Widgets Magazine 

18
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

തുമ്പിപ്പെണ്ണിനും കൊച്ചു ഡോക്ടറിനും പ്രണയസാഫല്യം; ഇനി ശ്രേയയ്ക്കും വേണം ഒരാൾ ; സഹദേവനും അവിനാഷും അടുത്ത കുതന്ത്രങ്ങളുമായി;ഈശ്വർ സാറിന്റെ പുതിയ കൂട്ടുകെട്ട്; തൂവൽസ്പർശം വീണ്ടും പുതിയ വഴിത്തിരിവിലേക്ക്!

17 MARCH 2022 08:58 AM IST
മലയാളി വാര്‍ത്ത

അങ്ങനെ തൂവൽസ്പർശം പരമ്പര അടുത്ത ഒരു സന്തോഷകരമായ ചാപ്റ്ററിലേക്ക് കടന്നിരിക്കുകയാണ്. ഒരു മഴ പെയ്തു തോർന്ന പോലെ നല്ല തണുത്ത അനുഭൂതിയാണ് ഇന്നത്തെ തൂവൽസ്പർശം പരമ്പര. ഇന്നലെ വരെ സീരിയലിൽ സസ്പെൻസും ത്രില്ലും എല്ലാമായിരുന്നു. ഇന്നിപ്പോൾ ദേ അതെല്ലാം കഴിഞ്ഞു എല്ലാവരും സന്തോഷത്തോടെ സംസാരിച്ചു നിൽക്കുകയാണ്. ഇങനെ ഇരുന്നു തൂവൽസ്പർശം കാണുമ്പോഴാണ് ചില ഏഷ്യാനെറ്റ് സീരിയൽ ഒക്കെ എടുത്തു കിണറ്റിൽ എറിയാൻ തോന്നുന്നത്.

 

പക്ഷെ തൂവല്സ്പര്ശം സീരിയൽ ഇന്നും പ്രൈം ടൈമിൽ അല്ല . അതാണ് സീരിയൽ പ്രേക്ഷകരുടെ കുഴപ്പം. റേറ്റിങ് പലപ്പോഴും സീരിയലിന്റെ നിലവാരം അല്ല കാണിക്കുന്നത്. ഇനി ഇന്നത്തെ തൂവൽസ്പർശം എപ്പിസോഡ് നോക്കാം...

അതിൽ ഒരു നല്ല കുടുംബ രംഗങ്ങളായിരുന്നു ആദ്യ പാർട്ട് . കുറെ ദിവസങ്ങൾക്ക് ശേഷം ശ്രേയയും തുമ്പിയും മുത്തച്ഛനും മുത്തശ്ശിയും വിച്ചുവും അമ്മയും അപ്പച്ചിയും എല്ലാവരും കൂടിയിരുന്നു സംസാരിക്കുന്ന രംഗം.. നിങ്ങളൊക്കെ വീട്ടിൽ രാത്രി കുടുംബക്കാർക്കൊപ്പം ഇരുന്നു സംസാരിക്കാറുള്ളത് ഒന്ന് ഓർത്തുനോക്കണം.. എനിക്ക് അത്തരം കൂട്ടുകുടുംബ ഓർമ്മകൾ ഒന്നും പറയാനില്ല . പക്ഷെ അച്ഛനും അമ്മയും ചേട്ടനും ഒന്നിച്ചു രാത്രി കറന്റ്റ്‌ പോകുമ്പോൾ മുറ്റത്ത് ഇറങ്ങി ഇരുന്നു സംസാരിക്കും.. ആ ഒരു നൊസ്റ്റാൾജിക് ഫീൽ ഇന്ന് ശ്രേയയുടെ വീട്ടുകാരുടെ സംസാരം കണ്ടപ്പോൾ എനിക്കിക് തോന്നി..

പിന്നെ വിച്ചുവും അമ്മയും ഉടനെ വീട്ടിൽ നിന്നും പോകേണ്ട , ആപത്ത് പൂർണ്ണമായി ഒഴിഞ്ഞിട്ടില്ല എന്നാണ് ശ്രേയ പറയുന്നത്. ആ തീരുമാനം ഏതായാലും നന്നായി.

