Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

വിജയ് ബാബുവിനെ ചവിട്ടിപ്പുറത്താക്കാന്‍ സാധിക്കില്ല... ലൈംഗിക പീഡന കേസില്‍ വിജയ് ബാബുവിനെ അനുകൂലിച്ച് താര സംഘടന

02 MAY 2022 10:27 PM IST
മലയാളി വാര്‍ത്ത

നടിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ വിജയ് ബാബുവിനെ അനുകൂലിച്ച് താര സംഘടന അമ്മ. നടിയുടെ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട് പൊലിസിന് മുന്നില്‍ ഹാജരാകുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് നിര്‍മാതാവും നടനുമായ വിജയ് ബാബു. ഈ മാസം 19 വരെ സമയം ചോദിച്ച് കമ്മിഷണര്‍ക്ക് വിജയ് ബാബു ഇ മെയില്‍ അയച്ചിരുന്നു.

ഇപ്പോള്‍ വിജയ് ബാബുവിനെ ചവിട്ടിപ്പുറത്താക്കാന്‍ സാധിക്കില്ലെന്നാണ് അമ്മയുടെ വൈസ് പ്രസിഡന്റ് മണയന്‍പിള്ള രാജു രംഗത്തെത്തി.ഇക്കാര്യത്തില്‍ അമ്മ ഒറ്റക്കെട്ടാണെന്നും മണിയന്‍പിള്ള രാജു വ്യക്തമാക്കി. അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് നടി മാലാ പാര്‍വതി രാജിവെച്ച വിഷയത്തിലും മണിയന്‍പിള്ള രാജു പരസ്യ പ്രതികരണം നടത്തി.

അവര്‍ക്ക് എന്ത് തീരുമാനവും എടുക്കാമെന്നാണ് മണിയന്‍പിള്ള രാജു പ്രതികരിച്ചത്. ദിലീപ് കേസിന് ശേഷം അമ്മയെ വെട്ടിലാക്കി കൊണ്ടാണ് വിജയ് ബാബു വിവാദം ഉയരുന്നത്. വിജയ് ബാബു തന്നെ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കോഴിക്കോട് സ്വദേശിയായ യുവനടിയുടെ പുറത്തുവന്ന പരാതി. ഈ സാഹചര്യത്തില്‍ താരസംഘടനയില്‍ ആരോപണങ്ങളും തീരുമാനങ്ങളും വിവാദങ്ങളും കത്തുകയാണ്.

അമ്മ എക്‌സിക്യൂട്ടീവ് അംഗമായ വിജയ് ബാബുവിനെ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കണമെന്നാണ് ആഭ്യന്തര പരാതി പരിഹാര സമിതി ശുപാര്‍ശ ചെയ്തത്. എന്നാല്‍ അമ്മയുടെ തീരുമാനം ഇതിന് വിരുദ്ധമായിരുന്നു. വിജയ് ബാബുവിന്റെ മാറിനില്‍ക്കാമെന്ന നിര്‍ദേശത്തെ താരസംഘടന അംഗീകരിക്കുകയും ചെയ്തു. ഒരു കേസില്‍ പ്രതിയായ വ്യക്തിക്കെതിരെ സംഘടന നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടു എന്നാണ് മാലാ പാര്‍വതിയുടെ രാജിയിലൂടെ വ്യക്തമാകുന്നത്. വിജയ് ബാബുവിനെതിരെ സ്വീകരിച്ചത് നടപടിയല്ല.

പകരം അദ്ദേഹം ഇങ്ങോട്ട് പറഞ്ഞ കാര്യം അംഗീകരിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് മാലാ പാര്‍വതി പരാതി പരിഹാര സമിതിയില്‍ നിന്ന് രാജിവച്ചത്. അമ്മയില്‍ നിന്ന് വിജയ് ബാബുവിനെ പുറത്താക്കണമെന്ന് പരാതി പരിഹാര സമിതി ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെ ചെയ്യാന്‍ സംഘടനയുടെ ഭരണഘടന പ്രകാരം തടസമുണ്ട്. ഇരയായ നടിയുടെ പേര് വെളിപ്പെടുത്തിയ വിജയ് ബാബുവിനെ എക്‌സിക്യൂട്ടീവില്‍ നിന്ന് പുറത്താക്കണമെന്നാണ് ആവശ്യപ്പെട്ടത്. അതിന് വിരുദ്ധമായ നടപടി സംഘടനാ നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായ സാഹചര്യത്തിലാണ് മാലാ പാര്‍വതി സമിതി അംഗത്വം രാജിവച്ചത്.

പരാതി പരിഹാര സമിതിയുടെ അധ്യക്ഷ ശ്വേതമേനോന്‍, അംഗം കുക്കു പരമേശ്വരന്‍ എന്നിവര്‍ രാജിവയ്ക്കുമെന്നും സൂചന പുറത്തുവരുന്നുണ്ട്. എന്നാല്‍ ആരും രാജിവയ്ക്കില്ലെന്നും അമ്മയിലെ അംഗങ്ങള്‍ ഒറ്റക്കെട്ടാണെന്നും സംഘടനയുടെ വൈസ് പ്രസിഡന്റ് മണിയന്‍ പിള്ള രാജു പറഞ്ഞു.വിജയ് ബാബുവിനെ അമ്മയില്‍ നിന്ന് ചവിട്ടി പുറത്താക്കാന്‍ സാധിക്കില്ല എന്ന് മണിയന്‍ പിള്ള രാജു പറഞ്ഞു. സംഘടനയിലെ അംഗങ്ങള്‍ക്കെതിരെ ആരോപണം ഉയര്‍ന്നാല്‍ അവരെ കേള്‍ക്കേണ്ടതുണ്ട്. അതിന് ശേഷമായിരിക്കും തീരുമാനമെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. അതേസമയം ദിലീപ് കേസിന് സമാനമായ വിവാദം തന്നെയല്ലേ ഇതെന്ന ചോദ്യത്തിന് മണിയന്‍പിള്ള രാജു വ്യക്തമായ മറുപടി നല്‍കിയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (1 hour ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (2 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (2 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (2 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (2 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (2 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (3 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (3 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (3 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (3 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (4 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (4 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (4 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (4 hours ago)

Malayali Vartha Recommends