Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ബിഗ് ബോസ് സീസൺ ഫോർ മത്സരം പതിനാറ് പേര് തമ്മിലല്ല, ഈ രണ്ടുപേർ തമ്മിലാണ്; ജാസ്മിനെയും ഡോക്ടർ മാച്ചനെയും കുറിച്ച് പ്രേക്ഷകർ പറയുന്നു; പക്ഷെ സ്വന്തം നാക്ക് ചതിക്കാന്‍ സാധ്യതയുണ്ട്, ബിഗ് ബോസില്‍ തീ പടര്‍ത്താന്‍ പോന്ന മുതല്‍ ഇവൾ തന്നെ!

04 APRIL 2022 09:57 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം സീസൺ ഫോർ തുടക്കം മുതൽ കത്തിക്കയറുകയാണ്. കഴിഞ്ഞ സീസണിൽ പോലും സീസൺ തുടക്കം ഒരു സ്റ്റാർട്ടിങ് ട്രബിൾ ഉണ്ടായിരുന്നു. എന്നാൽ ഈ സീസണിൽ അതുപോലും ഇല്ല.

ഓരോ എപ്പിസോഡുകളും സൂപ്പര്‍ ഹിറ്റായി മാറുന്നതാണ് കണ്ട് വരുന്നത്. ഒരാഴ്ച പിന്നിടുമ്പോള്‍ ആദ്യ എലിമിനേഷനും നടന്നു. ജാനകി സുധീര്‍ വീട്ടില്‍ നിന്നും പോയതോടെ ബാക്കിയുള്ളവര്‍ക്കും സമ്മര്‍ദ്ധം വന്ന് തുടങ്ങി. സ്ട്രാറ്റര്‍ജികളുമായി ഡോ റോബിനും അതുപോലെ തന്റേടത്തോടെ ക്യാമറ കോൺഷ്യസ് ആകാതെ ജാസ്മിനും ഉള്ളിടത്തോളം ഉറപ്പായും ഈ സീസൺ സൂപർ ആകും .

 

എട്ട് മാസത്തോളം ബിഗ് ബോസ് കണ്ട്, അതിനെ കുറിച്ച് പഠിച്ചിട്ടാണ് ഡോക്ടര്‍ വന്നത് എന്ന് ഡോക്ടർ തന്നെ പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം പ്രവര്‍ത്തിക്കാന്‍ പോവുന്നതിന് മുന്‍പ് ഗെയിം മനസിലാക്കി ജാസ്മിന്‍ അത് പൊളിക്കും. റോബിന്റെ ലവ് സ്ട്രാറ്റര്‍ജി തകര്‍ത്തതാണ് അതിലേറ്റവും ഒടുവില്‍ ഉള്ളത്. എന്തായാലും ഗ്രാന്‍ഡ് ഫിനാലെ വരെ എത്താന്‍ സാധ്യതയുള്ള മത്സരാര്‍ഥികളില്‍ ഒരാളായി ജാസ്മിന്‍ മാറിയിട്ടുണ്ടെന്ന് തന്നെയാണ് ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ വരുന്ന എഴുത്തുകളില്‍ പറയുന്നത്.

 

'ജാസ്മിന്‍ കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്ന കാര്യത്തില്‍ ആള് വേറെ ലെവലാണ്. ജനുവിന്‍ ആയിട്ട് തന്നെയാണ് ജാസ്മിന്‍ ഇതുവരെ നിന്നിട്ടുള്ളത്. കള്ളം പറഞ്ഞ് കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്ന ശീലം ഇതുവരെ കണ്ടില്ല. സംസാരശൈലി ഒഴിച്ച് നിര്‍ത്തിയാല്‍ പക്കാ ജനുവിന്‍ ഗെയിമറാണ്. പിന്നെ പുച്ഛ മനോഭാവമുണ്ട്. അത് അവരുടെ ശൈലിയില്‍ പെട്ടതാണ്.

 

 

 

ഫൈനല്‍ ഫൈവ് വരെ പോകാന്‍ നല്ല കെല്‍പുള്ളയാള്‍. എങ്ങാനും ഫിനാലെ വരെ എത്തിയാല്‍ നിങ്ങള്‍ ഇതുവരെ കണ്ട സീസണുകള്‍ പോരാതെ വരും സീസണ്‍ 4 ന് മുന്നില്‍. ബിഗ് ബോസ് ഹൗസില്‍ തീ പടര്‍ത്താന്‍ പോന്ന മുതല്‍ ജാസ്മിന്‍' എന്നാണ് ജാസ്മിനെ കുറിച്ച് പ്രേക്ഷകർ പറയുന്നത്.

