Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

നിങ്ങൾ ബിഗ് ബോസ് കാഴ്ചക്കാർ അല്ലെ?; എന്നാൽ ഇതൊന്നു വായിക്കണം; വളരെ ധീരമായ ഒരു ചുവടുവെപ്പാണ് ബിഗ് ബോസ് സീസൺ ഫോർ നടത്തിയിരിക്കുന്നത്; ഇവരെ മലയാളികളും അംഗീകരിക്കണം ; ബിഗ് ബോസിന്റെ ധീരതയെ കുറിച്ച് ശിൽപ ബാല!

01 APRIL 2022 11:19 AM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ഏറ്റവും വലിയ വിനോദ പരിപാടികളിൽ ഒന്നായ ബിഗ് ബോസ് മലയാളം സീസൺ ഫോർ പ്രേക്ഷകരിലേക്കെത്തിയതോടെ സോഷ്യൽ മീഡിയ നിറയെ ബിഗ് ബോസ് ചർച്ചകളാണ്. മുംബൈയിലെ ഫിലിം സിറ്റിയിലെ ബ്രഹ്മാണ്ഡ സെറ്റിലാണ് ഇക്കുറി ബിഗ് ബോഗ് മലയാളം സീസൺ ഫോർ നടന്നുകൊണ്ടിരിക്കുന്നത്.

 

17 മത്സരാർത്ഥികൾ ഒരൊറ്റ ലക്ഷ്യവുമായി പോരാടുകയാണ്. ബിഗ് ബോസിന്റെ നിർദേശങ്ങളുമായി നടൻ മോഹൻലാൽ തന്നെയാണ് ഇത്തവണയും ഷോ നയിക്കുന്നത്. മാസങ്ങളായി നടത്തിയ ഓഡീഷനുകൾക്കും അഭിമുഖങ്ങൾക്കും വിലയിരുത്തലുകൾക്കും ശേഷമാണ് മത്സരാർഥികളെ ഷോയിൽ പങ്കെടുക്കാൻ തെരഞ്ഞെടുത്തത്.

 

ഈ സീസണിൽ ഒരുപാടു പ്രത്യേകതകൾ നിറഞ്ഞുനിൽക്കുന്നുണ്ട്. അതിൽ ഏറ്റവും വിപ്ലവകരമായതും എല്ലവരേയും അതിശയിപ്പിച്ചതുമായ തീരുമാനം പൊതുസമൂഹത്തിൽ നിന്നും ഇപ്പോഴും അവ​ഗണനകൾ നേരിട്ടുകൊണ്ടിരിക്കുന്ന എൽജിബിടിക്യു വിഭാ​ഗത്തിൽ നിന്നുള്ളവരെ ഷോയിൽ ഉൾപ്പെടുത്തി എന്നുള്ളതാണ്.

ബിഗ് ബോസ് ടീം കാണിച്ച ഈ ഒരു ധൈര്യത്തിനെ അഭിനന്ദിച്ച് നടിയും അവതാരകയുമായ ശിൽപ ബാലയും രം​ഗത്തെത്തിയിരുന്നു. ബി​ഗ് ബോസ് എൽജിബിടിക്യു വിഭാ​ഗത്തിൽ ഉള്ളവരേയും മത്സരാർഥികളായി ഷോയിൽ ഉൾപ്പെടുത്തിയതോടെ സമൂഹത്തിന്റെ ചിന്തയിൽ മാറ്റം വരികയും പുതിയ പുതിയ തരം​ഗങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് ശിൽപ ബാല സോഷ്യൽമീഡിയയിൽ കുറിച്ചത്.

 

 

 

എൽജിബിടിക്യു വിഭാഗത്തിൽപ്പെട്ടവരോട് ഇന്നും സമൂഹം വേർതിരിവ് കാണിക്കുന്നുണ്ട്. ഈ വിഭാ​ഗത്തെ പ്രതിനിധീകരിച്ച് അപർണ മൾബറി, ജാസ്മിൻ എം മൂസ തുടങ്ങിയവരാണ് ബി​ഗ് ബോസ് മലയാളം നാലാം സീസണിൽ പങ്കെടുക്കുന്നത്. ഷോയിൽ എത്തിയ ആദ്യ ദിവസം തന്നെ തങ്ങൾ സ്വവർ​ഗാനുരാ​ഗികൾ ആണെന്നും തങ്ങളുടെ പങ്കാളിയകളുമായാണ് കഴിയുന്നതെന്നും ഇരുവരും വെളിപ്പെടുത്തിയിരുന്നു.

