Widgets Magazine 

18
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

'പൊക്കം വെക്കില്ലെന്ന് അച്ഛനാണ് ഞങ്ങളോട് പറഞ്ഞത്, ഒപ്പം കിട്ടിയ ഉപദേശം അതായിരുന്നു'; സങ്കടപ്പെടുത്തുന്ന കഥകളല്ല, ഉണർവ്വേകുന്ന ജീവിതമാണ്; ബി​ഗ് ബോസിലേക്ക് സൂരജ് തേലക്കാട് എത്തിയപ്പോൾ!; അങ്കം വെട്ടുമോ ഇവർ?!

28 MARCH 2022 11:53 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് സീസൺ ഫോറിലേക്ക് കടന്നുവന്ന താരമാണ് സൂരജ് തേലക്കാട്. മിനിസ്‌ക്രീനിലേയും ബി​ഗ് സ്ക്രീനിലേയും കുട്ടിത്താരം കൂടിയാണ് സൂരജ്. ഉയരമില്ലായ്മയെ വിജയമാക്കി മാറ്റിയാണ് സൂരജ് ഉയരങ്ങളിലേക്ക് കുതിക്കുന്നത്.

 

പ്രായം ഇരുപത്തിയാറായെങ്കിലും മലയാളത്തിലെ നിരവധി സെലിബ്രിറ്റികളുടെ എളിയിൽ കയറി ഇരിക്കാൻ തനിക്ക് ഭാഗ്യം കിട്ടിയെന്ന് എന്നും സൂരജ് പുഞ്ചിരിയോടെ പറയുന്നു. മലപ്പുറം പെരുന്തൽമണ്ണ സ്വദേശിയാണ് താരം. അച്ഛൻ മോഹനൻ ബാങ്കിലെ കലക്‌ഷൻ ഏജന്റ് ആയിരുന്നു. അമ്മ ജ്യോതിലക്ഷ്മി വീട്ടമ്മയും.

 

സ്വാതിശ്രീ എന്നൊരു ചേച്ചിയും സൂരജിനുണ്ട്. സൂരജിന്റെ അച്ഛനും അമ്മയും അകന്ന ബന്ധുക്കളായിരുന്നു. അതുമൂലമുണ്ടായ ജനിതക പ്രശ്നം കൊണ്ടാണ് രണ്ട് മക്കൾക്കും വളർച്ച കുറഞ്ഞ് പോയതെന്നാണ് ഡോക്ടർമാർ പറയുന്നതെന്നും സൂരജ് മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. ശാരീരിക പരിമിതിയാണ് പൊക്ക കുറവെങ്കിലും തനിക്ക് അവസരങ്ങൾ നൽകിയതും ശ്രദ്ധിക്കപ്പെട്ടതും നീളക്കുറവ് കാരണമാണെന്നും താരം പറയുന്നു. സ്‌കൂൾ കാലഘട്ടത്തിൽ മിമിക്രി ചെയ്താണ് സൂരജ് കലയുമായുള്ള ബന്ധം തുടങ്ങിയത്.

 

നാട്ടിലുള്ള ഒരു പ്രാദേശിക ചാനലിൽ പിന്നീട് പരിപാടികൾ അവതരിപ്പിച്ചു. മഴവിൽ മനോരമയിലെ കോമഡി ഫെസ്റ്റിവലിൽ കൂടിയാണ് മിനി സ്ക്രീനിൽ‌ സൂരജ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. സിനിമയ്ക്ക് പുറമെ കോമഡി ഷോകളിലും അവാർഡ് നിശകളിലും ഏവരേയും പൊട്ടിചിരിപ്പിക്കുന്ന താരമാണ് സൂരജ്. ചാർളി, ഉദാഹരണം സുജാത, വിമാനം, കാപ്പിച്ചിനോ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ താരം ഒരു അഡാറ് ലവ്, അമ്പിളി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, ധമാക്ക, എന്നോട് പറ ഐ ലവ് യൂന്ന് തുടങ്ങിയ സിനിമകളിലാണ് അവസാനം അഭിനയിച്ചത്.

 

ഇപ്പോൾ ബി​ഗ് ബോസ് മലയാളം സീസൺ ഫോറിൽ മത്സരാർഥിയായി എത്തിയിരിക്കുകയാണ് സൂരജ്. ബി​ഗ് ബോസ് വീടിനെ കുറിച്ചുള്ള പ്രതീക്ഷകളും ഒപ്പം ലാലേട്ടന്റെ മാസ് ഡയലോ​ഗും പറഞ്ഞ് തകർത്ത ശേഷമാണ് സൂരജ് ബി​ഗ് ബോസ് വീട്ടിലേക്ക് പ്രവേശിച്ചത്.

 

 

 

താരം പറഞ്ഞ വാക്കുകൾ വായിക്കാം.." 'വളരെ സന്തോഷത്തോടെയാണ് ബി​ഗ് ബോസിൽ പങ്കെടുക്കാൻ എത്തിയത്. ഞാൻ വരുമോ ഇല്ലയോ എന്നത് സംബന്ധിച്ച് വലിയ ചർച്ചകൾ സോഷ്യൽമീഡിയയിൽ നടക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. വരില്ലെന്ന് ചിലർ അഭിപ്രായപ്പെട്ടിരുന്നു. അവർക്ക് അത്തരമൊരു സംശയം വരാൻ കാരണം എന്റെ ശാരീരിക ക്ഷമതും ആരോ​ഗ്യവും പരി​ഗണിച്ചായിരിക്കും. ഞാനും ചേച്ചിയും സ്കൂളിൽ പഠിക്കുന്ന സമയത്താണ് അച്ഛൻ അടുത്ത് പിടിച്ചിരുത്തി ഇനി പൊക്കം വെയ്ക്കില്ല എന്ന് പറഞ്ഞത്. ഒപ്പം നല്ലൊരു ഉപദേശവും അച്ഛൻ തന്നു.

