Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

മിസിസ് ഹിറ്റ്ലറിലെ ഷാനവാസ് ചെയ്ത കഥാപാത്രം; ഡി കെ ആകാൻ ബുദ്ധിമുട്ട്; എന്തായാലും ഒരു തരതമ്യം ഉണ്ടാവും, അത് ആര് ചെയ്താലും ഉണ്ടാകും; ഇത് വല്യ പാടാണ്....പറ്റുന്നില്ല; വേദന പങ്കുവച്ചുകൊണ്ട് അരുൺ രാഘവ് രംഗത്ത്!

24 MARCH 2022 12:58 PM IST
മലയാളി വാര്‍ത്ത

ടെലിവിഷൻ പ്രേക്ഷകരുടെ ഇടയിൽ വളരെപ്പെട്ടന്ന് സ്ഥാനം പിടിച്ച താരമാണ് അരുണ്‍ രാഘവ്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത ഭാര്യ എന്ന പരമ്പരയിലൂടെയാണ് അരുണ്‍ ശ്രദ്ധിക്കപ്പെടുന്നത്. നെഗറ്റീവ് കഥാപാത്രമായിരുന്നു പരമ്പരയില്‍. പിന്നീട് സീ കേരളം സംപ്രേക്ഷണം ചെയ്ത പൂക്കാലം വരവായി എന്ന പരമ്പരയിലും അഭിനയിച്ചിരുന്നു. അഭിമന്യൂ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

 

ഇത് പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്‌ലറിലാണ് അഭിനയിക്കുന്നത്. നടന്‍ ഷാനവാസിന് പകരക്കാരനായിട്ടാണ് എത്തിയിരിക്കുന്നത്. സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്‍ ഹിറ്റ് പരമ്പരയാണ് മിസ്സിസ് ഹിറ്റ്‌ലര്‍.

 

തുടക്കത്തില്‍ ഷാനവാസ് സീരിയലില്‍ നിന്ന് പിന്‍മാറുന്നു എന്നുള്ള വാര്‍ത്ത പ്രേക്ഷകരെ സങ്കടപ്പെടുത്തിയിരുന്നു. ഡികെയായി മികച്ച പ്രകടനമായിരുന്നു നടന്‍ കാഴ്ചവെച്ചത്. ജ്യോതി- ഡികെ കോമ്പോയും ഹിറ്റായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഷാനവാസിനെ പോലെ അരുണിനേയും പ്രേക്ഷകര്‍ സ്വീകരിച്ചിട്ടുണ്ട്. നല്ല പ്രതികരണമാണ് ഡികെയായിട്ടുള്ള അരുണിന്റെ പ്രകടനത്തിന് ലഭിക്കുന്നത്.

 

ആദ്യമായിട്ടാണ് ഒരു റീപ്ലേസ്മെന്റ് റോള്‍ ചെയ്യുന്നതെന്നാണ് അരുണ്‍ പറയുന്നത്. സീരിയല്‍ ടുഡേ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ ഇക്കാര്യം പറഞ്ഞത്. ഒപ്പം തന്നെ ഈ സീരിയല്‍ എത്തിയതിനെ കുറിച്ചും പറയുന്നുണ്ട്. നടന്റെ വാക്കുകളിലൂടെ...''സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന മറ്റൊരു സീരിയലിലേക്ക് പോകാന്‍ നില്‍കുമ്പോഴാണ് ഹിറ്റ്‌ലറില്‍ നിന്നും വിളി വരുന്നത്.

 

 

 

സാധാരണ ചെയുന്ന കഥാപാത്രങ്ങളെ പോലെ അല്ല ഇത്. താന്‍ ആദ്യമായിട്ടാണ് മറ്റൊരാള്‍ക്ക് പകരക്കാരനായി എത്തുന്നത്. ചലഞ്ചിംഗ് അണ്. കാരണം ഒരാള്‍ ചെയ്തു വെച്ചിരിക്കുന്ന കഥാപാത്രമാണിത്. ഒരു പുതിയ ക്യാരക്ടര്‍ ചെയുമ്പോള്‍ എല്ലാ സ്വാതന്ത്ര്യവും ഉണ്ടാകും. നമുക്ക് നമ്മളുടേതായ രീതിയില്‍ കഥാപാത്രത്തിന് രൂപം കൊടുക്കാം. എന്നാല്‍ ഇതു ഒരാള്‍ ചെയ്തു വെച്ചതാണ്. ഒരു പരിധിവരെ പുള്ളി ചെയ്തു വച്ചതു നമ്മള്‍ കൊണ്ട് പോണം. കാരണം എന്നാലേ ആളുകള്‍ക്ക് അത് അംഗീകരിക്കാന്‍ പറ്റുള്ളൂ''. നടന്‍ പറയുന്നു.

