Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

"ആ രണ്ടുപേരും പെണ്ണിനെ പ്രണയിക്കുന്നവർ" ;മലയാളികൾക്കിത് ചരിത്ര സംഭവം; ഒരു വീട്ടിൽ രണ്ടു പേരും ലെസ്ബിയൻസ്; ബിഗ് ബോസ് സീസൺ ഫോറിലൂടെ മാറട്ടെ മലയാളി സമൂഹം ; മലയാളി വീട്ടമ്മമാർ എന്ത് പറയുമെന്നറിയാൻ ബിഗ് ബോസ് പ്രേക്ഷകർ!

29 MARCH 2022 05:06 PM IST
മലയാളി വാര്‍ത്ത

തീര്‍ത്തും വ്യത്യസ്തരായ മത്സരാര്‍ത്ഥികളുമായാണ് ഇത്തവണത്തെ ബിഗ് ബോസ് മലയാളം ആരംഭിച്ചിരിക്കുന്നത്. ബിഗ് ബോസിലെത്തിയവരില്‍ ആദ്യ ദിവസം തന്നെ ശ്രദ്ധിക്കപ്പെട്ട താരമാണ് അപര്‍ണ മള്‍ബറി. മലയാളം ഷോയിലെത്തിയ നോണ്‍ മലയാളിയാണ് അപര്‍ണ. സോഷ്യല്‍ മീഡിയയിലൂടെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന, മലയാളികളെ പോലും ഞെട്ടിക്കുന്ന മലയാളം പറയുന്ന താരമാണ് അപര്‍ണ. സ്വവര്‍ഗാനുരാഗിയായ അപര്‍ണ ഒരിക്കല്‍ തന്റെ പ്രണയ കഥ വെളിപ്പെടുത്തിയിരുന്നു. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയില്‍ എത്തിയപ്പോഴായിരുന്നു അപര്‍ണ തന്റെ പ്രണയ കഥ തുറന്ന് പറഞ്ഞത്.

 

വിവാഹത്തിന്റെ ചടങ്ങുകളെല്ലാം സ്പെയിനിലായിരുന്നു. ഇന്ത്യന്‍ സ്‌റ്റൈലിലായിരുന്നു തങ്ങളുടെ വിവാഹമെന്നും നിലവിളക്കൊക്കെയുണ്ടായിരുന്നു എന്നും അപര്‍ണ പറയുന്നു. വിവാഹം എന്നത് തങ്ങള്‍ രണ്ടാളുടേയും താല്‍പര്യമായിരുന്നു എന്നാണ് അപര്‍ണ പറയുന്നത്. ഞങ്ങളുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ തമ്മില്‍ വിവാഹം കഴിക്കുന്നത് പ്രശ്നമല്ലെന്നും ഞങ്ങള്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അമൃത അറിയിച്ചിരുന്നു. അമൃത ശ്രീയാണ് അപര്‍ണയുടെ മനസ് കവര്‍ന്നത്. അമൃത ശ്രീ കാര്‍ഡിയോളജിസ്റ്റാണ്. ഫ്രാന്‍സിലാണ് ജോലി ചെയ്യുന്നത്. അവളെന്റെ ഹൃദയം അടിച്ചുമാറ്റിയെന്ന് മലയാളി ശൈലിയില്‍ പറയുന്നുണ്ട് അപര്‍ണ.

 

സ്വവര്‍ഗ പ്രണയവും വിവാഹമൊന്നും സമൂഹത്തിന്റെ കണ്ണില്‍ ഇപ്പോഴും സ്വഭാവികമായ ഒന്നായി മാറിയിട്ടില്ല. ഇന്നും പലരും തെറ്റായ കാഴ്ചപ്പാടുകളോടെയാണ് സ്വവര്‍ഗാനുരാഗികളെ കാണുന്നതില്‍. അതിനാല്‍ വേണ്ട വിദ്യാഭ്യാസം കൊടുത്തില്ലെങ്കില്‍ പേടിക്കേണ്ട കാര്യമാണ് ഇങ്ങനെയുള്ള വിവാഹം എന്നാണ് അപര്‍ണ പറയുന്നത്. അതുകൊണ്ട് തന്നെ ആദ്യമൊക്കെ എല്ലാരോടും പറയാന്‍ പേടിയായിരുന്നു എന്നും അപര്‍ണ തുറന്നു പറയുന്നു.

