Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

'മോഡലിങിന്റെ പേരിൽ ഞാൻ പലരുടേയും മുമ്പിൽ തുണി അഴിക്കാറുണ്ട്'; അച്ഛന് ചെറുപ്പം മുതൽ തന്നോട് ഇഷ്ട കുറവും ദേഷ്യവുമായിരുന്നു; നിമിഷയുടെ ആ വാക്കുകൾ കേട്ടാൽ ആരും വിശ്വസിക്കില്ല; നിമിഷയെ എതിർത്ത് ബിഗ് ബോസ് ഹൗസിൽ ലക്ഷ്മി പ്രിയ!

29 MARCH 2022 02:17 PM IST
മലയാളി വാര്‍ത്ത

ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ബിഗ് ബോസ് ചർച്ചകളാണ്. ബിഗ് ബോസ് സീസൺ ഫോർ തുടങ്ങി രണ്ടു ദിവസം പിന്നിട്ടപ്പോഴേക്കും മത്സരാർത്ഥികൾ എല്ലാം പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ചു കഴിഞ്ഞു. ബി​ഗ് ബോസ് മലയാളം നാലാം സീസണിന് ഞായറാഴ്ചയായിരുന്നു കൊടിയേറ്റം.

 

പരിചിതരും അപരിചതരുമായ പതിനേഴോളം ആളുകളാണ് ബി​ഗ് ബോസ് ​ഹൗസിൽ മത്സരാർഥികളായി എത്തിയിരിക്കുന്നത്. സീരിയൽ, സിനിമ, മോഡലിങ്, ബോഡി ബിൽഡിങ്, ഫോട്ടോ​ഗ്രഫി തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച മത്സരാർഥികളാണ് ഷോയിൽ പങ്കെടുക്കുന്നത്.

അക്കൂട്ടത്തിൽ നാലാം സീസണിൽ മത്സരിക്കാനെത്തിയ വ്യക്തിയാണ് മിസ് കേരള 2021 ഫൈനലിസ്റ്റും മോഡലുമായ നിമിഷ. ബി​ഗ് ബോസ് വീട്ടിൽ പരസ്പരം സഹമത്സരാർഥികളുമായി സൗഹൃദം പങ്കിടവെ ജീവിതാനുഭവങ്ങളെ കുറിച്ച് നിമിഷ തുറന്ന് പറഞ്ഞു. ജനിച്ചപ്പോൾ മുതൽ നേരിടുന്ന മാനസീകവും ശാരീരികവുമായ പീഡനങ്ങളെ കുറിച്ച് നിറ കണ്ണുകളോടെയാണ് നിമിഷ സഹമത്സരാർഥികളോട് സംസാരിച്ചത്. മിസ് കേരള 2021 ഫൈനലിസ്റ്റ് എന്നതിന് പുറമെ നിയമ വിദ്യാർഥി കൂടിയാണ് നിമിഷ. അത്യധികം ഊർജ്വസ്വലതയോടെയാണ് നിമിഷ ബിഗ് ബോസിലേക്ക് എത്തിയിരിക്കുന്നത്. നിമിഷയ്‍ക്ക് ആക്റ്റീവായി ബിഗ് ബോസ് വീട്ടിലും താമസിക്കാനാകട്ടെയെന്ന് മോഹൻലാൽ ആശംസിക്കുകയും ചെയ്തിരുന്നു.

 

അച്ഛൻ ആൺകുട്ടി ജനിക്കണമെന്നാണ് ആ​ഗ്രഹിച്ചതെന്നും എന്നാൽ പെൺകുട്ടി പിറന്നതിനാൽ അച്ഛന് ചെറുപ്പം മുതൽ തന്നോട് ഇഷ്ട കുറവും ദേഷ്യവുമായിരുന്നുവെന്നും നിമിഷ വെളിപ്പെടുത്തി. മോഡലിങിന് പോകുന്നതിനെ പോലും വൃത്തികെട്ട കണ്ണുകൊണ്ടാണ് അച്ഛൻ കാണുന്നതെന്നും ഹൃദയം പൊള്ളിക്കുന്ന വാക്കുകൾ മാത്രമാണ് അദ്ദേഹം തന്നോട് എപ്പോഴും പറയാറുള്ളതെന്നും നിമിഷ പറയുന്നു.

