ്പിലാണെന്ന് ആരാധകരും കുറിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (4 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (4 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (5 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (5 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (5 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (6 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (6 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (7 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (7 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (7 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (10 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (10 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (11 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (11 hours ago)

Malayali Vartha Recommends