സാന്ത്വനത്തിലെ അപ്പുവിനെ ജീവിത സഖിയാക്കി അര്‍ക്കജ്, വിവാഹസാരിയില്‍ അതിമനോഹരിയായി പ്രേക്ഷകരുടെ സ്വന്തം രക്ഷ, സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സാന്നിദ്ധ്യത്തിൽ പ്രൗഢ ഗംഭീമായ വിവാഹ ചടങ്ങുകൾ....!

ജനപ്രിയ പരമ്പരയായ സാന്ത്വനത്തിലെ അപ്പു എന്ന രക്ഷാ രാജ് ഇനി കോഴിക്കോട് സ്വദേശിയായ അര്‍ക്കജിന് സ്വന്തം. ഇരുവരുടേയും വിവാഹം ഇന്നായിരുന്നു. സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സാനിദ്ധ്യത്തിലായിരുന്നു വിവാഹം. പരമ്പരയിലെ സഹതാരങ്ങളായ അച്ചു സുഗന്ധ്, ഗോപിക അനില്‍, ചിപ്പി, ചിപ്പിയുടെ ഭര്‍ത്താവ് രഞ്ജിത്ത്, നിത ഗോഷ് തുടങ്ങിയവരെല്ലാം തന്നെ വിവാഹത്തിന് എത്തിയിരുന്നു.
മെറൂണ്‍ നിറത്തിലുള്ള വിവാഹസാരിയില്‍ അതിമനോഹരിയായാണ് രക്ഷ വിവാഹത്തിനെത്തിയത്. വെള്ള നിറത്തിലുള്ള കുര്‍ത്തയും കസവ് മുണ്ടും ധരിച്ചാണ് അര്‍ക്കജ് രക്ഷയെ താലി ചാര്‍ത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു രക്ഷ തന്റെ സേവ് ദ ഡേറ്റ് ചിത്രങ്ങളും പങ്കുവച്ചത്.പിന്നാലെ നടന്ന ഹല്‍ദിയുടേയും, വിവാഹത്തിന്റേയും ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.
സാന്ത്വനത്തിലെ തന്ത്രപ്രധാനമായ വേഷം കൈകാര്യം ചെയ്യുന്ന താരമാണ് രക്ഷാ രാജ്. നമുക്ക് പാര്‍ക്കുവാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന പരമ്പരയിലൂടെ മലയാളിക്ക് പ്രിയങ്കരിയായ ശേഷമാണ് രക്ഷ സാന്ത്വനത്തിലേക്ക് എത്തുന്നത്.
എന്നാല്‍ രക്ഷയുടെ കരിയര്‍ ബെസ്റ്റ് അഭിനയവും, പരമ്പരയുടെ പ്രേക്ഷകപ്രിയവും അപര്‍ണ്ണ എന്ന കഥാപാത്രത്തെ മലയാളിക്ക് ഏറെ പ്രിയങ്കരിയാക്കി. പരമ്പരയിലെ കഥാപാത്രങ്ങളെല്ലാം പോപ്പുലറായതോടെ കഥാപാത്രങ്ങള്‍ക്കും കഥാപാത്രങ്ങളായി സ്‌ക്രീനിലെത്തുന്നവര്‍ക്കുമെല്ലാം നിറയെ ഫാന്‍ പേജുകളും സോഷ്യല്‍ മീഡിയയിലുണ്ട്.
https://www.facebook.com/Malayalivartha























