Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

'ഈ കോലത്തിലും കൊണ്ട് നടക്കാൻ ഒരു മനസുണ്ടല്ലോ... അതാ ഭാഗ്യം... എന്തോ മരുന്നു ഒകെ കഴിച്ചു തടികുറക്കാൻ നോകിയത എന്തായാലും സംഭവം കളർ ആയിട്ടുണ്ട് കഴുത്തിലും കൈയിലും ഒകെ കുറച്ചൂടെ കഴിഞ്ഞാൽ ടൈറ്റാനിക്കിലെ കഥ പറയുന്ന അമ്മൂമ്മടെ പോലെ ആവും പാർവതി...' സാക്ഷരത കേരളം! വൈറലായി കുറിപ്പ്

02 APRIL 2022 05:11 PM IST
മലയാളി വാര്‍ത്ത

മറ്റുള്ളവരെ കുറ്റം പറഞ്ഞ് ആനന്ദം കണ്ടെത്തുന്നവർ. അതെ സമൂഹം അങ്ങനെയാണ്.... മറ്റുള്ളവരുടെ സ്വകാര്യതയിലേക്കും അവരുടെ സ്വാതന്ത്ര്യത്തിലേക്കും അനാവശ്യമായി ഇടിച്ചു കയറും, ബോഡി ഷെയ്മിങ്ങ് നടത്തുന്നതിലൂടെ ആത്മസംതൃപ്തി കണ്ടെത്തി. ഇങ്ങനെ മറ്റുള്ളവരെ കുറ്റം പറഞ്ഞ് ആനന്ദം കണ്ടെത്തുന്ന മലയാളിയെ സോഷ്യൽ മീഡിയയിൽ ആവോളം കാണുവാൻ സാധിക്കും. അത്തരത്തിൽ താരദമ്പതിമാരായ ജയറാം–പാർവതി ചിത്രത്തിനു താഴെയും നാണിപ്പിക്കുന്ന ഒരു കൂട്ടം കമന്റുകൾ ഉണ്ട്.

'ഈ കോലത്തിലും കൊണ്ട് നടക്കാൻ ഒരു മനസുണ്ടല്ലോ... അതാ ഭാഗ്യം... എന്തോ മരുന്നു ഒകെ കഴിച്ചു തടികുറക്കാൻ നോകിയത എന്തായാലും സംഭവം കളർ ആയിട്ടുണ്ട് കഴുത്തിലും കൈയിലും ഒകെ കുറച്ചൂടെ കഴിഞ്ഞാൽ ടൈറ്റാനിക്കിലെ കഥ പറയുന്ന അമ്മൂമ്മടെ പോലെ ആവും പാർവതി...' എന്നൊക്കെയാണ് കമെന്റുകൾ. ഇത്തരക്കാർക്കെതിരെ രോഷത്തോടെ കുറിപ്പ് പങ്കുവയ്ക്കുകയാണ് അഡ്വക്കറ്റ് അതുല്യ ദീപു.

'എത്ര സാക്ഷരരാണെന്ന് പറഞ്ഞാലും മലയാളികള്‍ ബോഡി ഷെയ്മിങ് മറക്കില്ലെന്ന് അതുല്യ കുറിക്കുന്നു. ഇത്രമാത്രം നെഗറ്റീവ്സ് പറയാന്‍ എന്താ ആ ഫോട്ടോയിലുള്ളത്? അവരുടെ ശരീരത്തിലെ മാറ്റങ്ങള്‍ മറ്റുള്ളവര്‍ക്ക് അസഹിഷ്ണുത ഉണ്ടാക്കേണ്ട കാര്യമെന്താണ്' എന്നും അതുല്യ ചോദിക്കുന്നു. ഫെയ്സ്ബുക്ക് സൗഹൃദ കൂട്ടായ്മയായ വേൾഡ് മലയാളി സർക്കിളിലാണ് ഇത്തരത്തിൽ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.


ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ:

ഞാന്‍ എന്റെ മുപ്പതുകളുടെ തുടക്കത്തിലാണുള്ളത്. എന്നെ ഇപ്പോ കണ്ടാല്‍ തിരിച്ചറിയുമെങ്കിലും ഈ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് ഒരുപാട് മാറ്റങ്ങള്‍ ശാരീരികമായും മാനസ്സികമായും എനിക്ക് ഉണ്ടായിട്ടുണ്ട്. അതുപോലെ ആര്‍ക്കും മാറ്റങ്ങള്‍ ഉണ്ടാകും. പ്രായമാകും, ചെറുപ്പം തോന്നിക്കും, തടിക്കും മെലിയും, ചിലപ്പോ മുടി വളരും ചിലപ്പോ മുടി കൊഴിയും, ചിലപ്പോ വെളുക്കും ചുവക്കും ചിലപ്പോ ഇരുളും ഇതൊക്കെ സര്‍വ്വ സാധാരണമാണ്.

