Widgets Magazine 

18
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

സംഭവബഹുലം കൂടെവിടെ ; പുതിയ റൈറ്റർ എത്തിയതോടെ പ്രേക്ഷകരും ഉത്സാഹത്തിൽ ; മോനും മരുമകളും പണിപറ്റിച്ചു; ഇനി അച്ഛനും മോനും തമ്മിൽ കാണണം; കണ്ടം വഴി ഓടി ജഗന്നാഥൻ ; കൂടെവിടെ ഓരോ എപ്പിസോഡുകളും മികച്ചത് !

15 MARCH 2022 12:56 PM IST
മലയാളി വാര്‍ത്ത

ഇന്ന് ആകമൊത്തം കളർഫുൾ എപ്പിസോഡ് ആയിരുന്നു. കണ്ണുനിറഞ്ഞു പൊട്ടിചിരിച്ചുപോകുന്ന ഒരു എപ്പിസോഡ് ആയിരുന്നു ഇന്നത്തേത്. റാണിയമ്മയ്ക്ക് സർപ്രൈസ് കൊടുത്തുകൊടുത്തു റാണിയമ്മ ഇപ്പോൾ ഒരു വഴിക്കായി. ശരിക്കും ഇന്നത്തെ എപ്പിസോഡ് കണ്ടവർക്ക് മനസിലാകും, റാണിയമ്മയുടെ ഒരു യോഗമേ... ഒപ്പം ലക്ഷ്മി ആന്റിയുടെയും.

ലക്ഷ്മി ആന്റിയോട് ഫുഡ് ഉണ്ടാക്കാൻ പറയുന്നു,, പായസം വരെ വാക്കാണ് പറയുന്നു.. എന്നിട്ട് കഴിക്കാനും യോഗമില്ല കഴിപ്പിക്കാനും യോഗമില്ല അതാ റാണിയമ്മയുടെ അവസ്ഥ. അതുപോലെ ഇന്നലത്തെ എപ്പിസോഡ് . പവർഫുൾ പീപ്പിൾ കമിങ് ഫ്രം പവർഫുൾ പ്ലയ്സസ്‌.. അതുപോലെയാണ് ഇന്നലെ ആദി സാർ കടന്നുവന്നത്.

 

ഒരു മനുഷ്യനെ ഇങ്ങനെ അപമാനിക്കാമോ? ആ ജഗനെ നിർത്തിയങ്ങ് അപമാനിക്കുകയായിരുന്നില്ലേ? സംഭവം ആദി സാർ വന്നത് സർപ്രൈസ് ആണ് . ആര് വിളിച്ചിട്ടാണെന്നും മനസിലാകുന്നില്ല , എന്തായാലും കോ ഇൻസിഡൻസ് എന്നൊക്കെ പറയാം.. വന്നപ്പോൾ കറെക്റ്റ് ജഗന്നാഥനും ഉണ്ടായിരുന്നു അവിടെ.

 

റാണിയമ്മ വീട് തനിക്ക് വിട്ടതാണെന്നും പറഞ്ഞ് ഡയലോഗ് അടിച്ചപ്പോൾ ആദി സാർ, പലരും പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല. പക്ഷെ ഇതെല്ലം കണ്ടപ്പോൾ എനിക്കൊരു സംശയം ഈ ആലഞ്ചേരി ജഗന്നാഥൻ ഇത്രയ്ക്ക് വിഡ്ഢിയാണോ ?"

പച്ചയ്ക്ക് അങ്ങ് ചോയിച്ചു...

പിന്നങ്ങോട്ട് മൊത്തമായും ആദി സാറിന്റെ സമയം ആയിരുന്നു. ജഗനെ തറപറ്റിച്ചു. ഇതിനിടയിൽ ജഗൻ പറഞ്ഞു എന്നെ ഇങ്ങനെ മണ്ടനക്കാനൊന്നും നോക്കരുത്.

 

 

 

ഉടനെ ആദി സാർ, " ഒരുപാട് തവണ മണ്ടൻ ആയ ഒരാളെ ഇനി ഞാൻ ആയിട്ട് പ്രത്യേകിച്ച് മണ്ടൻ ആക്കണ്ട കാര്യമുണ്ടോ ജഗന്നാഥാ..."

