Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

അയ്യോ ബിഗ് ബോസിൽ രണ്ടാം ദിവസം തന്നെ അടിതുടങ്ങി ; സൂരജുമായി ഡെയ്‌സി അങ്കം ; തുടക്കം തന്നെ കയ്യാങ്കളി പ്രതീക്ഷിച്ചില്ല; മത്സരം തുടങ്ങിക്കഴിഞ്ഞു ; ഇവരെല്ലാം കൂടി ബിഗ് ബോസ് വീട് തകർക്കുവോ ?!

29 MARCH 2022 03:20 PM IST
മലയാളി വാര്‍ത്ത

ബി​ഗ് ബോസ് മലയാളം സീസൺ 4 രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇത്തവണ ഹോട്സ് സ്റ്ററിലൂടെ ലൈവായി കാണാൻ സാധിക്കും എന്നതും വലിയ ഒരു കാര്യമാണ്. മത്സരാർഥികളെല്ലാം അവരവരുടേതായ ഒരു സ്ട്രാറ്റജി സ്വീകരിച്ച് തന്നെയാണ് വീട്ടിൽ പിടിച്ചു നിൽക്കുന്നത്.

 

ബിഗ് ബോസ് മലയാളം സീസൺ 4 ഉദ്ഘാടനത്തിന് ശേഷമുള്ള ആദ്യ എപ്പിസോഡ് തന്നെ വളരെ കളറായിരുന്നു. കഴിഞ്ഞ മൂന്ന് സീസണുകളിലേയും പതിവുകൾ തെറ്റിച്ച് മത്സരാർഥികളെപ്പോലും ഞെട്ടിച്ചുകൊണ്ട് മാധ്യമസം​ഗമമായിരുന്നു ബി​ഗ് ബോസ് വീട്ടിൽ നടന്നത്. സ്വന്തം ജീവിതകഥകൾ പറയാനായി തയ്യാറെടുപ്പുകൾ നടത്തികൊണ്ടിരുന്ന മത്സരാർഥികൾക്ക് ലഭിച്ച ആദ്യത്തെ ട്വിസ്റ്റ് കൂടിയായിരുന്നു പത്രസമ്മേളനം.

 

ഷോയിലേക്ക് പ്രവേശിച്ച് കഴിഞ്ഞാൽ മത്സരാർഥികൾ ആശയവിനിമയം നടത്തുന്ന ഒരേയൊരാൾ അവതാരകനായ മോഹൻലാൽ മാത്രമായിരിക്കും. ഇന്നലത്തെ ആദ്യ ദിവസത്തിൽ തന്നെ മത്സരാർത്ഥികളിൽ പലർക്കുമിടയിൽ സ്വരചേർച്ചകൾ കാണാമായിരുന്നു, ജാസ്മിൻ മൂസ നവീൻ അറക്കലിനെ കുറ്റപ്പെടുത്തിയതും ഡോ . റോബിൻ ജാനകി തന്നെ ഇറിറ്റേറ്റ് ചെയ്തതും എല്ലാം പറയുന്നുണ്ടായിരുന്നു.

എന്നാലും ചെറിയ പരാതികൾ ഒക്കെ ഇപ്പോൾ പ്രേക്ഷകരുടെ ഭാഗത്തു നിന്നും ഉയരുന്നുണ്ട്. സീസൺ ഫോർ പ്രഖ്യാപിച്ചപ്പോൾ മുതൽ ആരാധകർ മുന്നോട്ട് വെച്ച അഭിപ്രായം ആയിരുന്നു മത്സരാർഥികളുടെ കണ്ണീർ കഥകൾ അവതരിപ്പിക്കുന്ന ടാസ്ക് വേണ്ട എന്നത്. കഴിഞ്ഞ മൂന്ന് സീസണിലും ആദ്യത്തെ കുറച്ച് ദിവസങ്ങളിൽ മത്സരാർഥികളുടെ കദനകഥ പറയാനുള്ള അവസരം കൊടുത്തിരുന്നു. മൂന്ന് സീസണിലും ഈ സെ​ഗ്മെന്റ് ഉൾപ്പെടുത്തിയതോടെയാണ് പ്രേക്ഷകർ പ്രതികരിച്ച് തുടങ്ങിയത്.

 

 

 

കണ്ണീർ കഥകൾ കൊണ്ടല്ല മത്സരാർഥികൾ പ്രേക്ഷകരുടെ മനസിൽ ഇടം നേടേണ്ടത്. അവർ ​ഗെയിം കളിച്ച് പ്രേക്ഷകരുടെ പ്രീതി സമ്പാദിക്കട്ടെയന്നുമാണ് അഭിപ്രായങ്ങൾ‌ വന്നത്. മൂന്ന് സീസണുകളിൽ‌ നിന്നും വളരെ വ്യത്യസ്തമായിരിക്കും നാലാം സീസണെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. സംഭവം ശരിയാണെന്ന് തോന്നുന്ന തരത്തിലാണ് ഇപ്പോൾ‌ വീട്ടിലെ കാര്യങ്ങൾ മുന്നോട്ട് പോകുന്നത്.

