Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

"ഇവിടെയുള്ള ജയിൽ ഒന്നും എനിക്ക് ഒന്നുമല്ല" ; യഥാർഥമായ ജയിലിൽ കുറേ കിടന്നിട്ടുള്ളതാണ്; ഗുണ്ടകളെ പോലെ കടക്കാർ വീട്ടിൽ വന്ന് തുടങ്ങിയ ദിവസങ്ങൾ; നിറകണ്ണുകളോടെ ആ നൊമ്പരപ്പെടുത്തുന്ന അനുഭവം ഓർത്തെടുത്ത് ധന്യ മേരി വർ​ഗീസ്!

02 APRIL 2022 09:10 AM IST
മലയാളി വാര്‍ത്ത

മലയാള സിനിമാ പ്രേമികൾക്കിടയിൽ ഇന്നും സുപരിചിതയാണ് നടി ധന്യ മേരി വർ​ഗീസ്. എന്നാൽ ഇപ്പോൾ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ധന്യ. സിനിമാ സീരിയൽ കഥാപാത്രമായ ധന്യയെ നേരിട്ട് അറിയാൻ ഇപ്പോൾ മലയാളികൾക്ക് ഒരു അവസരം കിട്ടിയിരിക്കുകയാണ്‌. മലയാളത്തിന്റെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലൂടെ.


തിരുടി എന്ന ചിത്രത്തിലൂടെയാണ് 2006ൽ 'ധന്യ മേരി വർഗീസ് സിനിമാ ലോകത്തേക്കുള്ള തന്റെ അരങ്ങേറ്റം കുറിച്ചത്. മലയാളത്തിൽ ആദ്യമായി ധന്യ അഭിനയിച്ചത് നന്മ എന്ന ചിത്രത്തിലാണ് എങ്കിലും തലപ്പാവ് എന്ന ധന്യയുടെ ചിത്രമാണ് ശ്രദ്ധിക്കപ്പെട്ടത്. അഭിനയത്തിലേക്ക് വരുന്നതിന് മുമ്പ് തന്നെ മോഡലിംഗിലും നിരവധി പരസ്യ ചിത്രങ്ങളിലും ധന്യ സാന്നിധ്യമറിയിച്ചിട്ടുണ്ട്. അഭിനേത്രിയും മോഡലും നർത്തകിയുമായ ധന്യ സീതാകല്യാണം എന്ന സീരിയലിൽ സീതയെന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചും ആരാധകരെ സമ്പാദിച്ചിരുന്നു.

 

സീരിയൽ ലോകത്തേക്ക് ചുവടുവെക്കും മുന്നേ സിനിമകളിൽ സജീവമായിരുന്നു താരം. വൈരം, ദ്രോണ, റെഡ് ചില്ലീസ്, നായകൻ, കേരള കഫെ' തുടങ്ങിയ ചിത്രങ്ങളിലും ധന്യ അഭിനയിച്ചിട്ടുണ്ട്. 2012ൽ ആണ് ധന്യ മേരി വർ​ഗീസും നടൻ ജോൺ ജാക്കോബും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ ശേഷവും തന്റെ കരിയറിൽ സജീവമായിരുന്നു ധന്യ. ഡാൻസിങ് വളരെ അധികം ഇഷ്ടമുള്ള താരം സോഷ്യൽ മീഡിയയിലും വളരെ അധികം സജീവമാണ്. തന്റെ സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും ധന്യ സോഷ്യൽ മീഡിയിയലൂടെ പങ്കുവെയ്ക്കാറുണ്ട്. റീൽ വീഡിയോസും ഡാൻസ് വീഡിയോകളും പെട്ടന്ന് പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്.

 

 

 

ഇപ്പോൾ ചില കേസുകളിൽപ്പെട്ടപ്പോൾ താനും കുടുംബവും അനുഭവിച്ച ദുരിതങ്ങളെ കുറിച്ച് ആദ്യമായി മനസ് തുറന്നിരിക്കുകയാണ് ധന്യാ മേരി വർ​ഗീസ്. ബി​ഗ് ബോസ് വീട്ടിൽ വെച്ച് സഹ മത്സരാർഥികൾക്ക് തന്നെ കൂടുതൽ പരിചയപ്പെടുത്തികൊടുക്കുന്നതിന്റെ ഭാ​ഗമായി സംസാരിച്ചപ്പോഴാണ് ധന്യ പഴയ അനുഭവങ്ങളെ കുറിച്ച് മനസുതുറക്കുകയായിരുന്നു.