അയ്യോ ഒരു മനുഷ്യൻ ഇത് കേൾക്കേണ്ടി വരുന്ന അവസ്ഥ ഒന്നാലോചിച്ചു നോക്കിക്കേ... അല്ലേലും ജഗന്നാഥൻ റാണിയമ്മയോട് എടുത്തുപറഞ്ഞതാണ് നിങ്ങൾ പോയി ജാതകം ഒന്ന് നോക്കിക്കേ എന്ന്. എന്നിട്ട് അതും നോക്കാതെ റാണിയമ്മ വീണ്ടും ജഗനെ അതിഥിയുടെ അടുത്തേക്ക് പറഞ്ഞുവിട്ടു.


എത്ര നിന്ന് നാണം കെട്ടിട്ടും പിന്നെയും ആ പ്രമാണം എടുത്തു വെരിഫൈ ചെയ്യാം എന്നും പറഞ്ഞ് ആദി സാറിന്റെ കൈയിൽ കൊടുക്കാൻ കാണിച്ച ജഗന്റെ ഒരു ധൈര്യം .

അപ്പോഴും ആദി സാർ വെറുതെവിട്ടില്ല, "ചിരിച്ചുകൊണ്ട് ആദി സാർ, " ആലഞ്ചേരി ജഗന്നാഥൻ എന്ന ജഗൻ വലിയ റിയൽഎസ്റ്റേറ്റ് ടൈക്കൂൺ ആണെന്നൊക്കെയാ ഞാൻ കേട്ടിട്ടുള്ളത്.. ഇതിപ്പോൾ കച്ചവടത്തിന് മൂന്ന് ശതമാനം മാത്രം കാശ് എണ്ണിവാങ്ങുന്ന സാധാ ബ്രോക്കർമാർക്ക് ഉള്ള സാമാന്യം ബോധം പോലുമില്ലല്ലോ...

അതും പോട്ടെ , ഇതിപ്പോൾ ഞാൻ തന്നെ കീറിക്കളയാണോ എന്ന് ചോദിച്ചു വന്നപ്പോഴേക്കും , ബുദ്ധിമുട്ടിക്കാതെ ജഗൻ തന്നെ വലിച്ചു കീറി കളഞ്ഞു.

ഒരു കൊച്ചു കുട്ടിയെ പോലെ അത് വലിച്ചുകീറിക്കളഞ്ഞിട്ട് ആദി സാറിനെ നോക്കി നിൽക്കുന്ന ഒരു നില്കലുണ്ടായിരുന്നു. ജഗൻ അപാര ആക്ടറിങ് ആണ് .

" ജഗന്നാഥൻ ജഗത്തിന്റെ നാഥനായവൻ , സംരക്ഷകൻ എന്നൊക്കെയാണ് പേരിന്റെ അർഥം , ദേവന്റെ പേരും അസുരന്റെ പ്രവർത്തിയും ... "

അയ്യോ അങ്ങനെ ശ്വാസം പിടിച്ചു നിന്നിട്ട് ജഗൻ പോയ ഒരു പോക്ക്.. ആ പോയ വഴിക്ക് പുല്ലു പോലും മുളയ്ക്കില്ല...

പിന്നെ ആദി സാർ അതിഥി ടീച്ചറുടെ അടുത്തേക്ക് ,

" ആദി സാറിന്റെ തിരിച്ചു വരവ് പൊളിച്ചു"

പക്ഷെ അതിഥി ടീച്ചർ ഒന്നും മിണ്ടാതെ അകത്തോട്ട് പോയി... അതെന്തിനാണ് എന്ന് നിങ്ങൾക്ക് ഇന്ന് മനസിലാകും. അത്ര തിടുക്കപ്പെട്ട് ഇന്നലെ അതിഥി ടീച്ചർ അകത്തേക്ക് പോകുന്നത് കണ്ടപ്പോൾ ഞാൻ കരുതി അതിഥി ടീച്ചർ പിണക്കത്തിലാകും എന്ന്.. ഒരു പിണക്കകവും ഇല്ല.. ഇന്നത്തെ പ്രൊമോയിൽ കണ്ടില്ലേ .. അത്രയും ഫുഡ് ഒറ്റയ്ക്ക് നിന്ന് ഉണ്ടാക്കാൻ പോയതാ..

അപ്പോൾ നിങ്ങൾ ആലോചിക്കും റാണിയമ്മ അവിടെ ലക്ഷ്മി ആന്റിയെ കൊണ്ട് ഉണ്ടാക്കുന്ന ഫുഡ് ആര് കഴിക്കും എന്ന്.. ആ അതെനിക്കും അറിയില്ല..

പക്ഷെ മോനും മരുമോളും പണിതുടങ്ങിയിട്ടുണ്ട്. അത് പ്രൊമോയിലും ഉണല്ലോ.. ഇനി രണ്ടാളും അതായത് അതിഥി ആദി റൊമാൻസ്.,..

