Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

അമ്പമ്പോ.... ഒരിക്കൽ കൂടി ഋഷ്യ പ്രണയം ക്യാമ്പസിലേക്ക്; സെമിനാറിന് പോയ ആദി സാറിനോട് കുറെ ചോദ്യങ്ങൾ; മിത്ര കേസും സൂര്യയുടെ നിരപരാധിത്വവും ; കൂടെവിടെ പ്രേക്ഷകർ ഇഷ്ടപ്പെട്ട ട്രാക്കിലേക്ക്!

13 MARCH 2022 01:52 PM IST
മലയാളി വാര്‍ത്ത

കാണാൻ പോകുന്ന പൂരം പറഞ്ഞു തരണോ ? കണ്ടറിയുന്നതല്ലേ നല്ലത്... നമ്മുടെ മിനിസ്ക്രീൻ ലാലേട്ടൻ ബിപിൻ ജോസിന്റെ ആ വാക്കുകളിൽ ഈ ആഴ്ച നിസാരമല്ല എന്നുറപ്പിക്കാം. അപ്പോൾ പുത്തൻ എപ്പിസോഡ് പ്രൊമോ വന്നപ്പോൾ എല്ലാ പ്രേക്ഷകരും ഹാപ്പി ആയില്ലേ...

 

കലിപ്പൻ ഋഷി സാറുണ്ട്.. ആത്മാഭിമാനം ആർക്കുമുന്നിലും പണയം വച്ചിട്ടില്ലാത്ത സൂര്യ കൈമൾ ഉണ്ട്... സത്യത്തിൽ പഴയ റൈറ്റർ പണയം വച്ചയാണ്... പുതിയ റൈറ്റർ തിരിച്ചെടുത്തുകൊടുത്തു അല്ലെ... പിന്നെ സെമിനാറിന് പറഞ്ഞുവിട്ടിട്ട് തിരികെ വരാൻ ക്യാഷ് പോലും ഇല്ലാതിരുന്ന ആദി സാറിനെയും പുതിയ റൈറ്റർ തിരികെയെത്തിച്ചു... സൂരജ് സാർ ഇനി വരുമെന്ന് കരുതിയതെയല്ല... വിട്ടുകൊടുക്കലാണ് സ്നേഹം എന്ന പോളിസി ആകും സൂരജ് സാറിന് ഇപ്പോൾ..

അങ്ങനെ ഹൃദയം സിനിമ കണ്ട് കുറ്റബോധത്തിൽ തിരിച്ചു വന്ന സൂരജ് സാർ.... ഇപ്പോഴിതാ നമ്മുടെ കോളേജ്... ഹോ അതും കൂടിയായിരുന്നു ഇനി കാണാൻ ഉണ്ടായിരുന്നത്. അതും എത്തി.. പഴയ പോലെ ആ ക്ലാസ് മുറികൾ , ഋഷി സാർ ക്ലാസ് എടുക്കുന്നതും , ക്ലാസിൽ സൂര്യ സംശയങ്ങൾ ചോദിച്ച് ഋഷിസാറിനെ കുഴപ്പത്തിലാക്കുന്നതും ഒക്കെ കാണിക്കണം..

ഇനി നമുക്ക് കഥയിലേക്ക് കടക്കാം...

 

റാണിയുടെ വക്കും കേട്ട് ജഗൻ നേരെ പോകുന്നത് അതിഥി ടീച്ചറുടെ വീട്ടിലേക്ക് ആണ് . അവിടെ സൂര്യയെയും അതിഥിയെയും ഓരോന്ന് പറഞ്ഞ് പരിഹസിക്കുന്നുണ്ട്. ഇതിനിടയിൽ അതിഥി ടീച്ചറും നല്ല മറുപടി കൊടുക്കും , തീർച്ച.

 

 

 

പക്ഷെ അതിന് ഉത്തരം പറയാൻ കഴിയാതെ ജഗൻ ഉപദ്രവിക്കുക സൂര്യയെയാണ് . അതിനും അതിഥി ടീച്ചർ ശക്തമായിത്തന്നെ തടസം പറയും.. അതിഥി ടീച്ചർ ജഗന്നാഥൻ കോംബോ അടിപൊളിയാണ്.. കാരണം സാഹസികത , എന്നും ഉണ്ടാകും ജഗന് എന്തെങ്കിലും ഒക്കെ സാഹസികതകൾ പറയാൻ... എന്നാൽ.. അതൊക്കെ അതിഥി ടീച്ചറുടെ മുന്നിൽ വേസ്റ്റ് ആണ്...

