Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ബിഗ് ബോസിൽ ഗ്രൂപ്പിസം തുടങ്ങി; ലക്ഷ്മിയെ പെണ്ണുമ്പിള്ളയാക്കി ജാസ്മിൻ മൂസ; വീട്ടുകാർ ഒന്നടങ്കം ലക്ഷ്മി പ്രിയയ്ക്ക് എതിരെ തിരിഞ്ഞു; ഈ ആഴ്ച്ച ലലേട്ടൻ എത്തുമ്പോൾ പൊളിക്കും; ജാസ്മിൻ ആണോ ശരി ലക്ഷ്മി ആണോ ശരി?!

31 MARCH 2022 12:26 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ മത്സരം ഫുള്‍ ഓണ്‍ ആയിരിക്കുകയാണ്. ആദ്യത്തെ വീക്കിലി ടാസ്‌കിലൂടെ തന്നെ ആദ്യത്തെ വഴക്കും ഉടലെടുത്തിരിക്കുകയാണ്. തുടക്കത്തില്‍ തന്നെ പലരും ഒളിഞ്ഞു തെളിഞ്ഞും വിമര്‍ശിച്ചതായിരുന്നു ലക്ഷ്മി പ്രിയ മറ്റുളളവരുടെ മേല്‍ അധികാരം സ്ഥാപിക്കുന്നുവെന്നത്. ഇത് ഇന്നൊരു വഴക്കിലേക്ക് എത്തുകയായിരുന്നു. ജാസമിന്‍ മൂസയും ലക്ഷ്മി പ്രിയയും തമ്മില്‍ പരസ്യമായി തന്നെ വാക്ക് തര്‍ക്കം ഉടലെടുക്കുകയായിരുന്നു. വിശദമായി വായിക്കാം.

 

ടാസ്‌ക്കിന്റെ ഭാഗമായി ആരൊക്കെ അകത്ത് കടക്കണമെന്ന് തീരുമാനിക്കാന്‍ പുറത്തുള്ളവരോട് ബിഗ് ബോസ് ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു സംഭവം. അകത്തുള്ളവരായ ഡെയ്്‌സി, നിമിഷ, ജാസ്മിന്‍, അപർണ തുടങ്ങിയവര്‍ നേരത്തെ അകത്ത് വരാത്തവര്‍ക്ക് അവസരം നല്‍കണം എന്ന നിലപാടെടുക്കുകയായിരുന്നു. എന്നാല്‍ ഭക്ഷണം ഉണ്ടാക്കണമെന്ന കാരണം ചൂണ്ടിക്കാണിച്ച് ലക്ഷ്മി പ്രിയയുടേയും സുചിത്രയുടേയും പേരായിരുന്നു പുറത്തുളളവര്‍ നിര്‍ദ്ദേശിച്ചത്.

 

ഈ സമയത്ത് ലക്ഷ്മി പ്രിയ ശബ്ദമുയര്‍ത്തി സംസാരിക്കുകയും തങ്ങളോട് അധികാരത്തിന്റെ സ്വരത്തില്‍ സംസാരിച്ചുവെന്നതും ജാസ്മിനേയും ഡെയ്‌സിയേയും നിമിഷയേയും അലട്ടുകയായിരുന്നു. അവരത്് പിന്നീട് ചര്‍ച്ച ചെയ്യുകയും ചെയ്തു. നേരത്തെ തന്നെ ലക്ഷ്മി മറ്റുളളവരുടെ മേല്‍ അധികാരം കാണിക്കുന്നതായി മൂവര്‍ സംഘം ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ അതില്‍ തങ്ങള്‍ മാത്രമാണ് പ്രശ്‌നം കാണുന്നതെന്നും മറ്റുള്ളവര്‍ക്ക് മനസിലാകുന്നില്ലെന്നുമാണ്് അവര്‍ പറയുന്നത്.

 

 

 

മറ്റുള്ളവര്‍ക്ക് സംസാരിക്കാനുള്ള സ്പേസ് പോലും നല്‍കാതെ അധികാര സ്വരത്തിലാണ് ലക്ഷ്മിപ്രിയ സംസാരിക്കുന്നത് എന്ന് മൂവരും പറയുന്നു. അവരുടെ ശബ്ദത്തിന് മുകളില്‍ കടക്കാനുള്ള സ്പേസ് നല്‍കുന്നില്ല. മോളേ കഞ്ഞേ മക്കളേ എന്നൊക്കെ വിളിച്ച് അമ്മയും ചേച്ചിയും എല്ലാം ആയി മാറി മറ്റുള്ളവരെ തെറ്റിദ്ധരിപ്പിയ്ക്കുകയാണ എന്നാണവര്‍ പറയുന്നത്. പിന്നീട് മുറ്റത്ത് വച്ച് ലക്ഷ്മി പ്രിയയും ജാസ്മിനും തമ്മില്‍ തര്‍ക്കമാവുകയായിരുന്നു. രാവിലെ മുതലുണ്ടായ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു ജാസ്മിന്റെ വിമര്‍ശനങ്ങള്‍.

