Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

അതിഥി ടീച്ചറെ വീട്ടിൽ നിന്ന് ആട്ടിയിറക്കി ജഗന്നാഥൻ; ജഗനെ ഞെട്ടിച്ചുകൊണ്ട് ആദി സാർ; കൂട്ടത്തിൽ റാണിയമ്മയെ കണ്ടവരുണ്ടോ ?; ക്യാമ്പസ് പ്രണയവും കുടുംബബന്ധങ്ങളുമായി കൂടെവിടെ ത്രില്ലിംഗ് എപ്പിസോഡുകളിലേക്ക് !

12 MARCH 2022 03:00 PM IST
മലയാളി വാര്‍ത്ത

നമ്മുടെ ഈ ഒരാഴ്ച മാത്രം പരിശോധിച്ചാൽ എന്തുമാത്രം സംഭവങ്ങളാണ് കൂടെവിടെയിൽ സംഭാവിച്ചിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയിരുന്നു, ആവേശത്തിന്റെ കോടിപറിച്ചുകൊണ്ട് സൂരജ് സാർ വന്നിറങ്ങിയത്. അതോടെ പോലീസ് സ്റ്റേഷനിൽ നിന്നും സൂര്യയും ഋഷിയും പുറത്തുവന്നു.

 

അവരുടെ ഒരു പകൽ മുഴുവൻ പ്രണയാർദ്രമായിരുന്നു.. ആ ഒരു പാട്ടും അവരുടെ മാത്രമായിട്ടുള്ള നിമിഷങ്ങളും. എന്നാൽ കഥ അവിടെയും അവസാനിക്കുന്നില്ല. തേവർമലയിൽ നിന്നും മിത്രയ്ക്ക് അപകടം ഉണ്ടാകാൻ ഉണ്ടായ കാരണം അറിയാൻ സൂരജ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു. പ്രത്യക്ഷത്തിൽ തന്നെ ഈ കേസ് സൂര്യയെ ട്രാപ്പിലാക്കാനുള്ളതാണെന്ന് മനസിലാക്കാം. അതിനുള്ള ചാർട്ട് ഷീറ്റ് ഒക്കെയായിരുന്നു ആ സി ഐ യും എസ് ഐയും സൂര്യയ്ക്ക് എതിരെ എഴുതിപ്പിടിപ്പിച്ചിരുന്നത്.

 

എന്നാൽ, മിത്രയുടെ മൊഴി കിട്ടിയാൽ മാത്രമേ എന്തെങ്കിലും നടപടി എടുക്കാൻ സാധിക്കുകയുള്ളു. അതുപക്ഷേ സൂര്യയ്ക്ക് അനുകൂലം ആകണം എന്നുറപ്പില്ല. അതുകൊണ്ട് ആ മൊഴിയെയും ഋഷിയും അതിഥിയും ഭയക്കുന്നുണ്ട്, എന്നാൽ, ക്ഷമയുടെ അങ്ങേയറ്റവും കഴിഞ്ഞ സ്ഥിതിയ്ക്ക് സൂര്യ കുറെ തീരുമാനങ്ങൾ എടുക്കുകയായിരുന്നു.

അതിൽ ആദ്യ തീരുമാനം ഗോപാലപുരത്തുനിന്നും പഠിക്കണം എന്ന ആഗ്രഹവുമായി വന്ന സൂര്യ തന്റെ ലക്ഷ്യം മറന്നു എന്ന തിരിച്ചറിവായിരുന്നു. അത്തരത്തിൽ സൂര്യയും അതിഥി ടീച്ചറും തമ്മിലുള്ള തുറന്ന സംസാരം ഈ ആഴ്ചയിലെ ഒരു ബെസ്റ്റ് സൂര്യ കൈമൾ അതിഥി ടീച്ചർ കോംബോ ആയിരുന്നു.