 

അങ്ങനെ ആ സംസാരത്തിനിടയിൽ അതിഥി ടീച്ചർ ആദി സാറിനെ വിളിക്കുന്നുണ്ട്... അപ്പോൾ തന്നെ ആദി സാർ അവിടെ എത്തുന്നതൊന്നും അല്ല. ആദി സാറിന്റെ വീട് ജഗന് കൈമാറി എന്ന കാര്യം ഓൾറെഡി തന്നെ അതിഥി ടീച്ചർ ആദി സാറിനെ അറിയിച്ചതാണല്ലോ... അതിനൊപ്പം, സൂര്യയുടെ ഈ കേസും എല്ലാം കൂടിയായപ്പോൾ ആദി സാർ അവിടുന്ന് പുറപ്പെട്ടുകാണും...

ഏതായാലും നീണ്ട ഒരു വർഷത്തിന് ശേഷം ആദി സാർ എത്തി.. ഈ വരവിൽ ഉറപ്പായും ഋഷി സാറിന്റെ അമ്മയും അച്ഛനും ഒന്നാകും.. അനിൽ മോഹനും പ്രണയമൊക്കെ വശമുണ്ട്.. അപ്പോൾ ന്യൂ വേർഷൻ പ്രണയം കൂടി സീരിയലിൽ തുടങ്ങുകയാണ്.

 

ഇനി ആദി സാർ വന്ന ശേഷം ജഗനെ പൊളിച്ചടുക്കി കൈയിൽ കൊടുക്കും എന്നുള്ളത് ഉറപ്പാണ്... അപ്പോൾ ജഗൻ റാണിയമ്മയുമായി തെറ്റും... അതാണ് ഇനി സംഭവിക്കുക.. അതൊക്കെ നമുക്ക് കാത്തിരുന്നു കാണാം... റാണിയമ്മ ഇനി കരയും.. ആരും ഒപ്പമില്ലാതെ കഷ്ടപ്പെടും..

 

 

 

പിന്നെ അടുത്ത കോളേജ് സീൻസ് ആണ് . നീതു മാത്രമേ ഉള്ളു.. അപ്പോൾ നിമാ ബാംഗ്ലൂർ പോകുമെന്ന് തോന്നുന്നു. നീതു മാത്രമാണെങ്കിലും സൂര്യയ്‌ക്കെതിരെ എന്തോ കോളേജിൽ പോസ്റ്റർ ഒട്ടിച്ചിട്ടുണ്ട്. അത് കാണുന്ന സൂര്യ ഷോക്ക് ആകുന്നതായും പ്രൊമോയിൽ ഉണ്ട്.

 

അതുപോലെ ക്ലാസിലും സൂര്യയ്ക്ക് കുറെ നെഗറ്റിവ് കമെന്റ്സ് വരുന്നുണ്ട്.. എവിടെയൊക്കെയാണ് ഋഷിയുടെ റോൾ... അത് ഋഷി സാർ വരട്ടെ ...

ഏതായാലും നല്ല കിടിലൻ എപ്പിസോഡ് തന്നെയാണ് ഇനിയും വരാനിരിക്കുന്നത് . പുതിയ ആദി സാറും ചുള്ളനാ... അപ്പോൾ പ്രേക്ഷകർ പറയും പോലെ സന്തൂർ മമ്മിയും സന്തൂർ ഡാഡിയും ... A Complete Santhoor Family

 

പുതിയ ആദി സാറിന്റെ മാസ്സ് എൻട്രി ഇഷ്ട്ടമായവർ ഏതായാലും കമെന്റ് ചെയ്യണം... എനിക്ക് തോന്നുന്നു എല്ലാവരും നല്ലൊരു വരവേൽപ്പാണ് നൽകിയിരിക്കുന്നത്. ഒരു കാര്യം ഓർക്കുക, ഒരു നടൻ ഒരു സീരിയലിൽ നിന്നും മാറുന്നു എന്ന് പറയുമ്പോൾ മാക്സിമം തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കും. അങ്ങനെ ഒരുപാട് ശ്രമം നടത്തിയിട്ടുണെന്നും നമുക്കറിയാം... എന്നിട്ട് മറ്റൊരു ആദി സാറിനെ കൊണ്ടുവരാനുള്ള റിസ്ക് എടുത്തതിൽ , അതൊരു വലിയ റിസ്ക് തന്നെയാണ്... അതിൽ കൂടെവിടെ ടീം സൂപർ ആണ്... വളരെ വേഗം ഇതൊരു അടിപൊളി സീരിയൽ ആകട്ടെ...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (3 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (3 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (4 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (4 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (4 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (5 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (5 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (6 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (6 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (6 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (9 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (9 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (10 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (10 hours ago)

Malayali Vartha Recommends