Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

'ബി​ഗ് ബോസ് സീസൺ 4ൽ ഇവർ ഉറപ്പായും ഉണ്ടാകും, ഞാനുമുണ്ട് ഒപ്പം ഗായത്രി സുരേഷും; ഈ സീസണിലെ അപ്രതീക്ഷിത ട്വിസ്റ്റുകളെ കുറിച്ചും പ്രൊമോയ്ക്ക് പിന്നിലെ രഹസ്യത്തെ കുറിച്ചും; ആ സർപ്രൈസ് പൊട്ടിച്ച് നടൻ മനോജ് കുമാർ രംഗത്ത്!

21 MARCH 2022 01:38 PM IST
മലയാളി വാര്‍ത്ത

ഈ മാസം അവസാനം ആരംഭിക്കാന്‍ പോവുന്ന ബിഗ് ബോസ് ഹൗസിലേക്ക് മത്സരാര്‍ഥികളൊക്കെ പോയി കൊണ്ടിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാല്‍ അവതാരകനായിട്ടെത്തുന്ന ഷോ മാര്‍ച്ച് 27 മുതല്‍ സംപ്രേക്ഷണം ചെയ്യും. ഇത്തവണ വീടിനുള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ ഇരുപത്തിനാല് മണിക്കൂറും പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കും എന്ന പ്രത്യേകത കൂടിയുണ്ട്. ഷോ യുടെ പരസ്യ ബോര്‍ഡുകളിലെല്ലാം ഇത് വ്യക്തമാക്കിയിരിക്കുകയാണ്. ഇതിനൊപ്പം ഏകദേശം കണ്‍ഫോം ആയിട്ടുള്ള ലിസ്റ്റും പുറത്ത് വന്നുവെന്നാണ് ബിഗ് ബോസ് വാർത്തകൾ വളരെ ജനുവിന് ആയി റിപ്പോർട്ട് ചെയുന്ന ചാനലുകൾ പറയുന്നത്.

 

ഇത്തവണ ബിഗ് ബോസ് സെറ്റ് ഒരുക്കിയിരിക്കുന്നത് മുംബൈയിലാണ്. സീസൺ ഫോറിന്റെ പ്രഖ്യാപനം മുതൽ അതുമായി ബന്ധപ്പെട്ട വാർത്തകളും മത്സരാർഥികളെ കുറിച്ചുള്ള പ്രവചനങ്ങളുമാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്. തുടർച്ചയായ നാലാം സീസണിലും നടൻ മോഹൻലാൽ ആണ് അവതാരകനാകുന്നത്.

 

മറ്റ് ഭാഷകളിലെല്ലാം വളരെ നേരത്തെ തന്നെ ആരംഭിച്ചതിനാൽ സീസണുകൾ നിരവധി കഴിഞ്ഞുപോയി. ഇത്തവണ ആദ്യ മൂന്ന് സീസണുകളെക്കാൾ ഏറെ പ്രത്യേകതകൾ ഉണ്ട്. മോഹൻലാൽ സംവിധാനമടക്കമുള്ളവയുടെ തിരക്കിലായതിനാൽ ഇത്തവണ മോഹൻലാൽ ആയിരിക്കില്ല ബി​ഗ് ബോസ് അവതാരകനാവുക എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. സോഷ്യൽമീഡിയയിൽ സംഭവം വലിയ ചർച്ചയായതോടെ മോഹൻലാൽ തന്നെയായിരിക്കും അവതാരകൻ‍ എന്ന് അറിയിച്ച് പ്രമോ പുറത്തുവിട്ട് സംശയങ്ങൾ തീർത്തു അണിയറപ്രവർത്തകർ.

 

ഇത്തവണ എന്ത് മാനദണ്ഡം നോക്കിയാണ് മത്സരാർഥികളെ തെരഞ്ഞെടുത്തിരിക്കുന്നത് എന്നും പ്രമോയിൽ മോഹൻലാൽ വിവരിക്കുന്നുണ്ട്. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാത്രി 9.30 മുതലും ശനിയും ഞായറും ദിവസങ്ങളിൽ ഒമ്പത് മണിക്കുമാണ് ഷോയുടെ സംപ്രേഷണം. സം​ഗതി കളറാകും എന്ന ടാ​ഗ് ലൈനും പുതിയ പ്രമോയ്ക്ക് നൽകിയിട്ടുണ്ട്.

