Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഈ പോക്ക് പോയാൽ പ്രൊഫസർ ആദിസാർ അടി വാങ്ങിക്കൂട്ടും; ഋഷിയെ വേദനിപ്പിച്ച അച്ഛന്റെ വാക്കുകൾ ; ആദി സാർ ഇനിയെങ്കിലും മനസ് തുറക്കണം; റാണിയമ്മ ഭയന്നു തുടങ്ങിയിട്ടുണ്ട്; കൂടെവിടെ എപ്പിസോഡ് റിവ്യൂ!

29 MARCH 2022 01:31 PM IST
മലയാളി വാര്‍ത്ത

ഇത്രനാളും ചിരിയും കളിയും പ്രണയം ഒക്കെയായി കൂടെവിടെ മുന്നോട്ട് പോയപ്പോൾ ഞാനും കരുതി ഇനി ഇതൊക്കെ തന്നെയാണ് കഥയിൽ എന്ന്. എന്നാൽ കഥ നല്ലൊരു വഴിത്തിരിവിലേക്ക് കടക്കുന്നുണ്ട്. അതിഥി ടീച്ചർ പറഞ്ഞ ആ പഴങ്കഥയിൽ ആദി സാർ വില്ലനായിരുന്നു. മകനെ അമ്മയിൽ നിന്നും അകറ്റിയ അച്ഛൻ. ഇനിയും അതിഥി പറഞ്ഞ കഥയിൽ ബാക്കി ഉണ്ടാകണേ എന്നാണ് ആഗ്രഹിക്കുന്നത്. കാരണം ആ പഴയ കഥ നമുക്ക് ആർക്കും അത്രയ്ക്ക് ദഹിച്ചിട്ടില്ല. അതുകൊണ്ട് മനോജ് സാറെ , സാർ മുൻകൈ എടുത്തു ഒരു കഥ ആദി സാറിന്റെ വേർഷനിൽ പറയിക്കണം..

 

അതുപോലെ റാണിയമ്മ കുഞ്ഞി റിലേഷൻ എങ്ങനെ സംഭവിച്ചു എന്നതും കാണിക്കണം. ശരിക്കും ആരാണ് കുഞ്ഞി? ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോഴാണ് ഇത് എനിക്ക് നിങ്ങളോട് പറയാൻ തോന്നിയത്. ഒരുപക്ഷെ കൂടെവിടെ കഥ പോകുന്നത് ആ ഒരു ട്രാക്കിലൂടെ ആയിരിക്കാം..

 

റിഷിയ്ക്ക് ഒരു അനിയത്തി ഉണ്ടായിരുന്നു. അതിനെ കൊന്നത് റാണിയമ്മ ആണെങ്കിൽ, ആദി സാർ അത് അറിഞ്ഞിരുന്നില്ലയോ? അത് അറിഞ്ഞിട്ടും എന്തുകൊണ്ട് ആദി സാർ റാണിയമ്മയെ തള്ളിപ്പറഞ്ഞില്ല. പിന്നെ ജഗനെ ചേർത്ത് അതിഥി ടീച്ചറെ ആദി സാർ സംശയിച്ചിരുന്നോ ? അങ്ങനെ കുറച്ചധികം ചോദ്യങ്ങൾ അറിയാനുണ്ട്.


ഏതായാലും ഇന്നത്തെ ആദി സാർ ലക്ഷ്മി സംസാരത്തിൽ നിന്നും ആദി സാറിന്റെ ഭാഗത്ത് ശരിയുണ്ട് എന്ന തോന്നൽ ഉണ്ട്... പക്ഷെ എന്താണ് ആദി സാറിന്റെ ഭാഗത്തെ ന്യായം എന്നത് അറിയണം. അതിഥിയും എന്തോ ഒന്ന് തെറ്റിദ്ധരിച്ചിരിക്കുന്നതാണ് എന്ന് തോന്നുന്നു. നോക്കാം ആ കഥയിലേക്ക് നമ്മളെ നമ്മുടെ പുതിയ റൈറ്റർ സാർ കൂട്ടികൊണ്ട് പോകുമായിരിക്കും..

പിന്നെ ഇന്നത്തെ എപ്പിസോഡിൽ അതിഥി ടീച്ചർ ഒരുപാട് സുന്ദരി ആയി തോന്നി.. മെറൂൺ സാരിയിൽ നല്ല ഭംഗിയായി തിന്നോന്നി.. പിന്നെ ഇന്നത്തെ എപ്പിസോഡ് ലാസ്റ്റ് ഒരു ടൂൺ ഉണ്ട്. അത് കെട്ടവസാനിക്കുമ്പോൾ എന്താ ഒരു സുഖം.. ഇന്നത്തതും വളരെ നല്ല ഒരു എപ്പിസോഡ് ആണ്..

 


പിന്നെ ഇന്നലത്തെ എപ്പിസോഡ് ഫുൾ കൊണ്ടുപോയത് സനയും കൂട്ടരുമാണ്..പ്രിൻസിപ്പൽ ,മാഡം കി കി ജയ്.. റാണി മാഡം കി കി ജയ്.. അല്ല ഈ കി കുറച്ചു കൂടിപ്പോയല്ലോ അതെന്താ.. അത് നമ്മുടെ കുഞ്ഞി കയ്യോടെ പൊക്കി. പക്ഷെ ഒരു രക്ഷയും ഇല്ല...

 

പിന്നെ ഇന്നലത്തെ സൂര്യ ഋഷി കോംബോ എന്ത് മനോഹരം ആയിരുന്നു . ഋഷി ഇപ്പോൾ ചുള്ളനാ ചുള്ളൻ . സൂര്യയുടെ സാർ ആകാനുള്ള പ്രായമൊന്നും തോന്നുന്നില്ല.. ഏതായാലും പ്രേക്ഷകർക്ക് സന്തോഷമായാലോ...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (1 hour ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (1 hour ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (1 hour ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (2 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (2 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (2 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (2 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (3 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (3 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (4 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (4 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (4 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (4 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (5 hours ago)

Malayali Vartha Recommends