 

 

 

എന്നാലോ കഥയിൽ ഋഷിയ്ക്ക് ഈ ആഴ്ച അധികം സ്‌ക്രീൻ പ്രസൻസ് കിട്ടിയിരുന്നില്ല എന്ന പരാതിയുണ്ടായിരുന്നു. കിട്ടിയ ഭാഗം അതിഗംഭീരമാക്കി ഋഷിയും അവതരിപ്പിച്ചു. റാണിയമ്മയുടെ കൊടുംക്രൂരത തിരിച്ചറിഞ്ഞ ഋഷി , താനിനി മാളിയേക്കലിലേക്കില്ല എന്ന തീരുമാനം എടുക്കുമ്പോഴും അതൊരു മണ്ടത്തരമാണെന്നും റാണിയ്ക്ക് അത് കൂടുതൽ സ്പെയ്സ് കൊടുക്കുന്നതിനു തുല്യമാണെന്നും അതിഥി തിരുത്തുന്നുണ്ട്.

 

അതോടെ ഋഷി തിരികെ മാളിയേക്കലിൽ ചെല്ലുന്നുണ്ട്... ഈ സമയം റാണിയമ്മ അവിടെ ഇല്ലാത്തതിനാൽ തന്നെ നീതുവിനെയും നിമയെയും അവിന്നത്രെ എടുത്തിട്ട് ചോദ്യം ചെയ്തു കുടഞ്ഞിട്ടുണ്ട്. അങ്ങനെ ഋഷിയും സ്റ്റാർ ആയ ആഴ്ചയിരുന്നു. ശേഷം റാണിയമ്മയെയും തേച്ചൊട്ടിച്ചിട്ടുണ്ട്.

റാണിയമ്മയ്ക്ക് ഇപ്പോൾ ചുറ്റും ശനിയുടെ അപഹാരമാണെന്ന് തോന്നുന്നു.. ഋഷി ഒരു വശത്തുനിന്നും നല്ല ഒരു പ്രഹരം കൊടുത്തിട്ട് വിട്ടപ്പോഴാണ് സൂര്യ വന്നു ശ്വാസം വിടാൻ പോലും സമയം കൊടുക്കാതെ റാണിയമ്മയെ പൊളിച്ചടുക്കിയത്. റാണിയമ്മയുടെ ഒരു വീടും ഒരു വളയും പിന്നെ കുറെ എഗ്രിമെന്റും . കൈനിറയെ കാശും സ്വന്തമായി ഒരു കോളേജും ഉണ്ടെങ്കിൽ എന്തും വാങ്ങാം എന്നാണോ റാണിയമ്മേ നിങ്ങൾ വിചാരിച്ചിരുന്നത്. ആദി സാർ വരുമ്പോൾ ആ വിചാരം ഒക്കെ മാറ്റിക്കോ?

 

അങ്ങനെ സൂര്യ പൊളിച്ചടുക്കിയ എപ്പിസോഡ് കഴിഞ്ഞപ്പോഴാണ് ഇന്നലെ റാണിയമ്മ , ഒന്ന് ഭയന്നത്.. അതുവരെ ജഗനെ ഇവിടെ ഒന്നും കാണാനില്ലായിരുന്നു... ഉടനെ റാണിയമ്മ വിളിച്ചുവരുത്തി, സൂര്യയ്ക്ക് ഇപ്പോൾ എന്റെ ഔദാര്യം വേണ്ട എന്ന് പറയുന്നു.. വേഗം അവളെ ഒരു പാടം പഠിപ്പിക്കണം , എന്നായി...

അപ്പോൾ ജഗനും ഒരു വിശ്വാസമില്ലായിമ വന്നു.. ജഗൻ പതുവുപോലെ ... കൈ തലയിൽ വച്ചിട്ട്.... അല്ല റാണി.... ജാതകം ഒന്ന് നോക്കുന്നതല്ലേ നല്ലത് , റാണിയ്ക്ക് ഇപ്പോൾ ഗ്രഹണി ബാധിച്ചിരിക്കുകയാണ് എന്നാണ് ജഗൻ പറയുന്നത് , റാണിയുടെ കൂടെ നടന്നിട്ട് എനിക്കും ചുവടുപിഴച്ചു എന്നും ജഗൻ പറഞ്ഞു..