 

'ബിഗ് ബോസ് മലയാളം സീസൺ 4 ഇത്തവണ വളരെ ധീരമായ ഒരു ചുവടുവെപ്പാണ് നടത്തിരിക്കുന്നത്. അതിൽ ഞാൻ വളരെ സന്തോഷവതിയാണ്. ഇത് ഒരു തരംഗം സൃഷ്ടിച്ചേക്കാം. സമൂഹം അത് മനസിലാക്കി മുന്നോട്ട് പോകട്ടെ. എൽജിബിടിക്യു കമ്യൂണിറ്റിയിലും മറ്റും ഉൾപ്പെടുന്നവരെ സമൂഹം കൂടുതൽ അംഗീകരിക്കുകയും പരിഗണിക്കുകയും ചെയ്യുമെന്നും എല്ലാവരും സ്വതന്ത്ര്യമനുഭവിക്കുമെന്നും പ്രതീക്ഷിക്കുന്നു. മാറ്റങ്ങൾക്ക് പ്രചോദനം നൽകിയേക്കും' എന്നുമായിരുന്നു ശിൽപ ബാല സോഷ്യൽമീ‍ഡിയയിൽ കുറിച്ച കുറിപ്പിൽ പറയുന്നത്.

 

പരസ്പര സമ്മതത്തോടെയുള്ള സ്വവർഗബന്ധം ക്രിമിനൽ കുറ്റമല്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതിയുടെ ചരിത്രവിധി 2018ൽ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ഐപിസി 377-ാം വകുപ്പിലെ വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കിയ കോടതി, ഈ വകുപ്പ് ഭാഗികമായി റദ്ദാക്കുകയും ചെയ്തിരുന്നു.

 

തീർത്തും വിപരീതമായ ജീവിത സാഹചര്യങ്ങളിൽ നിന്ന് സ്വന്തം പ്രയത്നത്താൽ സ്വയം അടയാളപ്പെടുത്തിയ ഒരു വനിതയായിട്ടാണ് ഇത്തവണത്തെ ബിഗ് ബോസ് മലയാളത്തിൽ ജിം ട്രെയ്‍നറും ബോഡി ബിൽഡറുമായ ജാസ്‍മിൻ എം മൂസ എത്തിയത്. ഏതൊരു മനുഷ്യനും പ്രചോദനമാവുന്ന ജാസ്‍മിൻറെ ജീവിതകഥ മാധ്യമങ്ങളിലൂടെ നേരത്തേ ജനശ്രദ്ധ നേടിയിട്ടുള്ളതാണ്.

 

ഒരു യാഥാസ്ഥിതിക കുടുംബത്തിൽ പിറന്ന ജാസ്‍മിൻ രണ്ടാം വിവാഹബന്ധത്തിൽ നേരിടേണ്ടിവന്ന കടുത്ത പീഡനങ്ങളിലൂടെയാണ് സ്വയം കരുത്തയായത്. സോഷ്യൽ മീഡിയയിലൂടെയാണ് അപർണ മൾബറി ശ്രദ്ധനേടുന്നത്. നിലവിൽ ഇം​ഗ്ലീഷ് പഠിക്കാം വിത്ത് ഇൻവെർട്ട് കോക്കനട്ട് എന്ന കോഴ്‍സ് എൻട്രി ആപ്പ് വഴി ഇംഗ്ലീഷ് പഠിപ്പിക്കുകയാണ് അപർണ. സ്‌പെയിൻകാരി അമൃത ശ്രീ ആണ് അപർണയുടെ ജീവിത പങ്കാളി. ഫ്രാൻസിൽ കാർഡിയോളജി ഡോക്ടർ ആണ് അമൃത. ബിഗ് ബോസ് ഒരാഴ്ചയോട് അടുക്കുമ്പോൾ അപർണ്ണയും ജാസ്മിനും ബിഗ് ബോസ് വീട്ടിനുള്ളിൽ നല്ല മത്സരം ആണ് കാഴ്ചവെക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (30 minutes ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (40 minutes ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (1 hour ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (1 hour ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (1 hour ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (1 hour ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (2 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (3 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (3 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (3 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (6 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (6 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (6 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (6 hours ago)

Malayali Vartha Recommends