Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഈ പ്രായത്തിൽ കാമസൂത്രയിൽ അഭിനയിക്കാമോയെന്ന് ചോദിച്ചാലും അത് ചെയ്യും! ആ പ്രായത്തിൽ കാമസൂത്രയിൽ അഭിനയിച്ചതിൽ കുറ്റബോധമില്ല; നല്ല വാർത്ത മാത്രമേ നമ്മളെക്കുറിച്ച് വരാവൂയെന്ന് വാശി പിടിക്കാനാവില്ലല്ലോ, കേൾക്കുന്നത് സത്യമാണോയെന്നൊന്നും ആരും തിരക്കാറില്ല.... വിമർശനങ്ങളോട് പറയാനുള്ളത്; വെളിപ്പെടുത്താലയുമായി ശ്വേത മേനോൻ

23 APRIL 2022 10:37 AM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്കിടയിൽ നിരവധി വേറിട്ടകഥാപാത്രങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ താരമാണ് ശ്വേത മേനോൻ. മലയാളത്തിലാണ് കൂടുതൽ അഭിനയിച്ചിട്ടുള്ളത് എങ്കിലും തമിഴ് തെലുങ്ക് ഉൾപ്പടെയുള്ള ഭാഷകളിലും താരം കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ തന്നെ പാട്ടിലും കഴിവ് തെളിയിച്ചിരിക്കുകയാണ് താരം. പിന്നാലെ ഡബ്ബിംഗിലൂടെയും കഴിവ് തെളിയിക്കുകയായിരുന്നു താരം. പലപ്പോഴും വിമർശനങ്ങൾക്ക് പത്രമായ താരം ഇതിനെതിരെയൊക്കെ രംഗത്ത് എത്തുക വളരെ വിരളമായിരുന്നു.

അത്തരത്തിൽ കാമസൂത്രയുടെ പരസ്യ ചിത്രത്തിൽ അഭിനയിച്ചും ഹോട്ട് രംഗങ്ങൾ ചെയ്തുമൊക്കെ നിരന്തരം വിമർശനങ്ങൾ ലഭിക്കാറുണ്ടായിരുന്നു. എന്നാൽ ചെറുതും വലുതുമായി അനേകം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ശ്വേത വിവാദങ്ങളെ പേടിച്ച് മാറിനിൽക്കാറുമില്ല. കളിമണ്ണ് എന്ന ചിത്രത്തിനായി തന്നെ തന്റെ പ്രസവം ചിത്രീകരിക്കാനുള്ള അനുമതി നൽകിയും ശ്വേത ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ കാമസൂത്രയിൽ അഭിനയിച്ചതിനെക്കുറിച്ച് ആളുകൾ പറയുന്നത് കേൾക്കാറുണ്ടെന്ന് വ്യക്തമാക്കി താരം രംഗത്ത് എത്തിയിരിക്കുകയാണ്. കൗമുദിയുമായുള്ള അഭിമുഖത്തിലാണ് ഇത്തരത്തിൽ വെളിപ്പെടുത്തലുമായി എത്തിയത്.

ബോൾഡാണ്, ഹോട്ടാണ് എന്നൊക്കെയായിരിക്കും ഞാൻ മരിക്കുന്ന സമയത്ത് ആളുകൾ പറയുന്നത്. അതേക്കുറി ച്ചൊന്നും താൻ ചിന്തിക്കാറില്ലെന്നും ആ പ്രായത്തിൽ കാമസൂത്രയിൽ അഭിനയിച്ചതിൽ യാതൊരുവിധ കുറ്റബോധവുമില്ലെന്നും ശ്വേതാ മേനോൻ പറയുകയാണ്.

ഈ പ്രായത്തിൽ തന്നെ കാമസൂത്രയിൽ അഭിനയിക്കാമോയെന്ന് ചോദിച്ചാലും അത് ചെയ്യുമെന്നും താരം കൂട്ടിച്ചേർത്തു. 'കാരണം എന്റെ ജോലിയാണിത്. 6 മാസത്തിലൊരിക്കലായി സോഷ്യൽ മീഡിയ എനിക്ക് വിവാഹമോചനം നേടിത്തരുന്നുണ്ട്. നല്ല തിരക്കുള്ള ആളായതിനാലാവും ഇത്. നല്ല വാർത്ത മാത്രമേ നമ്മളെക്കുറിച്ച് വരാവൂയെന്ന് വാശി പിടിക്കാനാവില്ലല്ലോ, കേൾക്കുന്നത് സത്യമാണോയെന്നൊന്നും ആരും തിരക്കാറില്ല. ചോദിക്കാത്തതിനാൽ അതേക്കുറിച്ച് ഞാൻ അധികം പറയാറുമില്ല. സ്വകാര്യ ജീവിതം പരസ്യമാക്കുന്നതിൽ താൽപര്യമില്ല. സോഷ്യൽ മീഡിയയിൽ നിന്നുവരെ നിശ്ചിത അകലം പാലിക്കുന്നവരാണ് താനും ശ്രീയും' എന്നും അവർ പറഞ്ഞു.

 

 

അതോടൊപ്പം തന്നെ മകൾ സബൈനയെ വളർത്തുന്ന രീതിയെ കുറിച്ചും ശ്വേത പറയാൻ മറന്നില്ല. 'ആൺകുട്ടിയെ പോലെയാണ് മകൾ വളർന്നു വരുന്നത്. പക്ഷേ താനൊരു പെണ്ണാണെന്ന് സബൈനയ്ക്ക് അറിയാം. എപ്പോഴും അത് ഓർമ്മപ്പെടുത്തി കൊടുക്കുന്നത് ശരിയല്ലല്ലോ. നീ പെണ്ണാണ് ഇതുപോലെ നിൽക്കണം, അതുപോലെ നിൽക്കണം, എന്ന് ഞങ്ങളുടെ കുടുംബത്തിൽ ആരും പറയാറില്ല. സബൈന ആദ്യം നല്ല വ്യക്തി ആവട്ടെ. അതിനാണ് ഞാൻ മുൻഗണന നൽകുന്നത്. ഇപ്പോൾ നാലാം ക്ലാസിലാണ് പഠിക്കുന്ന മകൾ കുറച്ച് പഠിപ്പിസ്റ്റ് ആണ്' എന്നും ശ്വേത പറയുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (4 minutes ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (21 minutes ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (24 minutes ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (3 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (3 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (3 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (3 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (3 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (4 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (4 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (4 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (4 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (4 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (4 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (5 hours ago)

Malayali Vartha Recommends