സ്ത്രീകളോടൊപ്പം ഈ സിനിമ കാണാൻ പോയാൽ വമ്പൻ ഓഫർ! പുരുഷന്മാർക്ക് പുതിയ ഓഫറുമായി 'ഒരുത്തി' സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍

നവ്യ നായര്‍ കേന്ദ്ര കഥാപാത്രിമായി എത്തുന്ന 'ഒരുത്തി' സിനിമയുടെ റിലീസിന്റെ ഭാഗമായി പുതിയ ഓഫര്‍ പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍.
സ്ത്രീകളോടൊപ്പം എത്തുന്ന പുരുഷന്മാര്‍ക്ക് ടിക്കറ്റ് സൗജന്യമാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. 'പുരുഷന്മാര്‍ക്ക് ടിക്കറ്റ് ഫ്രീ' എന്ന പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തര്‍ പങ്കുവെക്കുകയും ചെയ്തത്.
മാര്‍ച്ച് 18നാണ് 'ഒരുത്തിയുടെ റിലീസ്. സിനിമ റിലീസായി ആദ്യത്തെ മൂന്ന് ദിവസം, അതതു ദിവസങ്ങളിലെ ആദ്യത്തെയും രണ്ടാമത്തെയും പ്രദര്‍ശനങ്ങള്‍ക്ക് സ്ത്രീകള്‍ക്കൊപ്പം എത്തുന്ന പുരുഷന്മാര്‍ക്ക് ടിക്കറ്റ് സൗജന്യമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. സൗജന്യ ടിക്കറ്റുകള്‍ ലഭിക്കുന്ന തീയേറ്ററുകളുടെ ലിസ്റ്റ് വരും ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുമെന്നും പോസ്റ്ററില്‍ പറയുന്നു.
https://www.facebook.com/Malayalivartha



























