Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

രണ്ടുതവണ ഒരു വീട്ടിൽ തങ്കച്ചൻ വിതുരയുടെ പെണ്ണുകാണൽ ; കല്യാണം കഴിച്ചിട്ടില്ല അല്ലേ, എന്ന എം.ജി ശ്രീകുമാറിന്റെ ചോദ്യം; ഇതാ തങ്കുവിന്റെ പുതിയ വിവാഹവിശേഷം; പ്രാർത്ഥനയും ആശംസകളും നേർന്ന് ആരാധകർ!

18 MARCH 2022 12:51 PM IST
മലയാളി വാര്‍ത്ത

മലയാള ടെലിവിഷനിലെ ഗംഭീര ഗെയിം ഷോ ആണ് സ്റ്റാര്‍ മാജിക്. മലയാളികളുടെ മാത്രമല്ല പ്രവാസി മലയാളികളുടെയും ഇടയിൽ ഏറെ പ്രിയങ്കരമായ ഷോ ടെലിവിഷന്‍ രംഗത്തെ താരങ്ങളെ അണിനിരത്തി ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നതാണ് .

 

ഓരോ ആഴ്ചകളിലും സിനിമാ താരങ്ങള്‍ മുഖ്യാതിഥികളായി എത്താറുള്ള ഷോയിലൂടെയാണ് നടനും മിമിക്രി താരവുമായ തങ്കച്ചന്‍ വിതുര ശ്രദ്ധേയനാവുന്നത്. സ്‌കൂള്‍ കുട്ടിയുടെ വേഷം മുതല്‍ പെണ്‍കുട്ടിയുടെ വേഷത്തില്‍ വരെ എത്തി പ്രേക്ഷകരെ അത്ഭുതപ്പെടുത്താന്‍ തങ്കച്ചന് സാധിക്കാറുണ്ട്.

സ്റ്റാര്‍ മാജിക്കിലായിരുന്നപ്പോള്‍ നടി അനുക്കുട്ടിയുമായി പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ഷോ യുടെ തമാശയ്ക്ക് വേണ്ടി അങ്ങനൊരു ഇമേജ് നല്‍കിയതാണെങ്കിലും ഇരുവരും തമ്മില്‍ നല്ല സൗഹൃദമാണ്.

ഷോയുടെ കണ്ടന്റിനെ കുറിച്ചും നിരവധി വിമർശങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇന്നും വളരെ വിജയകരമായി മുന്നേറുന്ന ഷോയാണ് സ്റ്റാർ മാജിക്. അതേസമയം ഇന്ന് ഷോയിൽ വലിയ ഒരു നഷ്ടം ഉണ്ട്., അത് തങ്കച്ചൻ വിതുരയാണ്... തങ്കച്ചൻ എന്തുകൊണ്ട് ഷോയിൽ നിന്നും പിന്മാറി എന്ന് ആർക്കും അറിയില്ല.. ബിഗ് ബോസ് ഷോയിൽ ഉണ്ടാകുമോ എന്ന ചർച്ചകളും ഉണ്ട്. എന്നാൽ ബിഗ് ബോസ് തുടങ്ങുന്ന സമയത്ത് തന്നെ തങ്കച്ചൻ ഒരു ഉല്സവ പരുപാടിയിൽ പങ്കെടുക്കുന്നതായി വിവരങ്ങൾ പുറത്തുവന്നിരുന്നു. അതോടെ തങ്കു ആരാധകർ വീണ്ടും നിരാശയിലായി.

 

അതേ സമയം തങ്കച്ചന്റെ വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകര്‍. തന്റെ വിവാഹം കാണണമെന്നുള്ളത് അമ്മയുടെ വലിയ ആഗ്രഹമാണെന്ന് മുന്‍പ് നടന്‍ തന്നെ പറഞ്ഞിരുന്നു. എന്നാല്‍ അതിതുവരെ അതിനു സാധിച്ചിട്ടില്ല.

