Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

മലയാള ടെലിവിഷൻ ആരാധകർ കാത്തിരുന്ന കല്യാണം ഉടൻ; കല്യാണിയുടെയും കിരണിന്റെയും വിവാഹം കളറാക്കാൻ വൻ താരനിര, ഇനിയുള്ള കാത്തിരിപ്പിന്റെ ദിവസങ്ങൾ, എന്തും സംഭവിക്കാൻ സാധ്യത, അച്ഛന്റെയും അമ്മയുടെയും മുന്നിൽ നിന്ന് മോതിര കൈമാറ്റവും

12 MARCH 2022 05:24 PM IST
മലയാളി വാര്‍ത്ത

മലയാള ടെലിവിഷൻ ആരാധകർ കാത്തിരുന്ന ആ ദിനം ഉടനെ നമ്മുടെ സ്വീകരണമുറിയിലെത്തും. മൗനരാഗം സീരിയൽ ആരംഭിച്ചതുമുതൽ ചർച്ച ആയതാണ് കല്യാണിയുടെയും കിരണിന്റെയും വിവാഹം. കല്യാണം ഇന്ന് നടക്കും , നാളെ നടക്കുമെന്ന് പറഞ്ഞ് കുറെയേറെ സ്വപ്നം കണ്ടിട്ടുള്ളതാണ് പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും. അവസാനം ആ സരയുവിനെ ജയിലിൽ അടച്ചിട്ടായാലും എല്ലാവരും ആഗ്രഹിച്ച കല്യാണം നടത്തും.

സീരിയലിന്റെ ഏറ്റവും പുതിയ പ്രൊമോ പുറത്തിറങ്ങിയതുമുതൽ സോഷ്യൽമീഡിയ പേജുകളിലെല്ലാം ചർച്ചയാകുന്നുണ്ട്. അതിനുള്ള പ്രധാനകാരണം പ്രോമോ കണ്ട, എല്ലാവർക്കും മനസിലായി കാണും, മറ്റൊന്നുമല്ല.. ഏഷ്യാനെറ്റ് സീരിയലുകളിലെ എല്ലാ താരങ്ങളും കല്യാണിയുടെ വിവാഹത്തിന് എത്തിയിട്ടുണ്ട്, സഞ്ജനയും, പ്രതീഷും, തുമ്പിയും. ശ്വേതചേച്ചിയും... അലീന ടീച്ചറുമെല്ലാമുണ്ട്. എല്ലാവരും കൂടി വിവാഹം കളറക്കാനുള്ള പരിപാടിയിലാണ്. പക്ഷെ, മറ്റൊരു കാര്യമുണ്ട്... വിഹാഹം ഇപ്പോഴല്ല... ഏപ്രിൽ മാസത്തിലാണ് ഈ വിവാഹത്തിന്റെ പൊടിപൂരങ്ങളും, സംഭവ ബഹുലമായ പൽ നിമിഷങ്ങളും കാണാൻ പോകുന്നത്, അതുവരെ എല്ലാവരും കാത്തിരിക്കണം.

ഇനിയുള്ള ദിവസങ്ങളിൽ എന്തും സംഭവിക്കാനുള്ള സാധ്‌ജ്യത്താകലും ഏറെക്കൂടുതലാണ് അതിനുള്ള പ്രാധാന കാരണം, ഇന്നലത്തെ എപ്പിസോഡ് എല്ലാവരും കണ്ടതാണല്ലോ... കണ്ണടച്ച് പാലുകുടിച്ച പൂച്ചയെ ജയിലിനുള്ളിൽ ആക്കിയിട്ടുണ്ട്, അത്.. മൗനരാഗം ടീമിന്റെ ഒരു ബ്രില്ലൻസ് തന്നെയാണ്. സരയു എന്ന കഥാപാത്രത്തെ വെറുക്കുന്ന എല്ലാവർക്കും ഇതൊരു സന്തോഷവാർത്തയുമായിരുന്നു. ഇനിയെങ്കിലും, ആ രൂപയുടെ കണ്ണ് തുറക്കുന്ന എന്തെങ്കിലും ചെയ്താൽ മാത്രമേ കിരണിന്റെയും കല്യാണിയുടെയും വിവാഹം നടക്കൂ.

