Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

വീണ്ടും ക്യാമ്പസ് പ്രണയത്തിലേക്ക് ഋഷ്യ ജോഡികൾ; സൂര്യ ആ സത്യം വെളിപ്പെടുത്തുന്നു; മിത്രയെ കൊലപ്പെടുത്താൻ ശ്രമിച്ചത് നീതു ; റാണിയുടെ പുതിയ അടവ്; ആദിയും ഋഷിയും സൂര്യയും വീണ്ടും കോളേജിൽ ; കൂടെവിടെ പുത്തൻ എപ്പിസോഡ് വിശേഷം!

17 MARCH 2022 11:40 AM IST
മലയാളി വാര്‍ത്ത

ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ ജഗനെ ഓർത്തു വീണ്ടും വീണ്ടും എനിക്ക് ചിരി വന്നു. റാണിയും ആയി ഇപ്പോൾ പിണാങ്ങും എന്ന് നമ്മൾ കരുതും , പക്ഷെ എല്ലാ പ്രതീക്ഷകളെയും തെറ്റിച്ചുകൊണ്ട് ജഗൻ വീണ്ടും റാണിയുമായി അടുക്കും. എഡോ ഈ ഫ്രണ്ട്ഷിപ്പ് എന്നൊക്കെ പറഞ്ഞാൽ അത് ഇതാണ്. ജഗന്റെ ഒരു മനസ് നിങ്ങൾ കാണാതെ പോകരുത്. റാണി യ്ക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല , റാണിയമ്മ മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു കപ്പൽ ആണെന്ന് അറിഞ്ഞിട്ടും ഒപ്പം നില്ക്കാൻ ജഗൻ കാണിക്കുന്ന ആ മനസ് ആണ് നമ്മൾ ഓരോരുത്തർക്കും നമ്മുടെ കൂട്ടുകാരോട് വേണ്ടത്.

 

അപ്പോൾ ഇന്നലെ ആയിരുന്നു പുതിയ ആദി സാർ മാളിയേക്കലിൽ ചാർജ് എടുത്തത്. എല്ലാവര്ക്കും ആ കാര്യത്തിലും നല്ല അഭിപ്രായം ഉണ്ട്. ആദി സാർ അതിഥി കോംബോ സൂപർ ആയ പോലെ ആദി സാർ ഋഷി കോംബോയും പൊളിച്ചു. ഈ ആദി സാർ സെമിനാറിന് പോയത് ഒരു കണക്കിന് നന്നായി . എങ്ങാനും 300 എപ്പിസോഡിന് മുന്നേ വന്നിരുന്നെങ്കിൽ ചക്ക മാങ്ങാ എന്നും പറഞ്ഞ് ഡയലോഗ് അടിച്ചു നടന്ന നമ്മളെ വെറുപ്പിച്ചേനെ. ആദി സാർ ഇതിൽ ഇല്ലായിരുന്നിട്ടു പോലും അതിഥി ടീച്ചറുടെ ഫ്ലാഷ് ബാക്ക് സ്റ്റോറി കേട്ടപ്പോൾ എനിക്ക് ആദി സാറിനോട് ദേഷ്യം തോന്നി.

കൂടെവിടെയിൽ ഉണ്ടായ വലിയ ഒരു ദുരന്തം ഇതിലെ പ്രധാന പുരുഷ കഥാപാത്രങ്ങളൊക്കെ വല്ലാണ്ടങ്ങ് നാശമാക്കി... സൂര്യയെ കുറച്ചൊക്കെ കുളമാക്കിയെങ്കിലും ഇപ്പോൾ ആ പഴയ സൂര്യ തന്നെ ആയിട്ടുണ്ട്. പക്ഷെ ഋഷി പഴയ ഋഷി എന്ന് പലരും ഇന്നും കമെന്റിൽ കുറിക്കുന്നത് കാണുമ്പോൾ ഋഷിയ്ക്ക് ആ കഥാപാത്രമായി തിരിച്ചെത്താൻ ഇതുവരെ ഒരു സ്പെയ്സ് കിട്ടിയില്ല എന്ന തോന്നൽ ഉണ്ട്. പക്ഷെ ഒരു മിനിറ്റ് മാത്രം ആകും ഋഷി വരുന്നതെങ്കിലും ആ ഒരു സീനിൽ ബിപിൻ ചേട്ടൻ പൂർണ്ണമായും ഋഷികേശ് ആകുന്നുണ്ട്.

 

പിന്നെ സൂര്യയെ നമുക്ക് തിരിച്ചുകിട്ടിയതിൽ അൻഷിദയെ ആണ് അപ്രീഷ്യേറ്റ് ചെയേണ്ടത്.. കൂടെവിടെ സെറ്റിൽ നിന്നും ഞാൻ അറിഞ്ഞ ഒരു കാര്യം പറയാം.. നമ്മുടെ പോലീസ് സ്റ്റേഷൻ സീൻ ഇല്ലായിരുന്നോ? ആ സമയത്തുള്ള സൂര്യ കൈമളിന്റെ മേക്ക് ആപ്പിനെ കുറിച്ച് ഞാൻ പറഞ്ഞിരുന്നു. പക്ഷെ ആ സീനിൽ നമ്മൾ സൂര്യയെ ആ ഒരു ഒറിജിനാലിറ്റിയിൽ കാണാൻ കാരണം , അൻഷിതയാണ്..

 

 

 

മേക്ക് അപ്പ് കുറഞ്ഞുപോയല്ലോ അൻഷി എന്ന് പറഞ്ഞാൽ പോലീസ് സ്റ്റേഷനിലാണ് നിൽക്കുന്നത് കല്യാണത്തിനല്ല എന്ന് പറയുന്ന മിടുക്കിയാണ് അൻഷിദ . സൊ സൂര്യയെ അത്ര ആത്മാർഥമായി പ്രേക്ഷകരിൽ എത്തിക്കാൻ അൻഷിയ്ക്ക് സാധിക്കുന്നുണ്ട്.

 

ഒക്കെ പിന്നെ ഇന്നലെ ഉള്ള ആദി ലക്ഷ്മി ആന്റി സംസാരവും സൂപർ ആയിരുന്നു. അവിടെ ആ ഒരു ഡയലോഗ് , " അമ്മയും മകനും ഇപ്പോൾ നല്ല കൂട്ടാണ് എന്ന് പറഞ്ഞ ആ ഡയലോഗ് " അത് ശരിക്കും ഒരു ആവശ്യം ആയിരുന്നു.

അതായത് കാര്യങ്ങളൊക്കെ അറിഞ്ഞുകാണുമല്ലോ? ആ ഒരു ചോദ്യം കൂടി മുന്നിൽ വരുന്നുണ്ട്.. നമ്മളോട് അത് പറയുകയാണ് , ആദി സാർ എല്ലാം അറിഞ്ഞിട്ടാണ് വന്നിരിക്കുന്നത്.. ഇനി പ്രത്യേകം കഥപറയലിന്റെയോ അല്ലെങ്കിൽ മെലോഡ്രാമയുടെയോ ആവശ്യം ഇല്ല. വളരെ വൃത്തിയായി ആ സീൻ കാണിച്ചു..

പിന്നെ ആദി സാർ ഋഷി സാർ കോംബോ...

ഋഷിയെ ആ ബെഡിൽ അങ്ങനെ കണ്ടപ്പോൾ പഴയ ഋഷിയെ ഓർത്തു... ആ റൂമിൽ ഇരുന്നു കുറെ സ്വപ്‌നങ്ങൾ ഋഷി സൂര്യയെ കുറിച്ച് കാണാറുണ്ട്.. സ്വപ്‌നങ്ങൾ അല്ല കിനാവുകൾ... പ്രണയക്കിനാവുകൾ.

പിന്നെ മിത്ര ആ റൂമിൽ കയറി ഇരുന്നതുമൊക്കെ ഇതുപോലെ ഒരു ഫ്രെയിമിൽ ആയിരുന്നു.

പിന്നെ ആദ്യം തന്നെ വലിയ സംഭവങ്ങളിലേക്ക് ഒരു സംസാരം കൊണ്ടുപോകാതെ , രണ്ടാളും ലൂക്കിനെ കുറിച്ച് പറഞ്ഞു. അതിലും പ്രേക്ഷകരോട് തന്നെ ആണ് സംസാരം. ഋഷി ഒന്ന് മോഡേൺ ആകാൻ ശ്രമിച്ചതാണ്. പക്ഷെ ആ ലൂക്ക് പ്രേക്ഷകർക്ക് ഇഷ്ടായില്ല എന്ന് ആദി സാറിനെ കൊണ്ട് തന്നെ പറയിച്ചു.

ഋഷി മോൻ ജന്മനാ സുന്ദരനല്ലേ.. ഈ അച്ഛനും അമ്മയ്ക്കുമല്ലേ ജനിച്ചത് , അപ്പോൾ പിന്നെ സുന്ദരൻ ആകാതിരിക്കുവോ..

 

 

 

പിന്നെ പഴയ ആദിയുടെ അതെ ആ കഥാപാത്രം തന്നെയാണ് ഇവിടെ അദിയ്ക്ക് .. കാരണം പണ്ടും ആദി സാർ എല്ലാ കാര്യങ്ങളെയും വളരെ പെട്ടന്ന് മനസിലാക്കുമായിരുന്നു., അതുപോലെ തന്നെ അന്ന് തേവർ മലയിൽ നടന്ന സംഭവം ഒരു ദൃക്‌സാക്ഷി വിവരണം പോലെ ആദി സാർ പറയുന്നുണ്ട്.,

പിന്നെ ഋഷി അച്ഛനോട് ചോദിച്ച ആ ചോദ്യം , ഡാഡി ഇന്നലെ അമ്മയെന്ത് പറഞ്ഞു ? അതൊക്കെയാണ് കേൾക്കാൻ സുഖമുള്ള ചോദ്യങ്ങൾ... അല്ലെ...

പിന്നെ റാണിയും ആദിയും തമ്മിലുള്ള സംസാരം , ഉഫ് റാണിയുടെ അഭിനയത്തിന് അവാർഡ് കൊടുക്കണം... ഡബിൾ അഭിനയമല്ലേ... എന്തൊരു നല്ല റാണിയമ്മയാണ് ... പിന്നെ ജഗനും റാണിയും തമ്മിലുള്ള സംസാരം.. ഇന്നലത്തെ അവരുടെ സംസാരം കണ്ടപ്പോഴേ പറയണം എന്ന് കരുതിയതാണ്, അവരുടെ ആ ഒരു ഫ്രണ്ട്ഷിപ്.. ചങ്കാണ്.. ചങ്കിടിപ്പാണ് എന്നൊക്കെ പറയും പോലെ ആണ് അവർ...

 

പിന്നെ ഇടയിൽ ജഗൻ എന്തൊക്കെ വലിയ പ്ലാനിനും ഒക്കെ നടത്തുന്നുണ്ട്. വമ്പൻ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കുമായിരുന്നു. പക്ഷെ ഈ സാഹസിക കഥകൾ കേട്ട് കേട്ട് ഇപ്പോൾ എനിക്ക് ജഗന്റ്‌ പ്ലാനിലൊന്നും എനിക്ക് ഒരു ഒരു ഗുമ്മില്ല...

ഏതായാലും കൂടെവിടെയുടെ പൾസ് അറിഞ്ഞ ഒരു റൈറ്റർ ആണ് എത്തിയിരിക്കുന്നത് എന്ന് തോനുന്നു... പ്രേക്ഷകരുടെ ഇഷ്ടം നോക്കി പ്രേക്ഷകർക്ക് ഒപ്പം നിൽക്കുന്ന പരമ്പര .. വരും ക്യാമ്പസ് എപ്പിസോഡുകൾ ഋഷ്യ പ്രണയം ആസ്വദിക്കാനും കൂടി സാധിക്കട്ടെ എന്ന് ആശംസിച്ചു നിർത്തട്ടെ...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (2 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (3 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (3 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (3 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (4 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (4 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (4 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (5 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (5 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (5 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (8 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (8 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (9 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (9 hours ago)

Malayali Vartha Recommends