പിന്നെ നല്ല ഒരു സീൻ വന്നത് ശ്രേയ തുമ്പി സന്യാസി മുത്തശ്ശൻ കൊച്ചു ഡോക്ടർ ആ ഒരു ഫോൺ കാൾ ആണ്.. അതിൽ പ്രധാന കാരണം കൊച്ചു ഡോക്ടറുടെ ബന്ധം അംഗീകരിച്ചതാണ്. ഇനി കൊച്ചു ഡോക്ടറുടെ അമ്മയും അച്ഛനും ഒക്കെ വരണം. സന്യാസി മുത്തശ്ശൻ പറഞ്ഞതിൽ അങ്ങനെ ഒരു സൂചന ഉണ്ട്.

 

 

 

പിന്നെ അവിനാഷും സഹദേവനും കൂടി ഈശ്വർ സാറിന്റെ അടുത്ത് ചെല്ലുന്നുണ്ട് . പവിത്രയുടെ കേസിന്റെ കാര്യം സംസാരിക്കാനും സഹായം ചോദിക്കാനുമായിരുന്നു ആ കൂടിക്കാഴ്ച.. അവിടെ ചെന്നിട്ട് സാർ വിളിച്ചു പറഞ്ഞാൽ ശ്രേയ അനുസരിക്കും എന്ന് പറയുന്നുണ്ട്.. അപ്പോൾ തന്നെ ഈശ്വർ സാർ പറയുന്നുണ്ട്.. ആ ബെസ്റ്റ്.. എന്ന്...

 

പിന്നെ ഈശ്വർ സാർ, ഫുൾ കൗണ്ടർ ആയിരുന്നു.. ശ്രേയയെ കല്യാണം കഴിക്കണം എന്ന് അവിനാശ് പറയുമ്പോൾ ഈശ്വർ സാർ പറയുന്ന ഡയലോഗ്.. " ഒരു ക്രിമിനലും പോലീസും തമ്മിലുള്ള കല്യാണം"..

പക്ഷെ ശേഷം അടുത്ത കഥയിലേക്ക് കടക്കുകയാണ്. പവിത്രയെ കൊന്നു ആ കേസ് മാളുവിന്റെ തലയിൽ കെട്ടിവെക്കാനുള്ള അടുത്ത പ്ലാനുമായി അവിനാഷും സഹദേവനും. അതും പറഞ്ഞ് സഹദേവനും അവിനാഷും പോകുമ്പോൾ ഈശ്വർ സാർ , " അവിനാശ് പോരാ , പക്ഷെ സഹദേവൻ കൊള്ളാം . ബുദ്ധിയിൽ ശ്രേയയുടെ അച്ഛനാണ്"..

ഇത് ഞാനും ചിന്തിച്ചിട്ടുണ്ട് .. ഈ ശ്രേയ നന്ദിനിയ്ക്ക് എവിടുന്നു കിട്ടി ഇങ്ങനെ ഒരു മണ്ടൻ അച്ഛനെ. വലിയ ബുദ്ധിയാണ് എന്ന് തോന്നും പക്ഷെ ആ ബുദ്ധി വെറും മണ്ടത്തരമാണ്. അതിന്റെ ഫലമാണ് ഇപ്പോൾ അവിനാശ് അനുഭവിക്കുന്നത് .

