Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ബിഗ് ബോസ് സീസൺ ഫോറിൽ ഡോക്ടർ മച്ചാനെ നിങ്ങൾക്ക് ഇഷ്ടമായോ?; ഇയാൾ തന്ത്രക്കാരനോ കുതന്ത്രക്കാരനോ?; ഡോക്ടർ മച്ചാൻ ബിഗ് ബോസിന് പുറത്ത് നിസാരക്കാരനല്ല; 100 ദിവസത്തേക്ക് പ്രിപ്പെയർ ചെയ്ത്, അതിനുവേണ്ടി മാക്സിമം കൊടുത്ത്, വിന്നറാകാൻ വേണ്ടി തന്നെയാണ് വന്നിരിക്കുന്നത്!

31 MARCH 2022 09:17 AM IST
മലയാളി വാര്‍ത്ത

കാത്തിരിപ്പുകൾക്കും അഭ്യൂഹങ്ങൾക്കുമെല്ലാം ഒടുവിൽ ബിഗ് ബോസ് സീസൺ 4 എത്തിയപ്പോൾ വലിയ പ്രതീക്ഷ തന്നെയാണ് ഓരോ മലയാളികൾക്കും ഉണ്ടായത്. ആ പ്രതീക്ഷയെ തെറ്റിക്കാത ഒരുപിടി നല്ല മത്സരാർത്ഥികൾ ബിഗ് ബോസ് സീസൺ ഫോറിൽ ഉണ്ട്.

അതിൽ ഒരാൾ ആണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഡോക്ടർ മച്ചാൻ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ വിളിപ്പേര്. ഡോക്ടർ മച്ചാനെ കുറിച്ച് പല പ്രേക്ഷകർക്കും പല അഭിപ്രായങ്ങളാണ്.. എന്നാൽ ബിഗ് ബോസിലേക്ക് പറ്റിയ ഒരു മത്സരാർത്ഥി ആണ് ഡോക്ടർ മച്ചാൻ എന്ന് നിസംശയം പറയാം .


ഇനി ആരാണ് ഈ ഡോക്ടർ മച്ചാൻ , മോട്ടിവേഷ്ണൽ സ്പീക്കറും ഡോക്ടറുമായ റോബിൻ രാധാകൃഷ്ണൻ ബിഗ് ബോസിലേക്ക് എത്തിയപ്പോൾ വളരെ പെട്ടന്ന് ക്ലിക്ക് ആയ മത്സരാർത്ഥിയായിരിക്കുകയാണ്. നാലാം മത്സരാർഥിയായാണ് റോബിനെത്തിയത്. സോഷ്യൽ മീഡിയയിൽ സജീവമാണ് ഡോ. റോബിൻ രാധാകൃഷ്ണൻ.

 

തിരുവനന്തപുരം ജില്ലയിലെ പട്ടമാണ് റോബിന്റെ സ്വദേശം. ഡോ. മച്ചാൻ എന്നാണ് റോബിൻ അറിയപ്പെടുന്നത്. ഇൻസ്റ്റഗ്രാമിൽ അരലക്ഷത്തിലധികം ഫോളോവേഴ്സാണ് ഡോ. മച്ചാനുള്ളത്. തിരുവനന്തപുരം ജി ജി ആശുപത്രിയിൽ എമർജൻസി മെഡിസിൻ വിഭാഗത്തിൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസറായാണ് റോബിൻ ജോലി ചെയ്യുന്നത്.

 

കൗമുദി ചാനലിലെ ചാറ്റ് വിത്ത് ഡോക്ടർ മച്ചാൻ എന്ന ഷോയിലൂടെയും മലയാളികൾക്ക് റോബിൻ പരിചിതനാണ്. ചിദംബരം ഗവ മെഡിക്കൽ കോളെജിലാണ് മെഡിക്കൽ പഠനം പൂർത്തിയാക്കിയത് റോബിൻ. 31 കാരനായ ഡോ. മച്ചാൻ അവിവാഹിതനാണ്.