 

ഈ കുറിപ്പിന് താഴെ നിരവധി പ്രേക്ഷകരാണ് പ്രതികരണവുമായി എത്തുന്നത്. 'ഭാഷ ഒന്ന് ശ്രദ്ധിച്ചാല്‍ കയറി കൊളുത്തും. പ്രേക്ഷക സപ്പോര്‍ട്ട് ഉണ്ടന്ന് അറിഞ്ഞാല്‍ മുന്നോട്ട് വേറെ ലെവല്‍ ആകാന്‍ സാധ്യത ഉണ്ട്. എന്നാല്‍ സ്വന്തം നാക്ക് ശത്രു ആയി മാറാന്‍ സാധ്യത ഉള്ള ഒരാളാണ് ജാസ്മിന്‍. മിക്കവാറും ഏതെങ്കിലും പ്രകോപനത്തില്‍ കേറി കൊത്തി ബിഗ് ബോസ് റൂള്‍ ബ്രേക്ക് ചെയതുള്ള സംസാരം അല്ലെങ്കില്‍ പ്രവൃത്തി കൊണ്ട് പണി മേടിക്കാന്‍ നല്ല സാധ്യത ഉണ്ടെന്നും' ചിലർ സമ്മതിക്കുന്നു.

 

സത്യസന്ധമായി പറഞ്ഞാല്‍, ജാസ്മിന്‍ പൊളിയാണ്. അവരുടെ ജീവചരിത്രം കണ്ടു കഴിഞ്ഞാല്‍ ആരായാലും അവരെ വളരെയധികം ബഹുമാനിക്കും അവര്‍ ഇന്ന് ഇത്രയും ആറ്റിട്യൂട് ഇട്ടു നില്‍ക്കുന്നുണ്ടെങ്കില്‍ സാഹചര്യം അവരെ അങ്ങനെ ആക്കിയതാണ്. അവരുടെ വായില്‍ നിന്ന് വരുന്ന വാക്കുകള്‍ ആയാലും അവരുടെ പ്രവര്‍ത്തി ആയാലും ഞാന്‍ അവരെ സപ്പോര്‍ട്ട് ചെയ്യും. കാരണം ഇന്നത്തെ കാലത്ത് ഗാര്‍ഹിക പീഡനങ്ങള്‍ അനുഭവിച്ച ഒരുപാട് പെണ്‍കുട്ടികള്‍ ആത്മഹത്യാ ചെയ്യുമ്പോഴും മാനസികമായി തകര്‍ന്നു കൊണ്ടിരിക്കുന്നതുമായ സാഹചര്യത്തില്‍ നിങ്ങള്‍ ജാസ്മിനെ കണ്ടു പഠിക്കേണ്ടതാണ്.

ജാസ്മിന്‍ തീര്‍ച്ചയായിട്ടും ജനുവിന്‍ ആയിട്ടുള്ള നല്ലൊരു ഗെയിമര്‍ ആണ്. പിന്നെ ഈ പറയുന്ന ഫുഡിന്റെ കാര്യം പറഞ്ഞ് വാദിക്കുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, അവര് പറയുന്നതു പോലെ ജീവിക്കുന്നവരാണ് ഇന്നത്തെ മിക്ക തലമുറകളും. എല്ലാവരും ഓണ്‍ലൈന്‍ പര്‍ച്ചേസ്‌കളുടെ കാലത്താണ് ജീവിക്കുന്നത്. ആരും അങ്ങനെ ചെയ്തിട്ടില്ല എന്ന് പറയാന്‍ പറ്റുമോ. ലക്ഷ്മി പറഞ്ഞതിന്റെ മറുപടി മാത്രമാണ് ജാസ്മിന്‍ അവിടെ പറഞ്ഞത്. ഫുഡ് ഉണ്ടാക്കാന്‍ പറ്റില്ലെങ്കില്‍ നമുക്ക് സൊമാറ്റോ ഉണ്ട് സ്വിഗി ഉണ്ട് എന്നൊക്കെയാണ് അവര്‍ പറഞ്ഞത്. അല്ലാതെ ഒരിക്കലും കുക്ക് ചെയ്യരുത് എന്ന് ജാസ്മിന്‍ പറഞ്ഞ് വാധിച്ചിട്ടില്ല. പെണ്ണുങ്ങള്‍ കുക്ക് ചെയ്യാതെ ജീവിക്കണം എന്നൊന്നും ജാസ്മിന്‍ പറഞ്ഞിട്ടില്ലെന്നും ഒരു ആരാധിക കമന്റിലൂടെ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (4 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (4 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (5 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (5 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (5 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (5 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (5 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (6 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (7 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (7 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (7 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (8 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (8 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (8 hours ago)

Malayali Vartha Recommends