ദിലീപിന്റെ ജീവിതത്തിലെ കറുത്തപാടായി മാറി നടി ആക്രമിക്കപ്പെട്ട കേസ്; പത്മസരോവരത്തിൽ മുഴങ്ങുന്നതും ഈ സംസാരം: വേണ്ടത് കെട്ടി കെട്ടി കൊണ്ടുവരും: ലക്ഷ്യം ദിലീപിനെ വേട്ടയാടുക

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ അവസാന ഘട്ടത്തോട് കടക്കവെ എട്ടാംപ്രതിയും പ്രമുഖ നടനുമായി ദിലീപിന് തിരിച്ചടിയായി എഫ് എസ് എല്‍ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സംവിധായകനും ദിലീപിന്റെ മുന്‍ സുഹൃത്തുമായ ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിനും മാധ്യമങ്ങള്‍ക്കും കൈമാറിയ ശബ്ദസംഭാഷങ്ങളുടെ ആധികാരികത ഉറപ്പ് വരുത്താന്‍ നേരത്തെ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരുന്നു.
ഇതിന്റെ ഫലമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ദിലീപിന്റേത് തന്നെയാണ് ഈ ശബ്ദ സംഭാഷണങ്ങളെന്നാണ് എഫ് എസ് എല്‍ റിപ്പോർട്ടില്‍ പറയുന്നത്. ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ വേട്ടയാടുക മാത്രമാണ് പലരുടേയും ലക്ഷ്യമെന്ന് പറയുകയാണ് നിർമ്മാതാവ് സജി നന്ത്യാട്ട്. ഒരു ചാനൽ ചർച്ചയ്ക്കിടെയായിരുന്നു സജി നന്ത്യാട്ടിന്റെ പ്രതികരണം.
സജി നന്ത്യാട്ടിന്റെ വാക്കുകൾ ഇങ്ങനെ... ദിലീപിനെ വേട്ടയാടുക മാത്രമാണ് ഇവിടെ ലക്ഷ്യം. എവിടെ വെച്ച് ആര് ആരോട് പറഞ്ഞുവെന്നതൊന്നും ആ ഓഡിയോയിൽ ഇല്ല. നിങ്ങൾക്ക് വേണ്ടത് കെട്ടി കെട്ടി കൊണ്ടുവരിക മാത്രമാണ്. ദിലീപിനെതിരായ കുറ്റമെന്താണ്? പൾസർ സുനിക്ക് ക്വട്ടേഷൻ കൊടുത്തുവെന്നാണല്ലോ? പൾസർ സുനിയുമായി ദിലീപിന്റെ ബന്ധം തെളിയിക്കാൻ പറ്റിയോ? നിങ്ങൾ ഏതൊക്കെയോ വഴിക്ക് പോകുകയാണ്. ഒന്നാം പ്രതിയായ പൾസർ സുനിയെ കുറിച്ച് പലർക്കും അറിയാതെ ആയിട്ടുണ്ട്. രണ്ടും മൂന്നും പ്രതികളെ കുറിച്ചൊന്നും ആർക്കും അറിയില്ല. എട്ടാം പ്രതി ദിലീപിനെ മാത്രമാണ് ലക്ഷ്യം വെയ്ക്കുന്നത്. ഈ കേസിൽ തെളിയിക്കപ്പെടേണ്ടത് ദിലീപും പൾസർ സുനിയും തമ്മിലുള്ള ബന്ധമാണ്. അത് തെളിയിച്ചാൽ ദിലീപ് ശിക്ഷിക്കപ്പെടുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
ഇവിടെ പക്ഷേ പടപ്പേൽ തല്ലിക്കൊണ്ടിരിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട കേസ് ദിലീപിനെ സംബന്ധിച്ച് അവരുടെ ജീവിതത്തിലെ കറുത്ത പാടാണ്. ആ വീട്ടിൽ അപ്പോൾ അതിനെ കുറിച്ചെ സംസാരിക്കു. അപ്പോൾ ശബ്ദസംഭാഷണങ്ങളുടെ പൂർണരൂപം ചോദിച്ചാൽ അതിനെ കുറിച്ച് ആർക്കും മറുപടി ഇല്ല. ദിലീപ് നിരപരാധിയാണെന്നാണ് ശബ്ദ രേഖയിലൂടെ തെളിഞ്ഞിരിക്കുന്നതെന്ന് സജി നന്ത്യാട്ട് പറയുന്നു.
ഈ വിഷയത്തിൽ സജി നന്ത്യാട്ടിന് മറുപടിയെന്നോണം ചർച്ചയ്ക്കിടെ അഡ്വ ടി ബി മിനി പ്രതികരിച്ചു. ഒന്നാം പ്രതി ചെയ്ത കാര്യം എല്ലാവർക്കും അറിയുന്നതാണ്. കോടതി പോലും സമ്മതിച്ച കാര്യമാണ്. അക്കാര്യത്തിലൊന്നും ആർക്കും ഒരു വിയോജിപ്പില്ല.ഇപ്പോഴും സജി നന്ദ്യാട്ട് പറയുന്നത് എട്ടാം പ്രതിയെ ക്രൂശിക്കാൻ വേണ്ടിയാണ് കേസ് എന്നാണ്. ഒന്നൊര മാസത്തിനുള്ളിൽ കാര്യങ്ങൾ മനസിലാക്കാലോ. സജി നന്ദ്യാട്ട് ആദ്യമൊക്കെ പറഞ്ഞിരുന്നത് ഞാൻ അതിജീവിതയുടെ ഒപ്പമാണ് എന്നാൽ ദിലീപ് അത് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നാണ്.
ദിലീപ് അത് ചെയ്തിട്ടുണ്ടെങ്കിൽ ദിലീപിന് ശിക്ഷകിട്ടണമെന്ന് സജി നന്ദ്യാട്ട് പറഞ്ഞിട്ടുണ്ട്. അതിലേക്ക് വരുന്ന തെളിവുകളിൽ ഒന്നായിട്ടാണ് ശബ്ദരേഖയിൻ മേലുള്ള ഫോറൻസിക് റിപ്പോർട്ട്. ദിലീപ് ആണ് ഇത് ചെയ്തതെന്ന് തെളിഞ്ഞാൽ തന്റെ വാക്കുകളിൽ സജി ഉറച്ച് നിൽക്കണമെന്നതാണ് അപേക്ഷ.ഈ കേസിൽ തുടരന്വേഷണ റിപ്പോർട്ടിൻമേൽ വിചാരണ നടപടികൾ ആരംഭിച്ചിരിക്കുകയാണ്. കേസിൽ പ്രതിക്കും പ്രതിയുടെ ഭാഗം പറയാൻ അവസരം ലഭിക്കുമല്ലോ. മികച്ച അഭിഭാഷകരെ തന്നെയാണ് വെച്ചിരിക്കുന്നത്. കേസിൽ നീതിയുക്തമായ വിചാരണ നടക്കാൻ വേണ്ടിയാണ് താനടക്കമുള്ളവർ പോരാടുന്നതെന്ന് പറയുകയാണ് അഡ്വ ടി ബി മിനി.
https://www.facebook.com/Malayalivartha