 

ലക്ഷ്മി പ്രിയ സംസാരിക്കാന്‍ അനുവദിക്കുക പോലും ചെയ്യുന്നില്ലെന്നും ജാസ്മിന്‍ പറഞ്ഞു. സംസാരിക്കുന്നതിനിടെ തന്നെ മോളെ കുഞ്ഞെ എന്നൊന്നും വിളിക്കുന്നത് ഇഷ്ടമല്ലെന്നും ജാസ്മിന്‍ വ്യക്തമാക്കി. താന്‍ പെണ്ണുമ്പിള എന്ന് ലക്ഷ്മിയെ വിളിക്കാറുണ്ടെന്നും പറ്റില്ലെങ്കില്‍ നിര്‍്ത്താമെന്നും ജാസ്്മിന്‍ പറഞ്ഞു. എന്നാല്‍ അതില്‍ തനിക്ക് പ്രശ്‌നമില്ലെന്നായിരുന്നു ലക്ഷ്മി പ്രിയ പറഞ്ഞത്.

 

ആ പ്രശ്‌നം അവിടെ വച്ച് പിരിയുന്നു. പിന്നീട് ടാസ്‌കില്‍ വിജയിച്ച് സുചിത്ര അകത്തേക്ക് പ്രവേശനം നേടുകയും ചെയ്തു. എന്നാല്‍ പകലിലെ പ്രശ്‌നം രാത്രി വീണ്ടും സജീവമായി മാറുകയായിരുന്നു. ലക്ഷ്മിയും ജാസ്മിനും തമ്മിലുളള പ്രശ്‌നത്തില്‍ താന്‍ ഇടപെടാത്തതില്‍ ക്യാപ്റ്റനായ അശ്വിന്‍ മാപ്പ് പറഞ്ഞു. ഇതിനിടെ തനിക്ക് ജാസ്മിനോട് പ്രശ്‌നങ്ങളൊന്നുമില്ലെന്നും എന്നാല്‍ പെണ്ണുമ്പിള്ള, തള്ള എന്നൊന്നും വിളിക്കരുതെന്ന് ലക്ഷ്മി പറയുകയായിരുന്നു. എന്നാല്‍ താന്‍ അങ്ങനെ വിളിക്കാറില്ലെന്നും ലക്ഷ്മിയോട് ചോദിച്ചപ്പോള്‍ പ്രശ്‌നമില്ലെന്നാണ് ലക്ഷ്മി പറഞ്ഞതെന്നും ജാസ്മിന്‍ ചൂണ്ടിക്കാണിച്ചു. ജാസ്മിന്റെ മറുപടി കേള്‍ക്കാതെ ലക്ഷ്മി കയറി പോവുകയും ചെയ്തു.

 

തന്റെ സംസാരരീതി അങ്ങനെയാണെന്നും താന്‍ ലക്ഷ്മിയോട് ചോദിച്ച ശേഷമാണ് വിളിച്ചതെന്നും ജാസ്മിന്‍ മറ്റുള്ളവരോട് പറയുന്നുണ്ട്. എന്നാല്‍ ലക്ഷ്മി മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാന്‍ പോലും കൂട്ടാക്കുന്നില്ലെന്നാണ് ജാസ്മിന്‍ പറുന്നത്. രാത്രി ക്യാമറയുടെ മുന്നിലെത്തിയ ജാസ്മിന്‍ താന്‍ അത്തരത്തിലുള്ള വാക്കുകള്‍ മോശം അര്‍ത്ഥത്തിലല്ല ഉപയോഗിച്ചതെന്നും തന്റെ സംസാര ശൈലിയാണതെന്നും എന്നാല്‍ താനത് തിരുത്താന്‍ ശ്രമിക്കുകയാണെന്നും ഖേദിക്കുന്നതായും പറഞ്ഞു. ലക്ഷ്മിയ്ക്കെതിരെ നേരത്തെ തന്നെ സുചിത്രയും ധന്യയും റോണ്‍സനും ദില്‍ഷയും വിമർശനം ഉന്നയിച്ചിരുന്നു. ജാസ്മിനും ഡെയ്സിയും നിമിഷയും പരസ്യമായി തന്നെ രംഗത്ത് എത്തിയതോടെ പുതിയൊരു ഗ്രൂപ്പ് തന്നെ ബിഗ് ബോസില്‍ രൂപപ്പെട്ടിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (30 minutes ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (40 minutes ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (1 hour ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (1 hour ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (1 hour ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (1 hour ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (2 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (3 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (3 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (3 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (6 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (6 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (6 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (6 hours ago)

Malayali Vartha Recommends