Widgets Magazine 

18
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

സൂരജ് സൺ അഭിനയം നിര്‍ത്തണോ?; ഈ മോന്ത കണ്ടു കഴിഞ്ഞാല്‍ തിയേറ്ററില്‍ ആരെരെങ്കിലും കയറുമോ? നീ വെറും സീരിയല്‍ നടനാണ്; സൂരജിന് നേരെയുള്ള വിമർശനം; ഹൃദയം സിനിമാ താരം സൂരജ് മറുപടി പറയുന്നു!

18 MARCH 2022 04:58 PM IST
മലയാളി വാര്‍ത്ത

പുതുമുഖങ്ങളുമായി എത്തിയിട്ടും മലയാളികൾ ചുരുങ്ങിയ കാലം കൊണ്ട് ഏറ്റെടുത്ത ഏഷ്യാനെറ്റ് പരമ്പരകളിൽ ഒന്നാണ് 'പാടാത്ത പൈങ്കിളി'. വ്യത്യസ്‍തതയുള്ള കഥാവതരണ രീതി പാടാത്ത പൈങ്കിളിയെ മറ്റു പരമ്പകളില്‍ നിന്ന് വേറിട്ടതാക്കി. ഒപ്പം തന്നെ അതിലെ കഥാപാത്രങ്ങളുടെ പ്രേക്ഷക പ്രിയം നേടിയിരുന്നു. ടിക് ടോക്ക് താരമായി എത്തി മനം കവർന്ന മനീഷയാണ് പരമ്പരയിൽ സുപ്രധാന വേഷത്തിൽ എത്തിയതെങ്കിൽ പുതുമുഖം സൂരജ് സൺ ആയിരുന്നു പരമ്പരയിൽ നായകനായി വേഷമിട്ടത്.


വൈകാതെ ഇരുവരും പ്രേക്ഷകരുടെ ഇഷ്‍ട കഥാപാത്രങ്ങളായി മാറുകയും ചെയ്‍തു. എന്നാൽ പിന്നാലെ സൂരജ് പരമ്പരയിൽ നിന്ന് പിന്മാറുന്ന വിവരം അറിയിക്കുകയായിരുന്നു. ആരോഗ്യ പരമായ പ്രശ്‍നങ്ങളാണ് പിന്മാറ്റത്തിന് കാരണമെന്ന് പറഞ്ഞെങ്കിലും യഥാർത്ഥ കാരണം അടുത്തിടെയാണ് പ്രേക്ഷകർ അറിഞ്ഞത്. ഒഴുക്കിൽ പെട്ട കുട്ടിയെ രക്ഷിക്കുന്നതിനിടയിൽ നട്ടെല്ലിന് പരിക്കേറ്റതായിരുന്നു പിന്മാറ്റത്തിന് പിന്നിൽ.

സോഷ്യല്‍ മീഡിയയില്‍ സജീവമായ സൂരജ് പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെയാണ് പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. യൂത്തിനിടയില്‍ നടന് നേരത്തെ തന്നെ ആരാധകരുണ്ടായിരുന്നു. സൂരജിന്റെ മോട്ടിവേഷന്‍ വീഡിയോകളാണ് നടന് ആരാധകരെ വര്‍ധിപ്പിച്ചത്.


റേറ്റിംഗില്‍ ആദ്യ അഞ്ചില്‍ ഇടംപിടിച്ച് സീരിയല്‍ മുന്നോട്ട് പോകുമ്പോഴായിരുന്നു പാടാത്ത പൈങ്കിളിയില്‍ നിന്ന് സൂരജ് പിന്‍മാറുന്നത്. ഇത് ആരാധകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്നാണ് പിന്‍മാറുന്നതെന്ന് പറഞ്ഞ് കൊണ്ടാണ് നടന്‍ സീരിയലില്‍ നിന്ന് മാറുന്നത്. സൂരജ് പോയതോടെ സീരിയലും താഴേയ്ക്ക് കൂപ്പുകുത്തുകയായിരുന്നു. ഇപ്പോഴും സീരിയലില്‍ ടോപ്പ് ഫൈവില്‍ നിന്ന് പുറത്താണ്.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സൂരജ് സണ്‍. മോട്ടിവേഷന്‍ വീഡിയോകള്‍ക്കൊപ്പം തന്നെ തന്റെ വിശേഷങ്ങളും സന്തോഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട് . ഇത് നിമിഷനേരം കൊണ്ട് പ്രേക്ഷകരുടെ ഇടയില്‍ വൈറല്‍ ആവുന്നത്. ഇപ്പോഴിത ചര്‍ച്ചയാവുന്നത് സൂരജ് പങ്കുവെച്ച ഒരു വീഡിയോ ആണ്. തന്നെ തേടി എത്തിയ വിമര്‍ശനത്തെ കുറിച്ചാണ് നടന്‍ പറയുന്നത്.

