ഇതിൽ കൺഫ്യൂഷനില്ല...ചിത്രത്തിൽ മഞ്ജു വാര്യരും, സമ്മര്‍ ഇന്‍ ബെത്‌ലഹേമിന്റെ രണ്ടാം ഭാഗം വരുന്നു, പ്രഖ്യാപനവുമായി നിർമാതാവ്

മലയാള സിനിമ പ്രേമികൾക്ക് എത്ര കണ്ടാലും മതിവരാത്ത സിനിമകളിൽ ഒന്നാണ് 1998ൽ പുറത്തിറങ്ങിയ സമ്മർ ഇൻ ബത്ലേഹേം. സിബി മലയിലിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, ജയറാം, മോഹൻലാൽ, മഞ്ജു വാര്യർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ചിത്രമാണ്. . കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കറാണ് ചിത്രം നിർമ്മിച്ചത്.
24 വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നതായി ചിത്രത്തിന്റെ നിര്‍മ്മാതാവ് സിയാദ് കോക്കർ തന്നെ അറിയിച്ചിരിക്കുകയാണ്. മഞ്ജു വാര്യര്‍- ജയസൂര്യ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുവന്ന ചിത്രം 'മേരി ആവാസ് സുനോ'യുടെ ഓഡിയോ ലോഞ്ചിനിടെയാണ് പ്രഖ്യാപനം.'
മഞ്ജുവും ഞാനും ഒരു കുടുംബം പോലെയാണ്. മഞ്ജുവിനൊപ്പം ഒരു സിനിമ ചെയ്യാന്‍ മാത്രമാണ് സാധിച്ചത്. സമ്മര്‍ ഇന്‍ ബെത്‌ലഹേമിന്റെ രണ്ടാം ഭാഗത്തില്‍ മഞ്ജുവും ഉണ്ടായിരിക്കും' സിയാദ് കോക്കര്‍ പറഞ്ഞു.സുരേഷ് ഗോപി-ഡെന്നിസ്, ജയറാം-രവി ശങ്കർ, മോഹൻലാൽ-നിരഞ്ജൻ, കലാഭവൻ മണി-മോനായി പ്രേക്ഷകരെ കൈയ്യിലെടുത്ത ചിത്രം കൂടിയാണ്
വന്‍ താര നിരയും മികച്ച ഗാനങ്ങളും കൊണ്ട് വന്‍ വിജയമായിരുന്നു ചിത്രം. ജയറാം, സുരേഷ് ഗോപി, മഞ്ജു വാര്യര്‍, കലാഭവന്‍ മണി, ജനാര്‍ദനന്‍, മോഹന്‍ലാല്‍ തുടങ്ങി വന്‍ താര നിരയാണ് ചിത്രത്തില്‍ അണിനിരന്നത്. ഗരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് വിദ്യാസാഗര്‍ ആണ്. വേണു നാഗവള്ളിയുടെ കഥയ്ക്ക് രഞ്ജിത്താണ് തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചത്. ഈ ചിത്രത്തിന്റെ കഥ വേണു നാഗവള്ളിയുടേതാണ് തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് രഞ്ജിത്ത് ആണ്.
https://www.facebook.com/Malayalivartha























