Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

പുതിയ രൂപത്തിലും ഭാവത്തിലും എത്തിയത്‌ സീതയ്ക്ക് വേണ്ടിയോ?? റോൺസന്റെ വേഷത്തിന് പിന്നിൽ സംശയത്തോടെ ആരാധകർ!

14 MARCH 2022 07:24 PM IST
മലയാളി വാര്‍ത്ത

ഏഷ്യാനെറ്റിലെ വര്‍ഗം എന്ന സീരിയലിലൂടെ റോണ്‍സന്‍ അഭിനയത്തിലേക്ക് എത്തിയ നടനാണ് റോണ്‍സന്‍ വിന്‍സെന്റ്. എന്നാല്‍ 2016 ല്‍ ഭാര്യ എന്ന സീരിയലിലെ നന്ദന്‍ എന്ന കഥാപാത്രമാണ് റോണ്‍സന്റെ ശ്രദ്ധേയമായ വേഷം. ഇതിന് ശേഷമാണ് കൂടുതല്‍ സീരിയലുകളില്‍ നടന്‍ സജീവമാവുന്നത്.

അരയന്നങ്ങളുടെ വീട്, രാക്കുയില്‍ എന്നിങ്ങനെ മലയാളത്തിലും അതിന് പുറമേ തെലുങ്ക് സീരിയലിലുമൊക്കെ റോണ്‍സന്‍ അഭിനയിച്ചിരുന്നു. ഏറ്റവുമൊടുവില്‍ രാക്കുയില്‍ സീരിയലിലെ റോയി അലക്‌സ് പാലത്തിങ്കല്‍ എന്ന കഥാപാത്രമാണ് നടന്‍ ചെയ്തിരുന്നത്.

രാക്കുയില്‍ സീരിയലിലെ റോയി അലക്‌സ് ആയി തിളങ്ങി നില്‍ക്കവേയാണ് നടന്‍ റോണ്‍സന്‍ വിന്‍സെന്റ് അതില്‍ നിന്നും പിന്മാറുന്നത്. വൈകാതെ ആ സീരിയല്‍ അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ഇനി എന്താണ് പരിപാടി എന്ന് ചോദിക്കുന്നവരോട് താന്‍ പുതിയ സീരിയലിന്റെ ഭാഗമാവുകയാണെന്ന് വ്യക്തമാക്കി കൊണ്ട് എത്തിയിരിക്കുകയാണ് നടന്‍. സോഷ്യല്‍ മീഡിയ പേജിലൂടെ പുതിയ ലുക്കിലുള്ള ചിത്രത്തിന് നല്‍കിയ ക്യാപ്ഷനിലാണ് സീരിയലിനെ കുറിച്ച് വിശദീകരിച്ചിരിക്കുന്നത്.

'പുതിയ സീരിയലില്‍... പുതിയ വേഷത്തില്‍... പുതിയ ഭാവത്തില്‍... ചിലര്‍ നിറുത്തിയിടത്തു നിന്ന് തുടങ്ങാന്‍... തിങ്കള്‍ മുതല്‍ - വെള്ളി വരെ 8:30 ന്' എന്നാണ് റോണ്‍സന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. മാത്രമല്ല പുതിയ ഗെറ്റപ്പിലുള്ള താരത്തിന്റെ ഫോട്ടോയും പങ്കുവെച്ചിരുന്നു. ഇതോടെ ഏത് സീരിയലിലാണ് നടന്‍ അഭിനയിക്കാന്‍ പോവുന്നത് എന്ന ചോദ്യം ഉയര്‍ന്ന് വന്നു. ചില ഊഹാപോഹങ്ങളും ഇതിനോട് അനുബന്ധിച്ച് വന്ന് കൊണ്ടിരിക്കുകയാണ്.

ഏറ്റവും പുതിയതായി ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സീത എന്ന സീരിയലിന്റെ രണ്ടാം ഭാഗം വരികയാണ്. നടന്‍ ഷാനവാസ് ഷാനുവും സ്വാസിക വിജയിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്ന സീരിയല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവസാനിപ്പിച്ചു. യുവാക്കള്‍ക്കിടയില്‍ നിന്നും വലിയ സ്വീകാര്യത ലഭിച്ചിരുന്ന സീരിയലാണിത്. ജഡായു ധര്‍മന്‍ എന്ന അതിഥി വേഷത്തിലൂടെ റോണ്‍സനും സീതയുടെ ഭാഗമായി വന്നിരുന്നു.

സീതയുടെ രണ്ടാം ഭാഗമെത്തുമ്പോള്‍ റോണ്‍സനും ഇതിന്റെ ഭാഗമാവുകയാണോ എന്ന ചോദ്യവുമായിട്ടാണ് ആരാധകര്‍ എത്തുന്നത്. എന്നാല്‍ പുതിയ ഗെറ്റപ്പ് കണ്ടതോടെ മിസിസ് ഹിറ്റ്‌ലര്‍ സീരിയലിലെ ഡികെ ആയി അഭിനയിക്കാനായിരിക്കും എന്നാണ് ചിലര്‍ കമന്റിട്ടിരിക്കുന്നത്.

ഷാനവാസ് ഷാനു നായകനായി അഭിനയിച്ചിരുന്ന സീരിയലാണ് മിസിസ് ഹിറ്റ്‌ലര്‍. ഇതിലെ ഡികെ യെ അവതരിപ്പിച്ചിരുന്ന ഷാനവാസ് പിന്മാറിയതോടെ നടന്‍ അരുണ്‍ രാഘവ് ആ വേഷത്തിലേക്ക് എത്തി. അരുണ്‍ സീരിയലില്‍ വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പിന്മാറില്ലാത്തത് കൊണ്ട് റോണ്‍സന്റെ സീരിയല്‍ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (3 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (3 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (3 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (3 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (4 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (4 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (6 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (7 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (7 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (7 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (7 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (7 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (8 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (8 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (8 hours ago)

Malayali Vartha Recommends