 

'ഒരു മാ​ഗസീനിന്റെ ഫോട്ടോ ഷൂട്ട് കണ്ടാണ് ആദ്യമായി ഒരു തമിഴ് ചിത്രത്തിലേക്ക് വിളിക്കുന്നത്. അതായിരുന്നു അഭിനയ രം​ഗത്തേക്കുള്ള അരങ്ങേറ്റം. താമര എന്ന നായിക കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അതിനു ശേഷമായിരുന്നു തലപ്പാവ് സിനിമ സംഭവിച്ചത്. ഈ ചിത്രത്തിലൂടെയാണ് ഞാൻ ഒരു ആർട്ടിസ്റ്റ് ആണെന്ന് പുറംലോകം അറിഞ്ഞത്. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസിന്റെ നൂറാമത്തെ എപ്പിസോഡിൽ ജോൺ ജേക്കബിനെ ധന്യ കാണുന്നത്. ഇത് കഴിഞ്ഞ് ഒരു യുഎസ് പ്രോ​ഗ്രാം ഉണ്ടായിരുന്നു. അവിടെ വെച്ചാണ് ജോൺ പ്രപ്പോസ് ചെയ്യുന്നത്. ഒടുവിൽ മൂന്ന് മാസത്തിനുള്ളിൽ വീട്ടുകാർ വിവാഹം കഴിപ്പിച്ചു. സന്തോഷകരമായ ജീവിതമായിരുന്നു.'

 

'പിന്നീടാണ് ഒരു കമ്പനി തുടങ്ങുന്നത്. കമ്പനിയിൽ മാനേജിം​ഗ് ഡയറക്ടർ ആയിരുന്നു ജോൺ. ഒപ്പം അദ്ദേഹത്തിന്റെ അനുജനും ഡാഡിയും. ഷൂട്ടിങ്ങും കാര്യങ്ങളുമായി നടക്കുന്നത് കൊണ്ട് ജോൺ അത്ര ആക്ടീവ് ആയിരുന്നില്ല കമ്പനിയിൽ. 2014 സമയത്ത് പ്രോജക്ടുകൾ വർധിച്ചു. ജോൺ പിന്നെ അതിന്റെ പുറകെ ആയി. അവിടെന്നാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. ഡാഡി പറഞ്ഞു കമ്പനിയെ രണ്ടാക്കാമെന്ന്. അതായിരിക്കും നല്ലതെന്നും അദ്ദേഹം പറഞ്ഞു. ശേഷം ഞാനും ജോണുമായി ഒരു കമ്പനി തുടങ്ങി. പിന്നീട് ​ഗുണ്ടകളെ പോലെയായിരുന്നു കടക്കാർ വീട്ടിൽ വന്ന് തുടങ്ങിയത്. വീണ്ടും കമ്പനി ഒന്നാക്കി. എന്നാൽ കടങ്ങൾക്കൊന്നും കുറവുണ്ടായില്ല. ഇതിനിടയിൽ ഡാഡി ചെക്ക് കേസിൽ അകപ്പെട്ടു. ഞാനും ജോണും കേസിന്റെ ഭാ​ഗമായി. നല്ലൊരു വക്കീൽ ഉണ്ടായിരുന്നുവെങ്കിൽ ഞാൻ ആ കേസിൽ ഉണ്ടാകില്ലായിരുന്നു. കാരണം കമ്പനി കാര്യങ്ങളിൽ ഞാൻ ഒന്നും ചെയ്തിട്ടില്ല. എന്റെ വീട്ടിൽ പോലും ഞാൻ ഇക്കാര്യങ്ങൾ പറഞ്ഞില്ല.'

 

'ഒടുവിൽ കേസിൽ ഞാനും പ്രതിയായി. എന്റെ പേര് കൂടി വന്നപ്പോൾ പരാതി കൊടുത്തവർക്ക് വലിയ പബ്ലിസിറ്റി ആയി. അങ്ങനെ എനിക്ക് ജയിലിൽ കിടക്കേണ്ടി വന്നു. കുറേ ദിവസം. ബി​ഗ് ബോസിലെ ജയിൽ ഒന്നും എനിക്ക് ഒന്നുമല്ല. കേസെല്ലാം കഴിഞ്ഞ് ഞാൻ ആദ്യം പോയത് മൂന്ന് ദിവസത്തെ ധ്യാനത്തിനായിരുന്നു. അങ്ങനെയാണ് ഏഷ്യാനെറ്റിൽ പുതിയൊരു സീരിയലിൽ അഭിനയിക്കാൻ അവസരം വന്നത്. സീതാ കല്യാണമായിരുന്നു അത്. ആ സീരിയലിലൂടെയാണ് പിന്നീട് എനിക്ക് ജീവിക്കാനുള്ള ഒരു ത്രാണിയും കോൺഫിഡൻസൊക്കെ ലഭിച്ചത്. ജോണും ഇതിനിടയിൽ ദയ സീരിയലിൽ വന്നെത്തി' ധന്യ നിറകണ്ണുകളോടെ പറഞ്ഞു. എല്ലാം തുറന്ന് പറഞ്ഞ ധന്യയെ സഹ മത്സരാർഥികളും അഭിനന്ദിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (30 minutes ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (40 minutes ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (1 hour ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (1 hour ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (1 hour ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (1 hour ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (2 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (3 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (3 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (3 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (6 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (6 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (6 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (6 hours ago)

Malayali Vartha Recommends