Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

റിമയുടെ തുടയും മലയാളികളുടെ പ്രശ്നവും; സമൂഹമാധ്യമങ്ങളിൽ ചർച്ചയോട് ചർച്ച അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റുകൾ.ഏല്ലാം ഒരു ചിരിയിൽ തീർത്ത് റിമ കല്ലിങ്കലിൻ്റെ ഇൻസ്റ്റാ​ഗ്രാം പോസ്റ്റ്.‘തൂക്കിക്കൊല്ലാതിരിക്കാൻ പറ്റുവോ? ഇല്ല അല്ലേ’ എന്ന് ​ഗായിക അഭയ ഹിരണ്‍മയി .

07 APRIL 2022 04:45 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ കുറച്ച് ദിവസമായി രാജ്യാന്തര കൊച്ചി റീജിയണല്‍ ചലച്ചിത്രമേളയിൽ പങ്കെടുത്ത നടി റിമ കല്ലിങ്കലിനെതിരേ സൈബര്‍ ആക്രമണം ശക്തമാണ് .റിമ കല്ലിങ്കലിനെ അനികൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിൽ ചർച്ച നടക്കുകയാണ് .ചലച്ചിത്രമേളയുടെ ഭാഗമായി നടത്തിയ ഓപ്പൺ ഫോറത്തില്‍ പങ്കെടുത്ത നടി റിമ കല്ലിങ്കലൽ വേദിയില്‍ മിനി സ്‌കര്‍ട്ട് ധരിച്ച് എത്തിയതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്.

പിന്നാലെ സൈബർ ഇടങ്ങളിൽ ചർച്ച റിമയുടെ വസ്ത്രധാരണത്തെ പറ്റിയായിരുന്നു. സൈബർ ആക്രമണം ശക്തമായതിനു പിന്നാലെ സദാചാരവാദികൾക്ക് മറുപടിയുമായി അവതാരക രഞ്ജിനി ഹരിദാസ്, നടി അനശ്വര രാജൻ, ഗായികമാരായ സയനോര, സിത്താര കൃഷ്ണകുമാർ തുടങ്ങി ഒട്ടേറെപ്പേർ രംഗത്തെത്തി.

വസ്ത്രധാരണത്തിന്റെ പേരിൽ നടി റിമ കല്ലിങ്കലിനെതിരെ സൈബർ ആക്രമണം രൂക്ഷമായതോടെ നടിക്കു പിന്തുണ പ്രഖ്യാപിച്ച് ഗായിക അഭയ ഹിരൺ‍മയി.മിനി സ്കർട്ട് ധരിച്ചുള്ള മിറർ സെൽഫി പങ്കുവച്ചുകൊണ്ടാണ് അഭയ ഐക്യദാർഢ്യം അറിയിച്ചത്. ‘തൂക്കിക്കൊല്ലാതിരിക്കാൻ പറ്റുവോ? ഇല്ല അല്ലേ’ എന്ന് ചിത്രത്തിനൊപ്പം അഭയ ഹിരണ്‍മയി കുറിച്ചു.

ഇപ്പോഴിതാ തന്നെ പിന്തുണച്ചവര്‍ക്കു മറുപടിയുമായി റിമ. ചിരിക്കുന്ന സ്മൈലി നൽകിയാണ് ഇവരുടെ പിന്തുണയ്ക്ക് റിമ നന്ദി അറിയിച്ചത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

ഐഎഫ്എഫ്കെ വേദിയിൽ റിമ കല്ലിങ്കൽ നടത്തിയ സംഭാഷണ വിഡിയോക്കു താഴെ വലിയ രീതിയിലുള്ള സദാചാര ആക്രമണമാണ് നടക്കുന്നത്.

റിമയുടെ വേഷം മാന്യമല്ലെന്ന രീതിയിലായിരുന്നു ഭൂരിഭാഗം കമന്റുകളും. ഐഎഫ്എഫ്കെ വേദിയിൽ നിന്നുള്ള റിമയുടെ ചിത്രം പങ്കുവച്ചായിരുന്നു അനശ്വര രാജന്റെ പിന്തുണ.

മിനി സ്‌കര്‍ട്ട് ധരിച്ച് പൊട്ടിച്ചിരിക്കുന്ന ചിത്രം പങ്കുവച്ച് കുറിപ്പോടെയായിരുന്നു രഞ്ജിനി ഹരിദാസ് വിഷയത്തിൽ പ്രതികരിച്ചത്. ‘നമ്മള്‍ എന്ത് ധരിക്കണം, എന്ത് ചെയ്യണം, എങ്ങനെ ജീവിക്കണമെന്ന് മറ്റുള്ളവര്‍ പറയുമ്പോള്‍, ഞങ്ങളിങ്ങനെ.’എന്ന് കുറിച്ചാണ് രഞ്ജിനി ഹരിദാസ് ചിത്രം പങ്കുവെച്ചത്

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (4 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (4 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (5 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (5 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (5 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (5 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (5 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (6 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (7 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (7 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (7 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (8 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (8 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (8 hours ago)

Malayali Vartha Recommends