 

 

 

'സാധാരണ ഒരു അച്ഛനിൽ നിന്നും അമ്മയിൽ നിന്നും ലഭിയ്ക്കുന്ന സ്‌നേഹമൊന്നും എനിക്ക് ലഭിച്ചിട്ടില്ല എന്നും ഇപ്പോഴും ശാരീരികമായും മാനസികമായും വേദനിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ഞാൻ ജനിക്കുന്നത് തന്നെ വലിയൊരു നിരാശയിലേക്കാണ്. അച്ഛനും അമ്മയും ഒരു ആൺകുഞ്ഞിനെ പ്രതീക്ഷിച്ച് നിൽക്കുമ്പോഴാണ് എന്റെ വരവ്. അന്ന് മുതൽ തുടങ്ങിയ കുറ്റപ്പെടുത്തലുകളും ഒറ്റപ്പെടുത്തലും അനിയന്റെ ജനന ശേഷം കൂടി.'

 

'എല്ലാ കാര്യത്തിലും എന്നെ തളർത്താനാണ് അവർ ശ്രമിച്ചത്. ആ വാശിയ്ക്ക് ഞാൻ പഠിച്ചു. അക്കാഡമിക് ഉണ്ടെങ്കിൽ എല്ലാം ആയി എന്നായിരുന്നു അപ്പോൾ എന്റെ വിശ്വാസം. പക്ഷെ അത് കൊണ്ട് ഒന്നും ആയില്ല. പിന്നീട് ഞാൻ മോഡലിങിലേക്ക് ശ്രദ്ധ കൊടുത്തു. പക്ഷെ അതിനും വീട്ടിൽ നിന്നും ഒട്ടും പിന്തുണയുണ്ടായിരുന്നില്ല. മോഡലിങിന് പോകുന്നതിനെ ചൊല്ലി കഴിഞ്ഞ ആഴ്ചയും വഴക്കുണ്ടായി. ശാരീരികമായി മാത്രമല്ല വാക്കുകൾ കൊണ്ട് മാനസികമായും അവർ എന്നെ മുറിപ്പെടുത്തും. കഴിഞ്ഞ ദിവസം രാത്രി ഞാൻ പോയി വന്നപ്പോൾ അച്ഛൻ പിടിച്ചു. ഒരു മകളോടും ഒരു അച്ഛനും പറയാത്ത കാര്യമാണ് അവർ എന്റെ മുഖത്ത് നോക്കി പറഞ്ഞത്. മോഡലിങിന്റെ പേരിൽ ഞാൻ പലരുടെയും മുമ്പിൽ തുണി അഴിക്കാറുണ്ട് എന്നാണ് അവർ എന്നോട് തന്നെ പറഞ്ഞത്.'

'എന്റെ സുഹൃത്തുക്കൾ അവരുടെ അച്ഛനെയും അമ്മയെയും കുറിച്ചും അവർ നൽകുന്ന സ്‌നേഹത്തെയും കുറിച്ച് പറയുമ്പോൾ ഞാൻ അസൂയപ്പെടാറുണ്ട്. എന്തുകണ്ട് ആണ് എനിക്ക് മാത്രം അത് കിട്ടാത്തത് എന്ന് ഓർത്ത് സങ്കടപ്പെടാറുണ്ട്. പിന്നെ തോന്നി എന്തിനാണ് ഞാൻ വെറുതെ അവരുടെ തല്ല് വാങ്ങുന്നത് എന്ന്. അങ്ങനെയാണ് എന്റെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കുക എന്ന തീരുമാനത്തിലേക്ക് എത്തിയത്. എനിക്ക് എന്റെ അച്ഛനോടും അമ്മയോടും അടുപ്പം തോന്നിയിട്ടില്ല' നിമിഷ വ്യക്തമാക്കി. നിമിഷയുടെ കഥകൾ കേട്ട് ചിലർക്ക് യോജിപ്പും മറ്റ് ചിലർക്ക് വിയോജിപ്പുമുണ്ടായി.

ലക്ഷ്മി പ്രിയ നിമിഷയുടെ അച്ഛനമ്മമാരെ പിന്തുണച്ചാണ് സംസാരിച്ചത്. എന്നാൽ ജാസ്മിൻ മൂസ നിമിഷയെ അനുകൂലിക്കുകയാണ് ഉണ്ടായത്. വൈകാതെ വരും ദിവസങ്ങളിൽ ആരൊക്കെ കൂട്ടുകൂടും എന്നും ആരൊക്കെ തല്ലിപ്പിരിയും എന്നും കണ്ടറിയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (28 minutes ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (38 minutes ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (1 hour ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (1 hour ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (1 hour ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (1 hour ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (2 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (3 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (3 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (3 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (6 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (6 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (6 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (6 hours ago)

Malayali Vartha Recommends