മകളുടെ കാര്യത്തിൽ ശ്രദ്ധയുള്ള ഏതൊരു അമ്മയും ചെയ്യുന്നതേ അനുഷ്കയും ചെയ്തിട്ടുള്ളൂ... മകളെ കാറിലേക്ക് കയറ്റി മാധ്യമങ്ങൾക്ക് മുമ്പിൽ പോസ് ചെയ്ത് അനുഷ്‌ക്ക:- വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണവുമായി ആരാധകർ

മകളുടെ സ്വകാര്യത സംരക്ഷിക്കാനായി താരങ്ങളായ അനുഷ്കയും വിരാട് കോലിയും ഇതുവരെ കുഞ്ഞിന്റെ ചിത്രങ്ങൾ പുറത്ത് വിട്ടിട്ടില്ല. മകളുടെ ഫോട്ടോ എടുക്കരുതെന്ന് മാധ്യമങ്ങൾക്ക് നിർദ്ദേശവും ഉണ്ട്. കുട്ടികൾ എല്ലാവരും തുല്യരാണെന്നും അവരിൽ തങ്ങൾ വ്യത്യസ്തരാണെന്ന തോന്നൽ ഉണ്ടാക്കരുതെന്നും അനുഷ്ക വ്യക്തമാക്കിയിരുന്നു. ഇക്കാരണങ്ങൾ കൊണ്ടുതന്നെ കുഞ്ഞിന്റെ ചിത്രങ്ങളും, വീഡിയോകളും മാധ്യമങ്ങൾ പകർത്താറുമില്ലായിരുന്നു.
ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ വൈറലാകുന്നത് മകളുടെ പേരിൽ ദേഷ്യപ്പെടുന്ന അനുഷ്‌കയുടെ വീഡിയോയാണ്. മകളോടും കോലിക്കുമൊപ്പം പുറത്തിറങ്ങിയ താരങ്ങളുടെ പുറകെ പാപ്പരാസികൾ കൂടിയതോടെയാണ് അനുഷ്‌ക്ക നിയന്ത്രണം വിട്ട് ദേഷ്യപ്പെട്ടത്. ഉടൻ തന്നെ മകളെ കാറിലേക്ക് കയറ്റിയ ശേഷം വിരാട് കോലിക്കൊപ്പം നടി ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു.
ഇത്രയൊക്കെ സ്വകാര്യ ജീവിതം വേണമെങ്കിൽ പിന്നെന്തിനാണ് ഈ ഫീൽഡിലേയ്ക്ക് എത്തിയതെന്നായിരുന്നു ഈ വീഡിയോയ്ക്ക് താഴെ പലരും കമന്റുമായി എത്തിയത്. ഇതിൽ അനുഷ്‌കയുടെ അഹങ്കാരമാണ് കാണാൻ കഴിയുന്നതെന്നായിരുന്നു മറ്റൊരു കൂട്ടരുടെ കമന്റ്. എന്നാൽ നടിയെ അനുകൂലിച്ച് കൊണ്ടും നിരവധി പേർ രംഗത്തെത്തുന്നുണ്ട്. മകളുടെ കാര്യത്തിൽ ശ്രദ്ധയുള്ള ഏതൊരു അമ്മയും ചെയ്യുന്നതേ അനുഷ്കയും ചെയ്തിട്ടുള്ളൂയെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.
2017 ലാണ് അനുഷ്കയും വിരാട് കോലിയും വിവാഹം കഴിക്കുന്നത്. ബോളിവുഡിലെ ഏറ്റവും സ്വകാര്യ ജീവിതം നയിക്കുന്ന താരങ്ങളിൽ ഒരാളാണ് അനുഷ്ക ശർമ്മ. 2017 ൽ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമേ താരം ക്ഷണിച്ചിരുന്നുള്ളൂ. തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് അനുഷ്ക അധികം സംസാരിക്കാറില്ല. ബി ടൗൺ പാർട്ടികളിലോ മറ്റ് ആഘോഷങ്ങളിലോ നടിയെ അധികം കാണാറുമില്ല.
https://www.facebook.com/Malayalivartha