Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

നിത്യയെ ഇനി വിവാഹം കഴിക്കില്ല. നിത്യ മേനോന്‍ ഇനി തന്റെ പുറകേ വന്നാലും വിവാഹം കഴിക്കില്ല; എനിക്ക് ഇപ്പോൾ അതിന് താല്പര്യം ഇല്ല; സിനിമാലോകം ഹൃദയശൂന്യമാണ് സന്തോഷ് വര്‍ക്കി വീണ്ടും ആറാടുന്നു!

24 MARCH 2022 09:29 AM IST
മലയാളി വാര്‍ത്ത

മോഹന്‍ലാല്‍ ചിത്രം ആറാട്ട് സിനിമ റിലീസ് ചെയ്തതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ആറടിയ പേരാണ് സന്തോഷ് വര്‍ക്കിയുടേത്. മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണ് സന്തോഷ്. സിനിമ പുറത്ത് ഇറങ്ങിയതിന് ശേഷം ലാലേട്ടന്‍ ആറാടുകയാണ് എന്നുള്ള ഡയലോഗ് സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ് ആയിരുന്നു. പിന്നീട് 'ആറാടുകയാണ്' എന്നുളള പദപ്രയോഗം മലയാളികള്‍ ഒന്നടങ്കം ഏറ്റെടുക്കുകയും ചെയ്തിരുന്നു.

 

മോഹന്‍ലാലിനെ പോലെ നടി നിത്യ മേനോന്റേയും കടുത്ത ആരാധകനാണ് സന്തോഷ് വർക്കി. നടിയെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചതായി ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. നിത്യയോടും കുടുംബത്തിനോടും വിവാഹത്തെ കുറിച്ച് സംസാരിച്ചിരുന്നുവെന്നും എന്നാല്‍ അവര്‍ക്ക് താല്‍പര്യം ഇല്ലായിരുന്നു എന്നും സന്തോഷ് പറഞ്ഞിരുന്നു.

ഇപ്പോൾ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് നിത്യയെ കുറിച്ച് ഇയാള്‍ എഴുതിയ കുറിപ്പാണ്. തന്റെ യഥാര്‍ത്ഥ സ്‌നേഹം തിരിച്ചറിയാത്ത നിത്യ ഒരിക്കല്‍ അതാലോചിച്ച് പശ്ചാതപിക്കുമെന്നാണ് സന്തോഷ് പറയുന്നത്.

 

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ...'' നിത്യയെ ഇനി വിവാഹം കഴിക്കില്ല. നിത്യ മേനോന്‍ ഇനി തന്റെ പുറകേ വന്നാലും വിവാഹം കഴിക്കില്ലെന്ന് താന്‍ തീരുമാനിച്ചു. അവര്‍ ഒരു നല്ല മനുഷ്യനായിരുന്നെങ്കില്‍ ഫോണ്‍ നമ്പരെങ്കിലും തന്നേനെ. നിത്യ മേനോനെ വിവാഹം കഴിക്കാന്‍ തനിക്ക് ഇപ്പോള്‍ താത്പര്യമില്ല. വെറുതെ താന്‍ അതിനു വേണ്ടി സമയവും ഊര്‍ജവും കളഞ്ഞു. സിനിമാലോകം ഹൃദയശൂന്യമാണ്. അവിടെ ചതികള്‍ ഒരുപാട് നടക്കുന്നു. തന്റെ യഥാര്‍ത്ഥ സ്‌നേഹം തിരിച്ചറിയാത്ത നിത്യ ഒരിക്കല്‍ അതാലോചിച്ച് ഖേദിക്കും. അവര്‍ തന്നെ അര്‍ഹിക്കുന്നില്ലെന്നും സന്തോഷ് വര്‍ക്കി'' പറയുന്നു.

 

 

 

മാസങ്ങള്‍ക്ക് മുന്‍പ് ക്ലബ്ബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ നിത്യയോടുള്ള ഇഷ്ടത്തെ കുറിച്ച് സന്തോഷ് വര്‍ക്കി പറഞ്ഞിരുന്നു. മോഹന്‍ലാലിനെക്കാള്‍ കൂടുതല്‍ ആരാധിച്ചിരുന്നത് നടി നിത്യ മേനോനെ ആയിരുന്നു. ഏറ്റവും ഇഷ്ടപ്പെട്ട നടി മഞ്ജു വാര്യരാണ്, എന്നാല്‍ നിത്യ മേനോനെ ആണ് കൂടുതല്‍ ഇഷ്ടം എന്നാണ് സന്തോഷ് അന്ന് പറഞ്ഞത്.

 

''നിത്യ മേനോനെ എനിക്ക് കല്യാണം കഴിക്കാന്‍ ഇഷ്ടമായിരുന്നു. ഒരുകാലത്ത് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്നേഹിച്ചത് നിത്യയെ ആയിരുന്നു. ഒരുപക്ഷേ മോഹന്‍ലാലിനെക്കാള്‍. കല്യാണം കഴിക്കാന്‍ പറ്റില്ലെങ്കില്‍ ഒരു ഫ്രണ്ടായിട്ടോ ഫാനായിട്ടോ ഒരു ഫോണ്‍ കോണ്ടാക്ടായിട്ടോ കാണണമെന്ന് പോലും ഞാന്‍ നേരിട്ട് പറഞ്ഞിരുന്നു.'

 

'നിത്യയുടെ മാതാപിതാക്കളോടും ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും സന്തോഷ് പറഞ്ഞിരുന്നു. അതൊന്നും പറ്റില്ലെന്നായിരുന്നു അവര്‍ നല്‍കിയ മറുപടി. നിത്യയോടും നേരിട്ട് സംസാരിച്ച് ഇക്കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്. കോളാമ്പി എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് നിത്യ മേനോനോട് ഇക്കാര്യമൊക്കെ പറഞ്ഞിരുന്നു എന്നും സന്തോഷ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തന്റെ ബുക്കുകളെ കുറിച്ചും ഒക്കെ സംസാരിച്ചു. പത്ത് പതിനഞ്ച് മിനിറ്റോളം സംസാരിച്ചിരുന്നു. നിങ്ങള്‍ വെറുതെ സമയം കളയണ്ടാ എന്നാണ് നിത്യ നല്‍കിയ മറുപടിയെന്നും നിരാശയോടെ അന്ന് സന്തോഷ'് പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (2 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (2 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (3 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (3 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (3 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (3 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (4 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (4 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (5 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (5 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (5 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (6 hours ago)

Malayali Vartha Recommends