നമ്മുടെ ഋഷി സാറിനെ മറക്കല്ലേ.. സാറും വേണം , സാറും ആദി സാറും തമ്മിലുള്ള സീൻ ആണ്  കാണാൻ കാത്തിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സതീശൻ സർക്കാരിന് ആറുമാസം; മുൻ സർക്കാരിനെതിരായ അന്വേഷണങ്ങൾ എവിടെയെത്തി?  (5 minutes ago)

ക്രിംസൺ പിയർ ആരംഭിച്ചു; നടൻ സിദ്ധിഖ് സ്വിച്ചോൺ നിർവ്വഹിച്ചു കൊണ്ടായിരുന്നു തുടക്കം!!!!  (16 minutes ago)

നായകനായി സണ്ണി ഡിയോൾ; എം.പത്മകുമാറിന്റെ ബോളിവുഡ് ചിത്രം സൂര്യ റിലീസ് മാറ്റി!!!  (50 minutes ago)

കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വെള്ളയിൽ പൊലീസിന്റെ അന്വേഷണം...  (1 hour ago)

വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ട് കുഞ്ഞുങ്ങൾ പാമ്പുകടിയേറ്റ് മരിച്ചു; അമ്മ തീവ്രപരിചരണ വിഭാഗത്തിൽ...  (1 hour ago)

ബൈക്ക് മറിഞ്ഞാൽ ശരീരം മുഴുവൻ പൊതിയുന്ന 'എയർബാഗ് ഹെൽമെറ്റ്'; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യം എന്ത്?  (1 hour ago)

മുട്ടത്തറയിൽ സ്വകാര്യ പറമ്പിൽ ക്രെയിൻ ഉയർത്തി; വിമാനത്താവള അധികൃതരുടെ പരാതിയിൽ പൂന്തുറ പോലീസ് കേസെടുത്തു...  (1 hour ago)

കശ്മീരിൽ ലഷ്കറിന്റെ അവസാന സജീവ പ്രാദേശിക ഭീകരനെയും വധിച്ച് സൈന്യം; പള്ളിക്കുള്ളിൽ ഒളിച്ചിരുന്ന ലത്തീഫ് ഭട്ടിന് കീഴടങ്ങാൻ അവസരം നൽകി, ഒടുവിൽ ഏറ്റുമുട്ടലിൽ അന്ത്യം; സുരക്ഷാസേനയെ അഭിനന്ദിച്ച് അമിത് ഷാ  (2 hours ago)

അന്ന് പറഞ്ഞത് ഇപ്പോൾ ബാധകമല്ല... പത്മജ വേണുഗോപാൽ വീണ്ടും കോൺഗ്രസിലേക്ക്; ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കാനൊരുങ്ങുന്നു,  (3 hours ago)

 കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

എട്ട് വയസ്സ് പ്രായക്കൂടുതൽ, വിവാഹത്തിന് മുൻപ് വിചിത്രമായൊരു നിർദേശം, ഒടുവിൽ വിവാഹമോചനത്തിലേക്ക് പോകുമെന്ന് കരുതിയ ബന്ധത്തെ മറ്റൊരു വഴിയിലൂടെ മനോഹരമാക്കി രമ്യ കൃഷ്ണൻ  (3 hours ago)

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് പരാജയം....  (3 hours ago)

ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം, യുഎഇ കപ്പലിലെ 11 പേർക്ക് പരിക്ക്, ഒരാളെ കാണാതായി, കുവൈത്തിലെ അമേരിക്കൻ സൈനിക താവളവും ഇറാന്റെ ലക്ഷ്യത്തിൽ, ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി  (3 hours ago)

എല്ലാം മുകളിലൊരാൾ കാണുന്നുണ്ടേ... യുവതിക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത യുവാവിനെ കുടുക്കാൻ പൊലീസിന്റെ നീക്കം; എല്ലാം സിസിടിവിയിൽ പതിഞ്ഞതോടെ വെട്ടിലായത് ഉന്നത ഉദ്യോഗസ്ഥർ, ഹോട്ടലുടമയും പണി കൊടുത്തു  (4 hours ago)

കല്ലിൽ കെട്ടിത്താഴ്ത്തിയിട്ടും രക്ഷയില്ല! കിണറ്റിൽ നിന്ന് എല്ലാം പൊക്കി പോലീസ്; ഉമറും കാമുകിമാരും കോടതിയിലേക്ക്...  (4 hours ago)

Malayali Vartha Recommends