 

നമ്മുടെ കഴിവും പ്രവൃത്തിയും കൊണ്ട് നമ്മൾ സ്വയം ഉയരമുള്ളവരാകണം എന്നാണ് അച്ഛൻ പറഞ്ഞതും പഠിപ്പിച്ചതും. നന്നായി മത്സരിച്ച് ബി​ഗ് ബോസ് വീട്ടിൽ നിൽക്കാനാണ് ആ​ഗ്രഹം. അതിനായി പരിശ്രമിക്കും' സൂരജ് പറയുന്നു. ലാലേട്ടനുമായി വേദിയിൽ വെച്ച് കളി ചിരിയും തമാശയും പങ്കുവെച്ച സൂരജ് ലാലേട്ടന്റെ നീ പോ മോനെ ദിനേശാ... എന്ന മാസ് ഡയലോ​ഗും പറഞ്ഞ് കാണികളെ ഞെട്ടിച്ചു."

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സതീശൻ സർക്കാരിന് ആറുമാസം; മുൻ സർക്കാരിനെതിരായ അന്വേഷണങ്ങൾ എവിടെയെത്തി?  (29 minutes ago)

ക്രിംസൺ പിയർ ആരംഭിച്ചു; നടൻ സിദ്ധിഖ് സ്വിച്ചോൺ നിർവ്വഹിച്ചു കൊണ്ടായിരുന്നു തുടക്കം!!!!  (40 minutes ago)

നായകനായി സണ്ണി ഡിയോൾ; എം.പത്മകുമാറിന്റെ ബോളിവുഡ് ചിത്രം സൂര്യ റിലീസ് മാറ്റി!!!  (1 hour ago)

കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വെള്ളയിൽ പൊലീസിന്റെ അന്വേഷണം...  (1 hour ago)

വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ട് കുഞ്ഞുങ്ങൾ പാമ്പുകടിയേറ്റ് മരിച്ചു; അമ്മ തീവ്രപരിചരണ വിഭാഗത്തിൽ...  (1 hour ago)

ബൈക്ക് മറിഞ്ഞാൽ ശരീരം മുഴുവൻ പൊതിയുന്ന 'എയർബാഗ് ഹെൽമെറ്റ്'; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യം എന്ത്?  (2 hours ago)

മുട്ടത്തറയിൽ സ്വകാര്യ പറമ്പിൽ ക്രെയിൻ ഉയർത്തി; വിമാനത്താവള അധികൃതരുടെ പരാതിയിൽ പൂന്തുറ പോലീസ് കേസെടുത്തു...  (2 hours ago)

കശ്മീരിൽ ലഷ്കറിന്റെ അവസാന സജീവ പ്രാദേശിക ഭീകരനെയും വധിച്ച് സൈന്യം; പള്ളിക്കുള്ളിൽ ഒളിച്ചിരുന്ന ലത്തീഫ് ഭട്ടിന് കീഴടങ്ങാൻ അവസരം നൽകി, ഒടുവിൽ ഏറ്റുമുട്ടലിൽ അന്ത്യം; സുരക്ഷാസേനയെ അഭിനന്ദിച്ച് അമിത് ഷാ  (3 hours ago)

അന്ന് പറഞ്ഞത് ഇപ്പോൾ ബാധകമല്ല... പത്മജ വേണുഗോപാൽ വീണ്ടും കോൺഗ്രസിലേക്ക്; ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കാനൊരുങ്ങുന്നു,  (3 hours ago)

 കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

എട്ട് വയസ്സ് പ്രായക്കൂടുതൽ, വിവാഹത്തിന് മുൻപ് വിചിത്രമായൊരു നിർദേശം, ഒടുവിൽ വിവാഹമോചനത്തിലേക്ക് പോകുമെന്ന് കരുതിയ ബന്ധത്തെ മറ്റൊരു വഴിയിലൂടെ മനോഹരമാക്കി രമ്യ കൃഷ്ണൻ  (3 hours ago)

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് പരാജയം....  (3 hours ago)

ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം, യുഎഇ കപ്പലിലെ 11 പേർക്ക് പരിക്ക്, ഒരാളെ കാണാതായി, കുവൈത്തിലെ അമേരിക്കൻ സൈനിക താവളവും ഇറാന്റെ ലക്ഷ്യത്തിൽ, ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി  (4 hours ago)

എല്ലാം മുകളിലൊരാൾ കാണുന്നുണ്ടേ... യുവതിക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത യുവാവിനെ കുടുക്കാൻ പൊലീസിന്റെ നീക്കം; എല്ലാം സിസിടിവിയിൽ പതിഞ്ഞതോടെ വെട്ടിലായത് ഉന്നത ഉദ്യോഗസ്ഥർ, ഹോട്ടലുടമയും പണി കൊടുത്തു  (4 hours ago)

കല്ലിൽ കെട്ടിത്താഴ്ത്തിയിട്ടും രക്ഷയില്ല! കിണറ്റിൽ നിന്ന് എല്ലാം പൊക്കി പോലീസ്; ഉമറും കാമുകിമാരും കോടതിയിലേക്ക്...  (4 hours ago)

Malayali Vartha Recommends