Widgets Magazine 

18
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ തന്നെ ആദ്യമായി മലയാളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ നായികാ അഞ്ജലി അമീറിന് യു.എ.ഇ ഗോൾഡൻ വിസ

06 APRIL 2022 03:56 PM IST
മലയാളി വാര്‍ത്ത

കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർക്കാണ് യു.എ.ഇ ഗോൾഡൻ വിസ സമ്മാനിക്കുന്നത്. 10 വർഷമാണ് യു.എ.ഇ ഗോൾഡൻ വിസയുടെ കാലാവധി. 2019 ജൂണിലാണ് യു.എ.ഇ ഗോള്‍ഡന്‍ വിസ വിതരണം ആരംഭിച്ചത്. നേരത്തെ, മലയാള ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ നിരവധി പേർക്ക് യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചിരുന്നു.  ഇപ്പോഴിതാ മലയാളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ നായികാ അഞ്ജലി അമീറിന് യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചിരിക്കുകയാണ്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ ഇതാദ്യമായാണ് ഒരു താരത്തിന് യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്. മമ്മൂട്ടി നായകനായെത്തിയ ദ്വിഭാഷാ ചിത്രം പേരന്‍പിലെ അഞ്ജലി അമീറിന്‍റെ വേഷം ശ്രദ്ധേയമായിരുന്നു. പേരന്‍പ് തന്നെയാണ് അഞ്ജലിയുടെ നായികാ അരങ്ങേറ്റ ചിത്രവും. അപ്പാനി ശരത്ത് നായകനായ ബെര്‍ണാഡാണ് അഞ്ജലി നായികയായെത്തുന്ന പുതിയ ചിത്രം. ദുബൈയിലെ മുൻനിര സർക്കാർ സേവനദാതാക്കളായ ഇസിഎച്ചാണ് അഞ്ജലി അമീറിന്‍റെ വിസാ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചത്. ഇസിഎച്ച് സിഇഒ ഇഖ്ബാൽ മാർക്കോണി, റസ്സൽ, പി.എം അബ്ദുറഹ്മാൻ, ആദിൽ സാദിഖ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നേരത്തെ മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, ടോവിനോ തോമസ്, ആസിഫ് അലി, പ്രണവ് മോഹന്‍ലാല്‍, നസ്രിയ നസീം, നൈല ഉഷ, ആശാ ശരത്, മീര ജാസ്മിന്‍, മീന, സിദ്ദീഖ്, മിഥുന്‍ രമേശ്, സംവിധായകരായ ലാല്‍ ജോസ്, സലീം അഹമ്മദ്, ഗായിക കെ.എസ് ചിത്ര, നിര്‍മാതാവ് ആന്‍റോ ജോസഫ് എന്നിവര്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സതീശൻ സർക്കാരിന് ആറുമാസം; മുൻ സർക്കാരിനെതിരായ അന്വേഷണങ്ങൾ എവിടെയെത്തി?  (57 minutes ago)

ക്രിംസൺ പിയർ ആരംഭിച്ചു; നടൻ സിദ്ധിഖ് സ്വിച്ചോൺ നിർവ്വഹിച്ചു കൊണ്ടായിരുന്നു തുടക്കം!!!!  (1 hour ago)

നായകനായി സണ്ണി ഡിയോൾ; എം.പത്മകുമാറിന്റെ ബോളിവുഡ് ചിത്രം സൂര്യ റിലീസ് മാറ്റി!!!  (1 hour ago)

കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വെള്ളയിൽ പൊലീസിന്റെ അന്വേഷണം...  (2 hours ago)

വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ട് കുഞ്ഞുങ്ങൾ പാമ്പുകടിയേറ്റ് മരിച്ചു; അമ്മ തീവ്രപരിചരണ വിഭാഗത്തിൽ...  (2 hours ago)

ബൈക്ക് മറിഞ്ഞാൽ ശരീരം മുഴുവൻ പൊതിയുന്ന 'എയർബാഗ് ഹെൽമെറ്റ്'; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യം എന്ത്?  (2 hours ago)

മുട്ടത്തറയിൽ സ്വകാര്യ പറമ്പിൽ ക്രെയിൻ ഉയർത്തി; വിമാനത്താവള അധികൃതരുടെ പരാതിയിൽ പൂന്തുറ പോലീസ് കേസെടുത്തു...  (2 hours ago)

കശ്മീരിൽ ലഷ്കറിന്റെ അവസാന സജീവ പ്രാദേശിക ഭീകരനെയും വധിച്ച് സൈന്യം; പള്ളിക്കുള്ളിൽ ഒളിച്ചിരുന്ന ലത്തീഫ് ഭട്ടിന് കീഴടങ്ങാൻ അവസരം നൽകി, ഒടുവിൽ ഏറ്റുമുട്ടലിൽ അന്ത്യം; സുരക്ഷാസേനയെ അഭിനന്ദിച്ച് അമിത് ഷാ  (3 hours ago)

അന്ന് പറഞ്ഞത് ഇപ്പോൾ ബാധകമല്ല... പത്മജ വേണുഗോപാൽ വീണ്ടും കോൺഗ്രസിലേക്ക്; ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കാനൊരുങ്ങുന്നു,  (3 hours ago)

 കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

എട്ട് വയസ്സ് പ്രായക്കൂടുതൽ, വിവാഹത്തിന് മുൻപ് വിചിത്രമായൊരു നിർദേശം, ഒടുവിൽ വിവാഹമോചനത്തിലേക്ക് പോകുമെന്ന് കരുതിയ ബന്ധത്തെ മറ്റൊരു വഴിയിലൂടെ മനോഹരമാക്കി രമ്യ കൃഷ്ണൻ  (4 hours ago)

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് പരാജയം....  (4 hours ago)

ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം, യുഎഇ കപ്പലിലെ 11 പേർക്ക് പരിക്ക്, ഒരാളെ കാണാതായി, കുവൈത്തിലെ അമേരിക്കൻ സൈനിക താവളവും ഇറാന്റെ ലക്ഷ്യത്തിൽ, ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി  (4 hours ago)

എല്ലാം മുകളിലൊരാൾ കാണുന്നുണ്ടേ... യുവതിക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത യുവാവിനെ കുടുക്കാൻ പൊലീസിന്റെ നീക്കം; എല്ലാം സിസിടിവിയിൽ പതിഞ്ഞതോടെ വെട്ടിലായത് ഉന്നത ഉദ്യോഗസ്ഥർ, ഹോട്ടലുടമയും പണി കൊടുത്തു  (5 hours ago)

കല്ലിൽ കെട്ടിത്താഴ്ത്തിയിട്ടും രക്ഷയില്ല! കിണറ്റിൽ നിന്ന് എല്ലാം പൊക്കി പോലീസ്; ഉമറും കാമുകിമാരും കോടതിയിലേക്ക്...  (5 hours ago)

Malayali Vartha Recommends