മിക്കവാറും രൂപ സരയുവിനെ എങ്ങനെയെങ്കിലും പുറത്തിറക്കാനുള്ള വഴി മാത്രമേ കണ്ടെത്തു. ഇത്രയും സ്വർണം എവിടെ നിന്നും കിട്ടിയെന്നെങ്കിലും ചോദിക്കണേ... അല്ലെങ്കിൽ കുടുംബവിളക്കിലെ വേദികയോട് ആരും മുപ്പത്ത് ലക്ഷത്തെ കുറിച്ച് ചോദിക്കാതിരിക്കുന്നതുപോലെയാകും, ആ നൂറ് പവന്റെ കാര്യവും തിരക്കി അവസാനം സത്യം അറിയുമ്പോൾ വെറുക്കുന്ന രീതിയിലാകണം. എന്നിട്ട്, രൂപയും സി എസും തമ്മിലുള്ള പ്രശ്നങ്ങളൊക്കെയും മാറണം.. തുടർന്ന് രാഹുലിന്റെയും ശാരിയുടെയും മകളുടെയും യഥാർത്ഥ മുഖം കൂടി പുറം രൂപയെ അറിയിച്ചാൽ കൂടി ശുഭം ആകും.

ഈ പറഞ്ഞതൊന്നും വരുന്ന ആഴ്ചയിൽ സംഭവിക്കില്ല കേട്ടോ.. കല്യാണിയുടെയും കിരണിന്റെയും മോതിര കൈമാറ്റം നടക്കും. അതിനു സാക്ഷിയാകുന്നത് ദീപയും സി എസും മാത്രമാകും. ആ ശുഭമുഹൂർത്തതിനായി എല്ലാവരും കാത്തിരുന്നോളു...

പിന്നെ, ഇന്നലത്തെ എപ്പിസോഡ് എടുത്താൽ കുറെ നാളുകൾക്ക് ശേഷം ഒരു അടിപൊളി എപ്പിസോഡ് കണ്ടെന്നു പറയാം. രൂപയും ശാരിയും കൂടി കിരണിന്റെയും സരയുവിന്റെയും വിവാഹത്തെ കുറിച്ച് തകർത്തു സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ്, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട്.. സരയുവിനെ പൊലീസ് പിടിച്ച വീഡിയോ കൊടുക്കുന്നത്.. അത്, ഏതായാലും കൃത്യ സമയമാണെന്ന് മാത്രമേ... പറയാൻ കഴിയൂ.. കൂടെ പാറുവിന്റെയും കിരണിന്റെയും ഡയലോഗുകളും.

പിന്നെ, പൊലീസ് പിടിച്ചസമയത്തുള്ള സരയുവിന്റെ ഡയലോഗുകളും പ്രവൃത്തികളുമൊക്കെ കുറച്ചധികം ഓവറായിരുന്നു. പൊലീസ് പിടികൂടുമ്പോൾ, മർദ്ദിക്കുന്ന എന്നൊക്കെ വാർത്തകളിൽ കണ്ടിട്ടുണ്ട്.. അതൊക്കെയും രക്ഷപെടാൻ വേണ്ടിയാണ്, പക്ഷെ, പോലീസ് പിടിയിലായിട്ടും ഇത്രയും ശക്തമായി പ്രതികരിക്കുക എന്ന് പറഞ്ഞ കുറച്ചധികം കൂടുതൽ അല്ലെ... പക്ഷെ, അതിനൊപ്പം പിടിച്ചു നില്ക്കാൻ കഴിഞ്ഞത് ആ പോലീസിന്റെ ഡയലോഗുകളിലാണ്. പണം, കണ്ടാൽ കണ്ണ് മഞ്ഞളിക്കുന്ന പല പോലീസുകാരും കാണും, എന്നാൽ ഈ പോലീസുകാരനെ ആ കൂട്ടത്തിൽ കൂട്ടരുതേ... മകളെ രക്ഷിക്കാൻ രാഹുലും ശാരിയും കൂടി കുറെ കളികളും, പണവും വാരി വിതറും.. പ്രതിഫലം നിരാശ ആകാതിരുന്നാൽ ഭാഗ്യം.

ഏതായാലും, വരുന്ന എപ്പിസോഡുകൾ അടിപൊളി ആയിരിക്കും എന്നുള്ള കാര്യത്തിൽ യാതൊരുവിധ സംശയവും വേണ്ട. കല്യാണിയും കിരണും ആയിട്ടുള്ള കുറെ കോമ്പിനേഷൻ സീനുകളും, സരയുവിനെ പുറത്തിറക്കാൻ നെട്ടോട്ടമോടുന്ന അപ്പനും അമ്മയും. പിന്നെ, ഇതെല്ലം കണ്ടു പുതിയ രീതിയിൽ കേസിനെ വഴിതിരിച്ചു വിടാനുള്ള കുറുക്കുവഴികൾ ഒപ്പിക്കുന്ന സി എസും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (4 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (4 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (5 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (5 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (5 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (6 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (6 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (7 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (7 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (7 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (10 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (10 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (11 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (11 hours ago)

Malayali Vartha Recommends