 

 

 

റാണി അങ്ങ് ഇല്ലാണ്ടായ പോലെയായിപ്പോയി... ശേ.... ജഗൻ എന്നാലും മുഖത്തുനോക്കി പറഞ്ഞുകളഞ്ഞല്ലോ... എന്നാൽ അവിടെയൊന്നും കൊണ്ടും റാണി അടങ്ങിയില്ല.. ജഗനെ ഉന്തിത്തള്ളി അതിഥി ടീച്ചറുടെ വീട്ടിലേക്ക് പറഞ്ഞുവിടുകയാണ്.. ആദി സാറിന്റെ പേരിലുള്ള വീട് റാണിയമ്മ ജഗന് സമ്മാനമായി കൊടുത്തിരിക്കുകയല്ലേ.. അതിന്റെ സത്യാവസ്ഥ എന്തെന്ന് പോലും ജഗന് നോക്കാൻ സമയമില്ല ... എന്നെ തോല്കപ്പിക്കാൻ ആകില്ല റാണി . എന്നും പറഞ്ഞ് ജഗൻ വീണ്ടും ഡയലോഗ് അടിച്ചോണ്ട് പോകുന്നുണ്ട് അതിഥിയുടെ മുന്നിൽ ... ഓടി പോയിട്ട് ചാടി ചാടി വാ ജഗന്നാഥാ അവിടെ നമ്മുടെ ആദി സാർ വരുന്നുണ്ട്..


അപ്പോൾ ഇതിനിടയിൽ സൂരജ് സാർ മിത്രയുടെ മൊഴിയെടുക്കുന്നതുമൊക്കെ ഉണ്ട് .. അതൊക്കെ സൂപർ എപ്പിസോഡ് ആണ്.. ഇനി ഞാൻ കഴിഞ്ഞ ദിവസം ഒരു കാര്യം പറയാൻ വിട്ടുപോയി.. പറയും എന്ന് ഞാൻ പറഞ്ഞ കാര്യമാണ്.. മിനഞ്ഞാന്നത്തെ എപ്പിസോഡിൽ സൂര്യാ അച്ഛന്റെ അടുത്തു വന്ന് ഓട്ടോയിൽ ഇറങ്ങുന്ന ഒരു സീൻ ഉടനായിരുന്നല്ലോ ,,, അവിടെ ഓട്ടോയിൽ നിന്നിറങ്ങി നേരെ ക്യാഷ് കൊടുക്കുകയാണ് ... എത്ര രൂപ ആണെന്ന് പോലും സൂര്യ നോകുന്നില്ല..

 

എല്ലാ സീരിയലിലും സിനിമയിലും വരെ ഓട്ടോയിൽ നിന്നിറങ്ങുന്ന സീൻ അങനെ ആണ് ചെയ്യാറുള്ളത് , അതാണ് സ്മാൾ ലോജിക്കൽ ഫാൾട്ട് എന്നും പറഞ്ഞ് ഞാൻ പറയാൻ വച്ചിരുന്നത്.. പക്ഷെ ഇന്നലെ അത് പറയാൻ ഞാൻ മറന്നുപോയി ... അപ്പോൾ കൂടെവിടെയിലേക്ക് തിങ്കളാഴ്ച ഒരു പുതിയ ആദി സാർ എത്തുകയാണ്.. കാത്തിരിക്കാം..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (4 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (4 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (5 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (5 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (5 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (6 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (6 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (7 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (7 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (7 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (10 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (10 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (11 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (11 hours ago)

Malayali Vartha Recommends