Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

'എന്റെ കഴുത്തിൽ കള്ളൻ മാന്തിപ്പറിച്ച മുറിവുകൾ നേരം വെളുത്തപ്പോഴേക്കും പഴുത്തു തുടങ്ങിയിരുന്നു. പിറ്റേന്ന് കോളേജിൽ ചെന്നപ്പോൾ മുറിവേറ്റ കഴുത്തു കണ്ട ഉടനെ, 'കള്ളൻ കഴുത്തിൽ മാത്രമേ മാന്തിയുള്ളോ' എന്ന് അശ്ലീലം ചോദിച്ച സഹാധ്യാപകനെ കള്ളനേക്കാൾ അറച്ചു. ഭയന്നു...' പഴയകാല അനുഭവം പങ്കുവച്ച് ശാരദക്കുട്ടി

22 MARCH 2022 10:28 AM IST
മലയാളി വാര്‍ത്ത

നായികയായി മലയാളത്തിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നവ്യ നായർ. വി.കെ പ്രകാശ് ഒരുക്കിയ ഒരുത്തീ എന്ന സിനിമ തീയേറ്ററുകളിൽ ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്. ദിനവും പ്രാരാബ്ധങ്ങളിൽ ഉഴലുന്ന സ്ത്രീയെ ആണ് ഒരുത്തീ എന്ന സിനിമയിൽ കാണുവാൻ കഴിയുന്നത്. രാധാമണിയുടെ വേഷം നവ്യയുടെ കൈയ്യിൽ ഭദ്രമായിരുന്നു. അതോടൊപ്പം വിനായകനും പോലീസ് കഥാപാത്രമായി മികച്ച അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്.


ഇപ്പോഴിതാ സിനിമയെ കുറിച്ചും അത്തരത്തിലൊരു അനുഭവത്തിലൂടെ താനും കടന്നുപോയതിനെ കുറിച്ചും എഴുത്തുകാരി എസ്.ശാരദകുട്ടി സോഷ്യൽമീഡിയയിൽ പങ്കുവച്ച കുറിപ്പ് ഏറെ ശ്രദ്ധ നേടുകയാണ്. പഴയകാല ചിത്രം പങ്കുവച്ചുകൊണ്ടാണ് ശാരദക്കുട്ടി ഇപ്പോൾ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

ശാരദകുട്ടിയുടെ വാക്കുകൾ ഇങ്ങനെ:

ഈ പടമെടുക്കുമ്പോൾ ആദ്യ പ്രസവം കഴിഞ്ഞ് 28 ദിവസമായിട്ടില്ല. കഴുത്തിൽ കിടക്കുന്ന മാലയാണ് എന്റെ വിവാഹത്തിന് വരൻ അണിയിച്ചത്. അന്ന് എനിക്കധികം സ്വർണ്ണമൊന്നുമുണ്ടായിരുന്നില്ല. ഞാനാദ്യമായിട്ടണിഞ്ഞ ഏറ്റവും തൂക്കം കൂടിയ മാല ഇതായിരുന്നു. ഏഴ് പവന് മേലെ ഉണ്ടായിരുന്നു. എന്തിനായിരുന്നു അതും കഴുത്തിൽ തൂക്കി നടന്നിരുന്നതെന്ന് ഇന്ന് ചോദിച്ചിട്ടു കാര്യമില്ല. അബദ്ധങ്ങൾ ഇങ്ങനെ പലതും ചെയ്തും വീണും വീണ്ടും എഴുന്നേറ്റുമാണ് വളർച്ചയെത്തിയത്. 28 വയസ്സിലെ ഒരാളെ ഇന്നിരുന്ന് ജഡ്ജ് ചെയ്യുന്നതിലൊരർഥവുമില്ലല്ലോ.

ആ മാല അധികം വൈകാതെ കള്ളൻ പൊട്ടിച്ചു കൊണ്ടുപോയി. അങ്ങോട്ടുമിങ്ങോട്ടുമുള്ള മൽപ്പിടുത്തത്തിൽ ഒന്നരപ്പവൻ ഭാഗം എന്റെ കയ്യിലും ബാക്കി കള്ളന്റെ കയ്യിലുമായി. മൊട്ടയുടെ വെള്ളയും എണ്ണയും തേച്ചു മെഴുകിയിരുന്ന പാതി നഗ്നമായ അയാളുടെ തെന്നിത്തെന്നി പിടികിട്ടാത്ത ഇരുണ്ട ദേഹം ഇന്നും എന്നെ ഭയപ്പെടുത്തുന്നു.

ഇന്നലെ ഒരുത്തീയിലെ നവ്യാ നായരുടെ രാധാമണി എന്റെ അന്നത്തെ വെന്ത ഓട്ടം ഓർമ്മിപ്പിച്ചു. രാധാമണി വെള്ളം കുടിക്കുന്നില്ല. രാധാമണി വിശപ്പറിയുന്നില്ല. രാധാമണിയുടെ കണ്ണിൽ തീയുണ്ടായിരുന്നു. പെണ്ണിന്റെ ശരീരത്തിന്റെ എനർജിയെക്കുറിച്ച് സംശയമുള്ള സമൂഹത്തെ രാധാമണി ഓടിത്തോൽപ്പിക്കുന്നു.