 

 

 

ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും പെണ്ണ് കാണാന്‍ പോയതിനെ പറ്റിയുമൊക്കെ പറഞ്ഞ് എത്തിയിരിക്കുകയാണ് തങ്കച്ചന്‍. എം ജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന അമൃത ടിവിയിലെ പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നതായിരുന്നു താരം. എല്ലാ അഭിമുഖങ്ങളിലും ചോദിക്കാറുള്ളത് പോലെ തങ്കച്ചന്റെ വിവാഹത്തെ കുറിച്ചാണ് എംജിയും ചോദിച്ചത്. താന്‍ ഒരേ വീട്ടില്‍ തന്നെ രണ്ട് തവണ പെണ്ണ് കാണാന്‍ പോയിട്ടും നടന്നിട്ടില്ലെന്നാണ് നടന്‍ പറഞ്ഞത്.

'കല്യാണം കഴിച്ചിട്ടില്ല അല്ലേ, എന്ന ചോദ്യത്തിന് ഇല്ലെന്നാണ് തങ്കച്ചന്റെ ഉത്തരം. എന്താണ് അതിന്റെ കാരണമെന്ന് എംജി ശ്രീകുമാര്‍ ചോദിക്കുമ്പോള്‍ നിമിത്തം അതൊരു ഘടകം ആണെന്നാണ് തങ്കച്ചന്‍ പറയുന്നത്. പെണ്ണ് നോക്കി പോയിട്ടില്ലേ എന്ന ചോദ്യത്തിന് ഞാനിപ്പോള്‍ ഷുഗറൊക്കെ വന്ന് ഇരിക്കുന്നത് പെണ്ണ് കാണാന്‍ പോയിട്ട് ഉള്ള ലഡുവും ജിലേബിയും ഒക്കെ കഴിച്ചിട്ടാണെന്നാണ്' തങ്കു രസകരമായി പറഞ്ഞത്. മാത്രമല്ല പ്രണയസഖീ എന്ന് തുടങ്ങുന്ന പാട്ടും പാടി കൊണ്ടാണ് തങ്കച്ചന്‍ ആരാധകരെ വിസ്മയിപ്പിക്കാന്‍ പോവുന്നത്.

 

മരിക്കുന്നത് വരെ തന്റെ അമ്മയ്ക്ക് ഒരു വിഷമം മാത്രമേ ഉണ്ടായിരുന്നുള്ളു എന്നാണ് തങ്കച്ചന്‍ മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞത്. അത് തന്റെ വിവാഹമായിരുന്നു. കുടുംബത്തില്‍ ഞാന്‍ മാത്രമാണ് അവിവാഹിതനായി തുടരുന്നത്. സഹോദരങ്ങളെല്ലാം വിവാഹിതരായി. അമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍ കുടുംബത്തിലെ ഒറ്റത്തടി. എന്നാല്‍ തന്റെ വിവാഹം മനപൂര്‍വ്വം വേണ്ടെന്ന് വച്ചതല്ലെന്നാണ് തങ്കച്ചന്‍ പറഞ്ഞത്. എന്തോ അതങ്ങ് ഒത്ത് വരാതെ ഇരുന്നതാണ്. ആ വലിയ ആഗ്രഹം ബാക്കി വച്ചാണ് അമ്മ പോയത്. അതിനപ്പുറം ഒരു സങ്കടം എന്റെ ജീവിതത്തിലില്ലെന്നും താരം പറഞ്ഞിരുന്നു.

തങ്കച്ചൻ വിതുരയുടെ വിവാഹം നടന്നുകാണാൻ 'അമ്മ മാത്രമല്ല, ആരാധകരും ഒരുപോലെ ആഗ്രഹിക്കുന്നുണ്ട്. പ്രാർത്ഥനകളും ആശംസകളും എല്ലാം ആരാധകർ പങ്കുവെക്കുക പതിവാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (2 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (3 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (3 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (3 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (4 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (4 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (4 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (5 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (5 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (5 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (8 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (8 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (9 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (9 hours ago)

Malayali Vartha Recommends