 

ആദ്യത്തെ കുറച്ച് ദിവസം ഡികെ ആകാന്‍ അല്പം ബുദ്ധിമുട്ട് ആയിരുന്നു എന്നും അരുണ്‍ പറയുന്നുണ്ട്. സഹതാരങ്ങളില്‍ നിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

സീയില്‍ തന്നെ മറ്റൊരു പ്രൊജക്റ്റ് ചെയ്യനായി നിന്നപ്പോഴാണ് ഹിറ്റ്‌ലറില്‍ നിന്ന് ഓഫര്‍ വരുന്നത്. ഡയറക്ടറുമായും നിര്‍മാതവുമായും സംസാരിച്ചു. അവർക്ക് ഒരു പുതുമുഖനടനെ ഈ കഥാപാത്രത്തിലേക്കു കാസ്‌റ് ചെയ്യാന്‍ പറ്റില്ല. തന്നോട് ചെയ്യാന്‍ പറ്റുമോ എന്ന് ചോദിക്കുകയായിരുന്നു.

 

 

 

എല്ലാവരുടേയും പിന്തുണ വേണമെന്നുള്ള ഒറ്റ കാര്യം മാത്രമാണ് താന്‍ ചോദിച്ചത്.കാരണം റീപ്ലേസ് ചെയുമ്പോള്‍ എന്തായാലും ഒരു തരതമ്യം ഉണ്ടാവും. അത് ആര് ചെയ്താലും ഉണ്ടാകും. ഞാന്‍ ചെയ്യുന്ന വേഷം മറ്റൊരാള്‍ ചെയ്താലും ഉണ്ടാകും. ഇവിടെ തനിക്ക് ഡികെ ആവാന്‍ എല്ലാരും നല്ല സപ്പോര്‍ട്ട് ചെയ്തു. നല്ല പ്രമോഷന്‍ തരുന്നുണ്ടെന്നും അരുണ്‍ പറയുന്നു.

 

ഇപ്പോള്‍ ഡികെയ്ക്ക് വേണ്ടി തന്റേതായി ഒന്നും ചെയ്തിട്ടില്ലെന്നും അരുണ്‍ വ്യക്തമാക്കി. ആദ്യത്തെ കുറച്ച് കാലം സംവിധായകന്‍ എന്താണോ പറയുന്നത് അത് പോലെ മാത്രമേ ഞാന്‍ ചെയ്യൂള്ളൂ. അത് പറഞ്ഞിട്ടുമുണ്ട്. കൂടുതല്‍ എന്തെങ്കിലും ചെയ്യണം എങ്കില്‍ കഥാപാത്രത്തെയും സാഹചര്യത്തെയു മനസ്സിലാക്കണം.

 

അതിന് സമയമെടുക്കും അരുണ്‍ പറഞ്ഞു.മിസിസ് ഹിറ്റ്ലര്‍ എന്ന സീരിയല്‍ തുടങ്ങി ജനങ്ങള്‍ സ്വീകരിച്ച ശേഷമാണ് കഥാപാത്രം മാറുന്നത്. അപ്പോള്‍ സ്വാഭാവികമായും പ്രേക്ഷകര്‍ക്ക് അംഗീകരിക്കാല്‍ അല്പം പ്രയാസമുണ്ടാവും. പിന്നെ സെറ്റിലും ഞാന്‍ പുതിയ ആളാണ്. എല്ലാവരുമായി പരിചയപ്പെടാനും ആ കഥാപാത്രത്തെ ഉള്‍ക്കൊള്ളാനും സമയമെടുക്കുമെ്ന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം മറ്റൊരു നായക കഥാപാത്രം പോലെയല്ല ഡി കെ. തലയെടുപ്പുള്ള ഒരു രാവണ കഥാപാത്രം പോലെയാണ് ഡി കെ.. അതിൽ അരുൺ നന്നാവുന്നുണ്ട് എന്നാണ് പ്രേക്ഷക പ്രതികരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (2 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (2 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (3 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (3 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (3 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (3 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (4 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (4 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (5 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (5 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (5 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (6 hours ago)

Malayali Vartha Recommends