 

 

 

സീസൺ ഫോറിൽ പങ്കെടുക്കാൻ‍ തൊണ്ണൂറ് ശതമാനത്തിന് മുകളിൽ ചാൻസുള്ള ആറ് മത്സരാർഥികളുടെ പേരുകൾ പുറത്തുവിട്ടിരിക്കുകയാണ് നടൻ മനോജ് കുമാർ. നിരവധി സീരിയലുകളുടെ ഭാ​ഗമായിട്ടുള്ള മനോജ് കുമാർ കഴിഞ്ഞ മൂന്ന് സീസണിലും ബി​ഗ് ബോസ് കണ്ട് വിലയിരുത്തി കുറിപ്പുകൾ പങ്കുവെച്ചിരുന്നു.

 

സീരിയൽ സിനിമാ താരം ലക്ഷ്മി പ്രിയ തീർച്ചയായും ബി​ഗ് ബോസ് 4ൽ ഉണ്ടാകുമെന്നാണ് മനോജ് കുമാർ പറയുന്നത്. നിരവധി സിനിമകളുടെ ഭാ​ഗമായിട്ടുള്ള ലക്ഷ്മിപ്രിയ വെട്ടൊന്ന് മുറി രണ്ട് പ്രകൃതക്കാരിയാണെന്നും അതിനാൽ തന്നെ ബി​ഗ് ബോസിൽ മത്സരിക്കാൻ‍ പോകുന്നുവെന്ന് കേൾക്കുമ്പോൾ പ്രതീക്ഷയുണ്ട് എന്നുമാണ് മനോജ് കുമാർ പറയുന്നത്.

 

രണ്ടാമതായി അനീഷ് രവിയുടെ പേരാണ് മനോജ് കുമാർ ഉറപ്പായും പങ്കെടുക്കാൻ സാധ്യതയുള്ള മത്സരാർഥികളുടെ പേരുകളിൽ ഒന്നായി പറയുന്നത്. നിരവധി സീരിയലുകളിലൂടെയും സ്റ്റാർ മാജിക്ക് അടക്കമുള്ള പരിപാടികളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതമാണ് അനീഷ് രവി. ​ഗായത്രി സുരേഷും ബിഗ് ബോസിൽ പങ്കെടുക്കാൻ സാധ്യതയുള്ളതായി മനോജ് കുമാർ വെളിപ്പെടുത്തി. സോഷ്യൽമീഡിയയിൽ ട്രോളുകളും മറ്റുമായി നിറഞ്ഞ് നിൽക്കുന്ന ​ഗായത്രിയും ഇത്തവണ ബി​ഗ് ബോസിൽ മാറ്റുരക്കാൻ സാധ്യതയുണ്ടെന്നാണ് മനോജ് കുമാർ പറയുന്നത്.

നവീൻ അറയ്ക്കൽ, റോൻസൺ വിൻസെന്റ് എന്നീ രണ്ട് സീരിയൽ‍ താരങ്ങളുടെ പേരുകളാണ് പിന്നീട് മനോജ് കുമാർ പങ്കെടുക്കാൻ സാധ്യതയുള്ള മത്സരാർഥികളുടെ പട്ടികയിൽ ഉൾപ്പെടുത്തി പറഞ്ഞത്. പാടാത്ത പൈങ്കിളി അടക്കമുള്ള സീരിയലുകളിലൂടെ ശ്രദ്ധേയനാണ് നവീൻ അറയ്ക്കൽ. നിരവധി വില്ലൻ‍ കഥാപാത്രങ്ങൾക്കടക്കം ജീവൻ നൽകിയിട്ടുള്ള നടനാണ് റോൻസൺ. തങ്കച്ചൻ വിതുര ബി​ഗ് ബോസിൽ ഇല്ലെന്നും മനോജ് കുമാർ‍ പറഞ്ഞു. കോമഡി സ്റ്റാർസ് അടക്കമുള്ള പരിപാടികളുടെ പ്രേക്ഷരുടെ പ്രിയങ്കരനായ കുട്ടി അഖിൽ തീർത്തയായും ഉണ്ടാകുമെന്നും മനോജ് കുമാർ കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (2 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (2 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (3 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (3 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (3 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (3 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (3 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (4 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (5 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (5 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (7 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (8 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (8 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (8 hours ago)

Malayali Vartha Recommends