Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

'ലേഡി സൂപ്പർസ്റ്റാർ എന്ന് ശരിക്കും വിളിക്കാൻ തോന്നുന്ന അഭിനയ മുഹൂർത്തം കോറിയിടുന്നു നവ്യ. പറയുന്ന കഥയുടെ ആഴം ആത്മാവുള്ളതെങ്കിൽ വികെപി സർ അത് കൺസീവ് ചെയ്യുന്നതിൽ അൾട്ടിമേറ്റ് ആണ് എന്ന് ഞാൻ എപ്പോഴും പറയുന്നതാണ്...' വി.കെ.പ്രകാശ് സംവിധാനം ചെയ്ത ‘ഒരുത്തീ’യെ പ്രശംസിച്ച് സംഗീതസംവിധായകൻ രതീഷ് വേഗ

29 MARCH 2022 09:15 AM IST
മലയാളി വാര്‍ത്ത

വി.കെ.പ്രകാശ് സംവിധാനം ചെയ്ത ‘ഒരുത്തീ’ എന്ന സിനിമയെ പ്രശംസിച്ച് സംഗീതസംവിധായകൻ രതീഷ് വേഗ രംഗത്ത് എത്തിയിരിക്കുകയാണ്. വികെപിയുടെ സംവിധാന മികവിനെയും ചിത്രത്തിലെ പ്രധാനതാരങ്ങളായ നവ്യ നായരുടെയും വിനായകന്റെയും അഭിനയമികവിനെയും രതീഷ് വേഗ പ്രശംസിച്ചത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെയാണ്. ‘ഒരുത്തീ’ സമീപകാലചിത്രങ്ങളിലെ മികച്ച അനുഭവം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഒരുത്തീ എന്ന ചിത്രം കണ്ടു. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഡയറക്ടർ എന്റെ പ്രിയ ഗുരുനാഥൻ കൂടിയായ വികെപി സാറിന്റെ ചിത്രം എന്നത് തന്നെയാണ് ഈ ചിത്രം കാണാൻ പ്രേരിപ്പിച്ച ആദ്യഘടകം. സാധാരണക്കാരുടെ ജീവിതത്തിലെ നേർക്കാഴ്ചയാണ് ഒരുത്തീ. നന്ദനത്തിലെ ബാലാമണിയിൽ നിന്നും ഒരുത്തിയിലെ രാധാമണിയിലേക്ക് എത്തുന്ന നവ്യ. ഒരിക്കലും നവ്യയെ ചിത്രത്തിൽ കണ്ടില്ല; നമ്മുടെ ഇടയിൽ കാണുന്ന ജീവിതപ്രാരാബ്ധങ്ങളാൽ നെട്ടോട്ടമോടുന്ന രാധാമണിയായി നവ്യ ജീവിക്കുന്ന അനുഭവം.

രാധാമണിയുടെ ആത്മസംഘർഷങ്ങളിലൂടെ നമ്മളും യാത്രചെയ്യുന്നു. ലേഡി സൂപ്പർസ്റ്റാർ എന്ന് ശരിക്കും വിളിക്കാൻ തോന്നുന്ന അഭിനയ മുഹൂർത്തം കോറിയിടുന്നു നവ്യ. പറയുന്ന കഥയുടെ ആഴം ആത്മാവുള്ളതെങ്കിൽ വികെപി സർ അത് കൺസീവ് ചെയ്യുന്നതിൽ അൾട്ടിമേറ്റ് ആണ് എന്ന് ഞാൻ എപ്പോഴും പറയുന്നതാണ്.

ഇവിടെ ഒരുത്തിയുടെ കൂടെ നമ്മുടെ മനസ്സിനെയും യാത്ര ചെയ്യിക്കുന്നുണ്ട് വികെപി. എടുത്തു പറയേണ്ട മറ്റൊരു കാര്യം വിനായകന്റെ പോലീസ് വേഷം. ഇപ്പോഴും വേണ്ടപോലെ ഉപയോഗിക്കപ്പെടാത്ത ചട്ടക്കൂടുകൾക്ക് ഉള്ളിൽ മാത്രം നിർത്തിപോന്ന കലാകാരൻ ആണ് വിനായകൻ എന്ന് ഒരുത്തി കണ്ടപ്പോൾ തോന്നി. പക്വതയുള്ള സത്യസന്ധനായ പോലീസ് കഥാപാത്രം എത്രമാത്രം അച്ചടക്കത്തോടെ ആണ് വിനായകൻ ചെയ്തിരിക്കുന്നത്.

 

 

അങ്ങനെ ഒരു വെല്ലുവിളി എടുത്തതിന് വികെപി സാറിന് ആണ് ആദ്യ കൈയ്യടി. വിനായകൻ ഇനിയും വ്യത്യസ്തമായ കഥാപാത്രങ്ങളിൽ തിളങ്ങട്ടെ.

 

അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ കള്ളിമുണ്ട് കഥാപാത്രങ്ങൾക്ക് അപ്പുറം ഇനിയും എത്രയോ കഥാപാത്രങ്ങൾ ചെയ്യാൻ അദ്ദേത്തിന് കഴിയും. ശിക്കാറിനുശേഷം സുരേഷ് ബാബു ചേട്ടന്റെ ഹൃദയം തൊടുന്ന തിരക്കഥയും സംഭാഷണവും. ഒരുത്തി സമീപകാലചിത്രങ്ങളിലെ മികച്ച അനുഭവം തന്നെയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (5 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (5 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (5 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (6 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (6 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (6 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (6 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (8 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (8 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (8 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (8 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (9 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (9 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (9 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (9 hours ago)

Malayali Vartha Recommends