എനിക്ക് കള്ളനിൽ നിന്ന് മാലയുടെ കാൽഭാഗമേ പിടിച്ചു വാങ്ങാനായുള്ളൂ. രാധാമണിക്കു മുഴുവനും കിട്ടി. കാലത്തോടൊപ്പം പെണ്ണോടിയ ഓട്ടങ്ങളെ രാധാമണി ഓർമ്മിപ്പിച്ചു. ഇടവേളയിൽ പരവേശപ്പെട്ട് ഞാൻ പുറത്തിറങ്ങി ഒരു കാപ്പി വാങ്ങിക്കുടിച്ചു. ഓടിപ്പാഞ്ഞു തളർന്ന ആ കാലത്തിന്റെ ക്ഷീണം ഞാൻ വീണ്ടും അനുഭവിച്ചു.

എന്റെ കഴുത്തിൽ കള്ളൻ മാന്തിപ്പറിച്ച മുറിവുകൾ നേരം വെളുത്തപ്പോഴേക്കും പഴുത്തു തുടങ്ങിയിരുന്നു. പിറ്റേന്ന് കോളേജിൽ ചെന്നപ്പോൾ മുറിവേറ്റ കഴുത്തു കണ്ട ഉടനെ, 'കള്ളൻ കഴുത്തിൽ മാത്രമേ മാന്തിയുള്ളോ' എന്ന് അശ്ലീലം ചോദിച്ച സഹാധ്യാപകനെ കള്ളനേക്കാൾ അറച്ചു. ഭയന്നു.

മാല നഷ്ടപ്പെട്ട അന്ന് ഞാനും പോലീസ് സ്റ്റേഷനിൽ പോയിരുന്നു. എന്റെ സഹോദരനായിരുന്നു കൂടെ. ഞങ്ങൾക്കു മുന്നിൽ നിന്ന് തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്നു കൈ മലർത്തി പോലീസ്. രാധാമണിയെപ്പോലെ അന്ന് ഞാനും കുറെ കരഞ്ഞിരുന്നു. വിനായകന്റെ പോലീസ് രാധാമണിക്കൊപ്പം നിന്നു. ഒരു തവണ പോലും അവളെ കുറ്റപ്പെടുത്തുന്നില്ല, നിങ്ങളുടെ അശ്രദ്ധ എന്നു പഴി പറയുന്നില്ല. ശ്രദ്ധിക്കേണ്ടതായിരുന്നില്ലേ എന്ന് പരാതിക്കാരിയോട് ചോദിക്കേണ്ട സമയമിതല്ല എന്നറിയുന്ന ഒരു പോലീസ്. എല്ലാവരും കാണണം അതൊന്ന്.

 

വിനായകന്റെ ശരീരത്തിൽ പതിവായി അണിയുന്ന ഇരയുടെ കുപ്പായത്തേക്കാൾ എത്ര മനോഹരമായിരുന്നു മനുഷ്യപ്പറ്റുള്ള ആ അധികാരിയുടെ കുപ്പായം. ഈ സ്ത്രീയും കുഞ്ഞും ദിവസങ്ങളായി ഓടിയ ഓട്ടത്തിന് നിങ്ങൾ ശിക്ഷയനുഭവിക്കുമെന്ന് സ്വർണ്ണക്കട മുതലാളിയെ നോക്കി പറയുമ്പോൾ എന്തൊരു വീര്യവും വാശിയുമാണ് ആ മുഖത്ത്. രാധാമണിയെ നോക്കുമ്പോൾ എന്തു കരുതലാണ് !! ഇതിനിടയിൽ സമീപകാലത്തെ പല പോലീസിടപെടലുകളും ഓർമ്മ വന്നു. ഓരോ തവണയും രാധാമണിയുടെ വേവലാതി പിടിച്ച ഫോൺകോൾ വരുമ്പോഴും 'ദാ ഞാനെത്തി' എന്നയാൾ ഓടിയെത്തുന്നു. എന്തൊരാശ്വാസമായിരുന്നു വിനായകന്റെ പോലീസ് !!

ഇത് ഒരു സിനിമയെ കുറിച്ചുള്ള എഴുത്തല്ല. സാധാരണമെന്ന മട്ടിൽ ലോകം ലഘുപ്പെടുത്തി തള്ളിക്കളയുന്ന പെണ്ണിന്റെ അസാധാരണ ഓട്ടങ്ങളെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ്. ഓടിക്കിതച്ചവൾക്കേ അതു ശരീരത്തിൽ പിടിച്ചെടുക്കാൻ കഴിയൂ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (2 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (2 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (3 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (3 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (3 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (3 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (3 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (4 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (5 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (5 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (7 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (8 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (8 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (8 hours ago)

Malayali Vartha Recommends