 

ഇന്ന് സംപ്രേഷണം ചെയ്യാൻ പോകുന്ന എപ്പിസോഡിന്റെ പ്രമോ പുറത്തുവിട്ടിട്ടുണ്ട്. വീക്കിലി ടാസ്ക്ക് ആരംഭിക്കുന്നതിന്റെ സൂചനകൾ പ്രമോയിൽ കാണാം. കഴിഞ്ഞ ദിവസം നടന്ന ശക്തമായ ക്യാപ്റ്റൻസി ടാസ്കിൽ അവസാനം വരെ പൊരുതി മജീഷ്യൻ അശ്വിൻ ആണ് വിജയിയായത്. നോമിനേഷൻ സമയത്ത് അശ്വിനാണ് ഏറ്റവും വീക്കായ മത്സരാർഥിയെന്ന് പറഞ്ഞ് നോമിനേഷൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. അവിടെ നിന്ന് കളിച്ചാണ് അശ്വിൻ ക്യാപ്റ്റൻസി ടാസ്കിൽ വിജയിച്ചത്.

 

വീക്കിലി ടാസ്കിൽ മത്സരാർഥികൾക്ക് നൽകിയിരിക്കുന്ന ​ഗെയിം ലഭിച്ചിരിക്കുന്ന പാവകൾ മോഷണം പോകാതെയും മറ്റൊരാൾ കൈക്കലാക്കാതെയും സൂക്ഷിക്കുന്ന എന്നതാണ്. പതിനേഴ് മത്സരാർഥികൾ ഉള്ളതിൽ വളരെ കുറച്ച് പേർക്ക് മാത്രമാണ് പാവകൾ ലഭിച്ചിരിക്കുന്നത്. അതിനാൽ തന്നെ പാവകൾ ലഭിക്കാതിരുന്നവർ മറ്റുള്ളവരുടെ പാവകൾ മോഷ്ടിക്കാൻ ശ്രമിക്കും‌. മത്സരാർഥികൾ തമ്മിലുള്ള അടിക്ക് തുടക്കമിടുക കൂടിയാണ് ബി​ഗ് ബോസ് ചെയ്തിരിക്കുന്നത്.

 

ഡെയ്സിയുടെ കൈയ്യിലുള്ള പാവ കൈക്കലാക്കാൻ ശ്രമിക്കുന്ന സൂരജിനേയും ഇരുവരും തമ്മിലുള്ള പിടിയും വലിയും വാക്ക് തർക്കവും പുതിയ പ്രമോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കലോത്സവം ടാസ്കുകൾ നൽകാതെ വ്യത്യസ്തമായി ചിന്തിച്ച് മത്സരങ്ങൾ ഒരുക്കുന്ന ബി​ഗ് ബോസ് അണിയറപ്രവർത്തകരെ പ്രേക്ഷകർ അഭിനന്ദിക്കുന്നുമുണ്ട്. പ്രമോകൾക്കെല്ലാം മികച്ച സ്വീകാര്യതയും പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നുണ്ട്.

 


ബിഗ് ബോസ് വീട്ടിലെത്താൻ അർഹതയില്ലാത്തവരുടെ പേരുകൾ തെരഞ്ഞെടുക്കാനുള്ള ടാസ്ക്ക് കഴിഞ്ഞതോടെ അതിനെ കുറിച്ചുള്ള ചർച്ചകളിൽ മുറുകിയിരിക്കുകയാണ് വീട്. ടാസ്ക്കിന് ശേഷം എന്ത് കൊണ്ട് തെരഞ്ഞെടുത്തു എന്നതിൻറെ വിശദീകരണവും മത്സരാർഥികൾ നൽകിയിരുന്നു. ഇതോടെ ചെറിയ രീതിയിൽ ​ഗ്രൂപ്പിസവും നോമിനേഷന് ശേഷം ബി​ഗ് ബോസിൽ ആരംഭിച്ചിട്ടുണ്ട്.

 

ബിഗ് ബോസ് മലയാളം സീസൺ 4ൽ എത്തി നിൽക്കുമ്പോൾ ഷോയ്ക്ക് വൻ ആരാധകവൃന്ദമാണ് ഉള്ളത്. അതിൻറെ ഏറ്റവും വലിയ തെളിവാണ് ഈ സീസൺ ആരംഭിക്കുന്നതിന് മുമ്പ് ആരൊക്കെയാവും മത്സരാർഥികളെന്ന് പ്രവചിച്ചുകൊണ്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളും ഓൺലൈൻ വിശകലനങ്ങളും. അങ്ങനെ പലയിടങ്ങളിൽ പറയപ്പെട്ടവരിൽ ചിലരൊക്കെ ഈ ഷോയിലേക്ക് യഥാർഥത്തിൽ എത്തിയിട്ടുണ്ട്. ‌

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (6 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (6 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (7 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (7 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (7 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (8 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (10 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (10 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (11 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (11 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (11 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (11 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (11 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (11 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (12 hours ago)

Malayali Vartha Recommends