 

 

 


ഈ മോന്ത കണ്ടു കഴിഞ്ഞാല്‍ തിയേറ്ററില്‍ ആരെരെങ്കിലും കയറുമോ? നീ വെറും സീരിയല്‍ നടനാണ് എന്ന അടികുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്... സൂരജിന്റെ വാക്കുകള്‍ ഇങ്ങനെ... '' നിങ്ങളോടെല്ലാവരോടുമായി ഞാനൊരു ചോദ്യം ചോദിക്കുകയാണ്. മറ്റൊരാള്‍ എന്നോട് ചോദിച്ച ചോദ്യമാണിത്. ഒരു സീരിയലിലൂടെ സീരിയല്‍ നടനായി വന്ന നിന്റെ മുഖം ഒരു സിനിമാപോസ്റ്ററില്‍ വന്നാല്‍ ഈ മോന്ത കണ്ട് ആരാണ് ആ സിനിമ കാണാന്‍ കയറുകയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ഇതുപോലെ പല ചോദ്യങ്ങളും നേരത്തെ വന്നപ്പോള്‍ ഞാനെന്റെ ജീവിതം കൊണ്ട് തെളിയിച്ച് കാണിച്ചുകൊടുത്തിട്ടുണ്ട് മുന്‍പ്.

 

എന്റെ ജീവിതത്തില്‍ വളരെ നല്ലൊരു ചോദ്യമാണിത്. വലിയൊരു ടാസ്‌കാണ്. ഒരു സിനിമാപോസ്റ്ററില്‍ എന്റെ മുഖം കണ്ട് സിനിമ വിജയിപ്പിച്ച് കൊടുക്കുകയെന്ന വലിയൊരു ടാസ്‌ക്ക് എനിക്ക് മുന്നിലുണ്ട്. എന്റെ ഇയൊരു മുഖം തിയേറ്ററില്‍ കണ്ട് ആരും കയറില്ല അല്ലെങ്കില്‍ സീരിയല്‍ നടന്റെ രൂപം സിനിമാപോസ്റ്ററില്‍ കാണുമ്പോള്‍ അതിന്റെ വാല്യു കുറയും എന്നുള്ളത് ചിലപ്പോള്‍ സത്യമായിരിക്കാം. പക്ഷേ, അങ്ങനെയാണെങ്കില്‍ ഞാന്‍ എന്റെ ആഗ്രഹം ഇവിടെ വെച്ച് അവസാനിപ്പിക്കേണ്ടി വരില്ലേയെന്നാണ് എനിക്ക് നിങ്ങളോട് ചോദിക്കാനുള്ളതെന്നും സൂരജ് വീഡിയോയിലൂടെ ചോദിക്കുന്നു.

ഇങ്ങനെയൊരു ചോദ്യം നിലനില്‍ക്കെ ട്രൈ ചെയ്യാനൊരു അവസരം ദൈവം എനിക്ക് തരുമായിരിക്കും. സീരിയല്‍ നടന് സിനിമ കിട്ടില്ല, അങ്ങനെയൊരു ആഗ്രഹം നടക്കില്ല എന്നുള്ളത് തിരുത്താനായാല്‍ അത് വലിയ കാര്യമാണെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. ഇതേക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം അറിയാനായി കാത്തിരിക്കുകയാണ് ഞാന്‍. ഈ ചോദ്യം ചോദിച്ചയാളും ഇത് കാണുന്നുണ്ടാവും.

 

അഭിനയം നിര്‍ത്തണമെങ്കില്‍ നിങ്ങള്‍ തുറന്ന് പറയണമെന്നും സൂരജ് വീഡിയോയിലൂടെ പറഞ്ഞു. ഏതായാലും ഞാന്‍ പോസിറ്റീവായി മാത്രമേ എടുക്കുള്ളൂ. ഞാന്‍ അഭിനയം നിര്‍ത്താനൊന്നും പോവുന്നില്ല. ചിലപ്പോള്‍ പോസ്റ്ററില്‍ ഫോട്ടോ വെക്കേണ്ടെന്നൊക്കെ പറഞ്ഞേക്കാം. ആ ഒരു ടാസ്‌ക്ക് ഏറ്റെടുക്കാന്‍ പോവുകയാണ് ഞാന്‍. കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ ജീവിതത്തില്‍ വല്യൊരു സന്തോഷമുണ്ടാക്കാന്‍ ചാന്‍സുണ്ടെന്നും താരം പറഞ്ഞ് അവസാനിപ്പിക്കുന്നുണ്ട്.സൂരജിന്‌റെ വീഡിയോ സോഷ്യല്‍ മീഡിയയിലും ആരാധകരുടെ ഇടയിലും വൈറല്‍ ആയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സതീശൻ സർക്കാരിന് ആറുമാസം; മുൻ സർക്കാരിനെതിരായ അന്വേഷണങ്ങൾ എവിടെയെത്തി?  (17 minutes ago)