 

എന്നാല്‍ എന്നെപ്പോലെ കുറേപേരുണ്ടാവും, അവരെയൊക്കെ സഹായിക്കാമല്ലോയെന്ന് കരുതിയാണ് സോഷ്യല്‍മീഡിയയിലൂടെ വിവാഹത്തെക്കുറിച്ച് പറഞ്ഞതെന്നും അപര്‍ണ വ്യക്തമാക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ വിവാഹത്തെക്കുറിച്ച് സംസാരിച്ചതോടെ ഒരുപാട് മെസേജുകളാണ് വന്നത്. നിങ്ങളെപ്പോലൊരു റോള്‍ മോഡല്‍ ഇപ്പോഴാണ് ഞങ്ങള്‍ക്ക് വന്നതെന്നൊക്കെയായിരുന്നു കമന്റുകള്‍ എന്നും അപര്‍ണ ഓര്‍ക്കുന്നു.

 

 

 

തങ്ങളുടെ പ്രണയ കഥയും അപര്‍ണ പങ്കുവെക്കുന്നുണ്ട്. 3 വര്‍ഷത്തെ പ്രണയമായിരുന്നു തങ്ങളുടേതെന്നാണ് അപര്‍ണ പറയുന്നത്. യുഎസില്‍ വെച്ചാണ് അമൃത ശ്രീയെ കണ്ടുമുട്ടിയത്. അമ്മയുടെ ഒരു പരിപാടിക്ക് പോയതായിരുന്നു താനെന്നും അപ്പോഴാണ് അമൃതശ്രീയെ കാണുന്നതെന്നുമാണ് അപര്‍ണ പറയുന്നത്.

 

ഞാനാണ് ആദ്യം പ്രണയം തുറന്നുപറഞ്ഞത്. അവള്‍ക്കൊരു നാണമുണ്ടായിരുന്നു. പെണ്‍കുട്ടിയെ തന്നെ കല്യാണം കഴിക്കുന്നത് ശരിയാവുമോയെന്നൊക്കെയായിരിക്കാം അവള്‍ ചിന്തിച്ചിട്ടുണ്ടാവുക. പോയിട്ട് വരാമെന്നായിരുന്നു അവളുടെ മറുപടി. അയ്യോ ഇത് പറയേണ്ടിയിരുന്നില്ലേ എന്നൊക്കെയായിരുന്നു എനിക്ക് തോന്നിയത്. പിന്നീടാണ് അവളെന്നോട് സമ്മതം പറഞ്ഞത്. എന്നും അപര്‍ണ പറയുന്നു.

 

സ്ത്രീയായതിനാല്‍ ഇരുവര്‍ക്കും പരസ്പരം മനസിലാക്കാന്‍ എളുപ്പമാണെന്നാണ് അപര്‍ണ പറയുന്നത്. തങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളൊന്നുമില്ല. സന്തുഷ്ടകരമായ ദാമ്പത്യ ജീവിതമാണ് തങ്ങളുടേതെന്നും അപര്‍ണ പറയുന്നത്. ഒരു കുഞ്ഞിനെ വേണമെന്ന് തോന്നുന്ന ഘട്ടത്തില്‍ ദത്തെടുക്കാനാണ് തീരുമാനമെന്നും അതിനെക്കുറിച്ചൊക്കെ തങ്ങള്‍ ചിന്തിച്ചിട്ടുണ്ടെന്നും സമയമാകുമ്പോള്‍ നടക്കുമെന്നും അപര്‍ണ പറയുന്നു. ബിഗ് ബോസ് വീട്ടില്‍ അപര്‍ണ എങ്ങനെയായിരിക്കും നിലനിന്നു പോവുകയെന്നത് കണ്ടറിയണം. താരത്തിന്റെ ആരാധകര്‍ പ്രതീക്ഷയിലാണ്.

അതേസമയം ബിഗ് ബോസ് സീസൺ ഫോറിലെ മാത്രം പ്രത്യേകതയായിരിക്കുകയാണ് രണ്ടു ലെസ്ബിയൻസ് ഒരു വീട്ടിൽ. അപർണ്ണ മാത്രമല്ല, ജാസ്മിനും പ്രണയം പെൺ സുഹൃത്തിനോടാണ്. ഇതിനെ എങ്ങനെയാകും മലയാളികൾ ഉൾക്കൊള്ളുക എന്നതാണ് കണ്ടറിയേണ്ടത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (27 minutes ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (37 minutes ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (1 hour ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (1 hour ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (1 hour ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (1 hour ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (2 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (3 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (3 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (3 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (6 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (6 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (6 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (6 hours ago)

Malayali Vartha Recommends