ഇന്ന് അത്യാവശ്യം reach ഉള്ള ഒരു facebook pageല്‍ കണ്ട ഫോട്ടോയാണിത്. താരദമ്പതികളായ ശ്രീ ജയറാമും ശ്രീമതി പാര്‍വ്വതിയുടേയും ഫോട്ടോ. ഇത് recent ഫോട്ടോ ആണോന്ന് അറിയില്ല. അതിലെ കമ്മന്റുകള്‍ വായിച്ചു കിളിപോയിട്ടാണ് ഞാനീ പോസ്റ്റ് എഴുതുന്നത്. അതിലെ ചില comments ഇങ്ങനെ ആണ്. -- '' ഈ കോലത്തിലും കൊണ്ട് നടക്കാൻ ഒരു മനസുണ്ടല്ലോ... അതാ ഭാഗ്യം'' , '' I think parvathi is a sugar patient.Pls check'', '' എന്തോ മരുന്നു ഒകെ കഴിച്ചു തടികുറക്കാൻ നോകിയത എന്തായാലും സംഭവം കളർ ആയിട്ടുണ്ട് കഴുത്തിലും കൈയിലും ഒകെ കുറച്ചൂടെ കഴിഞ്ഞാൽ ടൈറ്റാനിക്കിലെ കഥ പറയുന്ന അമ്മൂമ്മടെ പോലെ ആവും പാർവതി എത്ര സാക്ഷരരാണെന്ന് പറഞ്ഞാലും മലയാളികള്‍ bodyshaming മറക്കില്ല.

അതിങ്ങനെ തുടര്‍ന്നുകൊണ്ടുപോയി മറ്റുള്ളവരുടെ മനസ്സിനെ കൊന്നുകൊണ്ടേയിരിക്കും. ഇത്രമാത്രം negatives പറയാന്‍ എന്താ ആ ഫോട്ടോയിലുള്ളത് ? അവരുടെ ശരീരത്തിലെ മാറ്റങ്ങള്‍ മറ്റുള്ളവര്‍ക്ക് അസഹിഷ്ണുത ഉണ്ടാക്കേണ്ട കാര്യമെന്താണ് ? ചിലപ്പോ അവര്‍ diet ചെയ്യുന്നുണ്ടാകാം, വ്യായാമം ചെയ്യുന്നുണ്ടാകാം, ഏതെങ്കിലുമൊരു രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ടാകാം അതുമല്ലേല്‍ ഹോര്‍മോണ്‍ പ്രശ്നമാകാം. (ഇതൊക്കെ പറയുമ്പോഴും അവരുടെ മാറ്റം എനിക്ക് അഭംഗിയായി തോന്നുന്നില്ല ). ഈ ഫോട്ടോയ്ക്ക് താഴെ negative comments ഇട്ടവര്‍ക്കൊക്കെ എന്താണ് പ്രശ്നമെന്ന് മനസ്സിലാകുന്നില്ല.

സ്വന്തം പങ്കാളിക്കോ മക്കള്‍ക്കോ കുടുംബത്തുള്ളവര്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഈ പറയുന്ന ആളുകളുടെ പ്രതീക്ഷയ്ക്ക് വിപരീതമായി മുകളില്‍ പറഞ്ഞ കാരണങ്ങളാല്‍ ശാരീരിക മാറ്റങ്ങള്‍ സംഭവിച്ചാല്‍ അവരെ ഇവര്‍ ഒറ്റപ്പെടുത്തുകയും ഒഴിവാക്കുകയും ചെയ്യുമോ ? അറിയില്ല. ശ്രീമതി പാര്‍വ്വതിക്ക് diabetes ഉണ്ടോന്ന് അവര്‍ check ചെയ്തോളും, നമ്മളെന്തിനാ അതൊക്കെ ഓര്‍ത്ത് ആധി പിടിക്കുന്നത് !

 

 

ഇനി skin ഒക്കെ Titanicലെ അമ്മൂമ്മേടെ മാത്രമല്ല ഏത് സമയത്തും ചുക്കി ചുളിയാം ഹേ.. അതിന് ശരീരത്തില്‍ dehydration സംംഭവിച്ചാല്‍പോലും അങ്ങനെ ആകാം. പിന്നെ തടി കുറയുമ്പോള്‍ skin saggy ആകുന്നത് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. വെറുതെ എന്തേലുമൊക്കെ എഴുതിയിട്ട് വല്ലവരേയും bodyshame ചെയ്യുമ്പോ ഓര്‍ക്കുക ഒന്നും ആര്‍ക്കും ശാശ്വതമല്ല. ഒരു തളര്‍ച്ച വരാന്‍ നിമിഷങ്ങള്‍ മതി.

Adv Athulya Deepu

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (34 minutes ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (40 minutes ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (43 minutes ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (55 minutes ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (1 hour ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (1 hour ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (2 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (2 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (2 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (5 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (5 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (6 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (6 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (6 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (6 hours ago)

Malayali Vartha Recommends