ശേഷം സഹദേവൻ അവിനാശ് സംസാരം.. അമ്പോ അത് എന്തൊരു കോമഡി ആണ്, ഇനിയേതായാലും വരും എപ്പിസോഡിൽ കാണാം അവിനാഷിന്റെ ബുദ്ധി...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സതീശൻ സർക്കാരിന് ആറുമാസം; മുൻ സർക്കാരിനെതിരായ അന്വേഷണങ്ങൾ എവിടെയെത്തി?  (7 minutes ago)

ക്രിംസൺ പിയർ ആരംഭിച്ചു; നടൻ സിദ്ധിഖ് സ്വിച്ചോൺ നിർവ്വഹിച്ചു കൊണ്ടായിരുന്നു തുടക്കം!!!!  (18 minutes ago)

നായകനായി സണ്ണി ഡിയോൾ; എം.പത്മകുമാറിന്റെ ബോളിവുഡ് ചിത്രം സൂര്യ റിലീസ് മാറ്റി!!!  (52 minutes ago)

കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വെള്ളയിൽ പൊലീസിന്റെ അന്വേഷണം...  (1 hour ago)

വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ട് കുഞ്ഞുങ്ങൾ പാമ്പുകടിയേറ്റ് മരിച്ചു; അമ്മ തീവ്രപരിചരണ വിഭാഗത്തിൽ...  (1 hour ago)

ബൈക്ക് മറിഞ്ഞാൽ ശരീരം മുഴുവൻ പൊതിയുന്ന 'എയർബാഗ് ഹെൽമെറ്റ്'; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യം എന്ത്?  (1 hour ago)

മുട്ടത്തറയിൽ സ്വകാര്യ പറമ്പിൽ ക്രെയിൻ ഉയർത്തി; വിമാനത്താവള അധികൃതരുടെ പരാതിയിൽ പൂന്തുറ പോലീസ് കേസെടുത്തു...  (1 hour ago)

കശ്മീരിൽ ലഷ്കറിന്റെ അവസാന സജീവ പ്രാദേശിക ഭീകരനെയും വധിച്ച് സൈന്യം; പള്ളിക്കുള്ളിൽ ഒളിച്ചിരുന്ന ലത്തീഫ് ഭട്ടിന് കീഴടങ്ങാൻ അവസരം നൽകി, ഒടുവിൽ ഏറ്റുമുട്ടലിൽ അന്ത്യം; സുരക്ഷാസേനയെ അഭിനന്ദിച്ച് അമിത് ഷാ  (2 hours ago)

അന്ന് പറഞ്ഞത് ഇപ്പോൾ ബാധകമല്ല... പത്മജ വേണുഗോപാൽ വീണ്ടും കോൺഗ്രസിലേക്ക്; ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കാനൊരുങ്ങുന്നു,  (3 hours ago)

 കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

എട്ട് വയസ്സ് പ്രായക്കൂടുതൽ, വിവാഹത്തിന് മുൻപ് വിചിത്രമായൊരു നിർദേശം, ഒടുവിൽ വിവാഹമോചനത്തിലേക്ക് പോകുമെന്ന് കരുതിയ ബന്ധത്തെ മറ്റൊരു വഴിയിലൂടെ മനോഹരമാക്കി രമ്യ കൃഷ്ണൻ  (3 hours ago)

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് പരാജയം....  (3 hours ago)

ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം, യുഎഇ കപ്പലിലെ 11 പേർക്ക് പരിക്ക്, ഒരാളെ കാണാതായി, കുവൈത്തിലെ അമേരിക്കൻ സൈനിക താവളവും ഇറാന്റെ ലക്ഷ്യത്തിൽ, ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി  (3 hours ago)

എല്ലാം മുകളിലൊരാൾ കാണുന്നുണ്ടേ... യുവതിക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത യുവാവിനെ കുടുക്കാൻ പൊലീസിന്റെ നീക്കം; എല്ലാം സിസിടിവിയിൽ പതിഞ്ഞതോടെ വെട്ടിലായത് ഉന്നത ഉദ്യോഗസ്ഥർ, ഹോട്ടലുടമയും പണി കൊടുത്തു  (4 hours ago)

കല്ലിൽ കെട്ടിത്താഴ്ത്തിയിട്ടും രക്ഷയില്ല! കിണറ്റിൽ നിന്ന് എല്ലാം പൊക്കി പോലീസ്; ഉമറും കാമുകിമാരും കോടതിയിലേക്ക്...  (4 hours ago)

Malayali Vartha Recommends