ക്രിംസൺ പിയർ ആരംഭിച്ചു; നടൻ സിദ്ധിഖ് സ്വിച്ചോൺ നിർവ്വഹിച്ചു കൊണ്ടായിരുന്നു തുടക്കം!!!!  (28 minutes ago)

നായകനായി സണ്ണി ഡിയോൾ; എം.പത്മകുമാറിന്റെ ബോളിവുഡ് ചിത്രം സൂര്യ റിലീസ് മാറ്റി!!!  (1 hour ago)

കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വെള്ളയിൽ പൊലീസിന്റെ അന്വേഷണം...  (1 hour ago)

വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ട് കുഞ്ഞുങ്ങൾ പാമ്പുകടിയേറ്റ് മരിച്ചു; അമ്മ തീവ്രപരിചരണ വിഭാഗത്തിൽ...  (1 hour ago)

ബൈക്ക് മറിഞ്ഞാൽ ശരീരം മുഴുവൻ പൊതിയുന്ന 'എയർബാഗ് ഹെൽമെറ്റ്'; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യം എന്ത്?  (1 hour ago)

മുട്ടത്തറയിൽ സ്വകാര്യ പറമ്പിൽ ക്രെയിൻ ഉയർത്തി; വിമാനത്താവള അധികൃതരുടെ പരാതിയിൽ പൂന്തുറ പോലീസ് കേസെടുത്തു...  (2 hours ago)

കശ്മീരിൽ ലഷ്കറിന്റെ അവസാന സജീവ പ്രാദേശിക ഭീകരനെയും വധിച്ച് സൈന്യം; പള്ളിക്കുള്ളിൽ ഒളിച്ചിരുന്ന ലത്തീഫ് ഭട്ടിന് കീഴടങ്ങാൻ അവസരം നൽകി, ഒടുവിൽ ഏറ്റുമുട്ടലിൽ അന്ത്യം; സുരക്ഷാസേനയെ അഭിനന്ദിച്ച് അമിത് ഷാ  (2 hours ago)

അന്ന് പറഞ്ഞത് ഇപ്പോൾ ബാധകമല്ല... പത്മജ വേണുഗോപാൽ വീണ്ടും കോൺഗ്രസിലേക്ക്; ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കാനൊരുങ്ങുന്നു,  (3 hours ago)

 കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

എട്ട് വയസ്സ് പ്രായക്കൂടുതൽ, വിവാഹത്തിന് മുൻപ് വിചിത്രമായൊരു നിർദേശം, ഒടുവിൽ വിവാഹമോചനത്തിലേക്ക് പോകുമെന്ന് കരുതിയ ബന്ധത്തെ മറ്റൊരു വഴിയിലൂടെ മനോഹരമാക്കി രമ്യ കൃഷ്ണൻ  (3 hours ago)

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് പരാജയം....  (3 hours ago)

ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം, യുഎഇ കപ്പലിലെ 11 പേർക്ക് പരിക്ക്, ഒരാളെ കാണാതായി, കുവൈത്തിലെ അമേരിക്കൻ സൈനിക താവളവും ഇറാന്റെ ലക്ഷ്യത്തിൽ, ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി  (4 hours ago)

എല്ലാം മുകളിലൊരാൾ കാണുന്നുണ്ടേ... യുവതിക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത യുവാവിനെ കുടുക്കാൻ പൊലീസിന്റെ നീക്കം; എല്ലാം സിസിടിവിയിൽ പതിഞ്ഞതോടെ വെട്ടിലായത് ഉന്നത ഉദ്യോഗസ്ഥർ, ഹോട്ടലുടമയും പണി കൊടുത്തു  (4 hours ago)

കല്ലിൽ കെട്ടിത്താഴ്ത്തിയിട്ടും രക്ഷയില്ല! കിണറ്റിൽ നിന്ന് എല്ലാം പൊക്കി പോലീസ്; ഉമറും കാമുകിമാരും കോടതിയിലേക്ക്...  (4 hours ago)

Malayali Vartha Recommends