 

അഭിനയത്തിലും തിരക്കഥാ രംഗത്തും സാന്നിധ്യമറിയിക്കുകയും ചെയ്തിട്ടുണ്ട് റോബിൻ. തിരുവനന്തപുരം സ്വദേശികളായ ഡോ. രാധാകൃഷ്ണന്റെയും ബീനയുടേയും മകനാണ്. ആരും ശ്രദ്ധിക്കപ്പെടാത്ത വ്യക്തികളെയും ചുറ്റിലും നടക്കുന്ന സംഭവങ്ങളുമൊക്കെ കോർത്തിണക്കി റോബിൻ അവതരിപ്പിക്കുന്ന വീഡിയോയ്ക്ക് നിരവധി ആളുകളാണ് ആരാധകരായുള്ളത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടികളിലും റോബിനിപ്പോൾ നിറസാന്നിധ്യമാണ്. നാഷണൽ യൂത്ത് ഐക്കൺ അവാർഡ് കമ്മിറ്റിയുടെ ഗ്ലോബൽ യൂത്ത് ഐക്കൺ അവാർഡും റോബിനെ തേടിയെത്തിയിട്ടുണ്ട്. 5000 ത്തിലധികം പേരിൽ നിന്ന് ഓൺലൈൻ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്ത 25 പേരിൽ ഉണ്ടായിരുന്ന ഒരേയൊരു മലയാളിയും റോബിൻ ആയിരുന്നു. മോട്ടീവേഷ്ണൽ ആന്റ് ഇൻസ്പൈയറിങ് യൂത്ത് വിഭാഗത്തിലാണ് റോബിന് അവാർഡ് കിട്ടിയത്. ഡോക്ടർ ബിഗ് ബോസിലേക്ക് കടന്നപ്പോഴുള്ള ഡോക്ടറിന്റെ വാക്കുകൾ വായിക്കാം...

 

 

 


എനിക്ക് പ്രത്യേകിച്ച് സ്ട്രാറ്റർജികളൊന്നും ഇല്ല. കുട്ടിക്കാലത്തോക്കെ ഒരുപാട് ഞാൻ ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ട്. കോൺഫിഡൻസ് ഇല്ലാത്ത, അധികം പഠിക്കാത്ത കുട്ടിയായിരുന്നു. അച്ഛനും അമ്മയുമൊക്കെ ആ കുട്ടിയെ കണ്ടുപഠിക്ക്, ഈ കുട്ടിയെ കണ്ടു പഠിക്ക് എന്നൊക്കെ പറയുന്നത് കേട്ട് വളർന്നൊരു കുട്ടിക്കാലമായിരുന്നു. എനിക്ക് ഒത്തിരി സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ എന്റെ പാഷനെ ഞാൻ സിൻസിയർ ആയി കണ്ടു. അതിന് വേണ്ടി കഠിനമായി പ്രയത്നിച്ചു.

 

ബിഗ് ബോസ് എന്ന ഈയൊരു പ്ലാറ്റ്ഫോമിൽ വരുമ്പോൾ തീർച്ചയായും ഞാൻ പ്രിപ്പെയർ ആയിരിക്കണം. കാരണം ഞാനൊരു സാധാരണക്കാരനാണ്. ഞാൻ ഈ ഷോയിൽ വരുന്നുണ്ടെങ്കിൽ, അത് വെറുതെ ഒരു അഞ്ച് ദിവസം നിന്നിട്ട് പോകാനല്ല. 100 ദിവസത്തേക്ക് പ്രിപ്പെയർ ചെയ്ത്, അതിനുവേണ്ടി മാക്സിമം കൊടുത്ത്, വിന്നറാകാൻ വേണ്ടി തന്നെയാണ് വന്നിരിക്കുന്നത്. എന്തായാലും ഞാൻ അതിന് വേണ്ടി ട്രൈ ചെയ്യും. എന്നായിരുന്നു ഡോ . റോബിന്റെ വാക്കുകൾ.

കഴിഞ്ഞ ദിവസം ഉണ്ടായിരുന്ന പാവ കളിയിൽ ഒരു ഡബിൾ പ്ളേ കളിച്ചതും പാവയെ എടുത്തു കാപ്റ്റൻ റൂമിൽ പൂട്ടിയിട്ടതും എല്ലാം ഡോ . മറ്റു മത്സരാര്ഥികളിൽ നിന്നും വേറിട്ടു നിർത്തിയിരിക്കുകയാണ്. ക്യാപ്റ്റന്റെ റൂമിൽ കയറാൻ ക്യാപ്റ്റന്റെ അധികാരം വേണം. പക്ഷെ ആ അധികാരം ഒന്നും കൂടാതെ ഡോ . മച്ചാൻ അവിടെ കയറി ആരുടെയോ ഒരു പാവ ഒളിപ്പിച്ചു വച്ചിട്ടുണ്ട്.

അതിന്റെ യുദ്ധം ഉറപ്പായും ഇന്നുണ്ടാകും. അശ്വിനും ഡോ . റോബിനും തമ്മിൽ യുദ്ധം നടക്കുമോ എന്ന് കണ്ടറിയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (27 minutes ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (37 minutes ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (1 hour ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (1 hour ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (1 hour ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (1 hour ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (2 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (3 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (3 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (3 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (6 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (6 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (6 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (6 hours ago)

Malayali Vartha Recommends