അമൃതയും, ഗോപി സുന്ദറും ഒന്നായപ്പോള്‍, കുറച്ച് കാലം ഞാന്‍ എന്നെ സ്‌നേഹിക്കാന്‍ മറന്നു പോയെന്ന് അഭയ ഹിരൺമയി: ഗോപി സുന്ദറിന് വേണ്ടി അത് ചെയ്തത് താനാണ്..

അമൃതയും ഗോപി സുന്ദറും ഒന്നായപ്പോള്‍ അഭയയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചോദ്യങ്ങൾ ഉയർന്നിരുന്നു. 10 വര്‍ഷത്തോളമുള്ള ലിവിങ് റ്റുഗദര്‍ ജീവിതം അവസാനിപ്പിച്ചാണ് അമൃതയുമായി ഗോപി സുന്ദർ പ്രണയത്തിലായത്. തങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങളെക്കുറിച്ചോ മറ്റ് കാര്യങ്ങളെക്കുറിച്ചോ ഒന്നും ഇവരാരും പ്രതികരിച്ചിട്ടില്ല.
രൂക്ഷമായ വിമര്‍ശനങ്ങളും സൈബര്‍ ആക്രമണങ്ങളുമൊക്കെ ഉണ്ടായപ്പോഴും അഭയ ശക്തമായി ഗോപി സുന്ദറിനെ പിന്തുണച്ചിരുന്നു. ഇപ്പോഴിതാ അടിസ്ഥാനപരമായി നമ്മള്‍ നമ്മളെ സ്‌നേഹിക്കണമെന്ന കാര്യം ഒരിക്കലും വിട്ടുപോവരുതെന്ന് പറയുകയാണ് അഭയ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അഭയ ഗോപി സുന്ദറിനെക്കുറിച്ചും, തന്റെ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ചും മനസ് തുറന്നത്.
കുറച്ച് കാലമായി ഞാന്‍ എന്നെത്തന്നെ സ്നേഹിക്കാതെ നടന്നിട്ടുണ്ടായിരുന്നു. നീ തന്നെ നിന്നെ സ്‌നേഹിക്കണമെന്ന് പ്രകൃതിയായിട്ട് തന്നെ കാണിച്ച് തന്നു. നമ്മളെ സ്‌നേഹിക്കാനുള്ള ഉത്തരവാദിത്തം വേറെ ആര്‍ക്കും കൊടുക്കരുത്. മറ്റൊരാള്‍ക്ക് കൊടുത്ത് കഴിഞ്ഞാല്‍ അവര്‍ക്ക് അതേറ്റെടുത്ത് നൂറ് ശതമാനം ചെയ്യാനായെന്ന് വരില്ല. നമ്മള്‍ തന്നെയാണ് എല്ലാം നമുക്ക് വേണ്ടി ചെയ്യേണ്ടതെന്ന് അഭയ പറയുന്നു. എന്റെ സൗകര്യത്തിന് അനുസരിച്ചാണ് ഞാന്‍ ജീവിക്കുന്നത്.
ആരുടെ മുന്നിലും എനിക്ക് ഇമേജ് ബില്‍ഡ് ചെയ്യേണ്ട ആവശ്യമില്ല. എനിക്ക് തോന്നുന്ന, ഇഷ്ടമുള്ള കാര്യങ്ങളാണ് ചെയ്യുന്നത്. വിമര്‍ശനങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്ന ശീലമാണ്. വിമര്‍ശകരുടെ ധാരണകളൊന്നും തിരുത്തേണ്ട കാര്യം എനിക്കില്ല. അങ്ങനെയുള്ള ശ്രമങ്ങളൊന്നും നടത്താറില്ല. ആരെങ്കിലും എന്തെങ്കിലും എഴുതി പ്രചരിപ്പിച്ചാല്‍ അതെന്റെ പ്രതികരണമാവില്ല. എങ്ങനെ പ്രതികരിക്കണമെന്ന് എനിക്ക് വ്യക്തമായറിയാമെന്നും അഭയ പറയുന്നു. കൂടാതെ പല അവാര്‍ഡ് ഫങ്ഷനുകളിലും ഗോപി സുന്ദറിന് .ഡ്രസ് ഡിസൈന്‍ ചെയ്ത് കൊടുത്തിട്ടുണ്ടെന്നും അഭയ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha