റിസോട്ടിൽ കാമുകിക്കൊപ്പം മതിമറന്ന് നടൻ കാളിദാസ്: സ്വകാര്യ ചിത്രങ്ങൾ പുറത്ത് വിട്ട് താരം:- കമന്റുമായി മാളവികയും, പാർവതിയും...

ജീവിതപങ്കാളിയുമൊത്തുള്ള സ്വകാര്യ ചിത്രങ്ങൾ പുറത്ത് വിട്ട് നടൻ കാളിദാസ് ജയറാം. മോഡലും 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമായിരുന്ന തരിണി കലിംഗരായർക്കൊപ്പമുള്ള പ്രണയ ചിത്രമാണ് താരം പുറത്ത് വിട്ടത്. തരിണിയെ ചേർത്ത് പിടിച്ചിരിക്കുന്ന കാളിദാസിനെ ചിത്രത്തിൽ കാണാം. ദുബായിയില്‍ നിന്നുള്ള മറ്റൊരു ചിത്രം തരിണിയും തന്‍റെ ഇന്‍സ്റ്റഗ്രാമിൽ ഷെയര്‍ ചെയ്തിട്ടുണ്ട്.
കാളിദാസിന്റെ പ്രണയചിത്രത്തിന് സഹോദരി മാളവിക ജയറാം, കല്യാണി പ്രിയദർശൻ, അപർണ ബാലമുരളി, ഗായത്രി ശങ്കർ, നൈല ഉഷ, നമിത, സഞ്ജന, മിഥുൻ രമേശ് തുടങ്ങി നിരവധിപേർ കമന്റുകളുമായി എത്തി. ഹലോ ഹബീബീസ് എന്നാണ് മാളവികയുടെ കമന്റ്. ഒടുവിൽ നിന്റെ തങ്കത്തെ കണ്ടെത്തി എന്നാണ് നടി ഗായത്രിയുടെ പ്രതികരണം. ക്യൂട്ട് റൊമാന്റിക് കപ്പിള്‍ തുടങ്ങിയ കമന്റുകളും ആരാധകര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കാളിദാസനൊപ്പമുള്ള തരിണിയുടെ പുതിയ ചിത്രത്തില്‍ പാർവതി ജയറാമും കമന്റ് ചെയ്തിട്ടുണ്ട്. ‘എന്റേത്’ എന്നായിരുന്നു പാർവതിയുടെ പ്രതികരണം.
ഇക്കഴിഞ്ഞ ഓണാഘോഷവുമായി ബന്ധപ്പെട്ട് കാളിദാസിന്റെ വീട്ടിലെത്തിയ പുതിയ അതിഥിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ജയറാം, പാര്‍വതി, മാളവിക എന്നിവര്‍ക്കൊപ്പം തരിണിയുമുള്ള കുടുംബചിത്രമായിരുന്നു കാളിദാസ് ജയറാം അന്ന് പങ്കുവെച്ചത്. ഇതോടെയാണ് കാളിദാസ് ജയറാമും തരുണിയും പ്രണയത്തിലാണ് എന്ന വാര്‍ത്ത പരന്നത്.
വിഷ്വല്‍ കമ്മ്യൂണിക്കേഷൻ ബിരുദധാരിയാണ് തരുണി. ഇപ്പോൾ കാമുകിയുമായി ദുബായിൽ അടിച്ച് പൊളിക്കുന്ന തിരക്കിലാണ് കാളിദാസ്. കടലിന്റേയും രാത്രിവെളിച്ചങ്ങളുടേയും പശ്ചാത്തലത്തില്‍ കാളിദാസിനെ ചേര്‍ത്തുപിടിച്ചിരിക്കുന്ന തരിണിയാണ് ചിത്രത്തിലുള്ളത്. ഹാര്‍ട്ട് ഇമോജിയാണ് കാളിദാസ് ഇതിന് ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്. ഒപ്പം തരിണിയോടൊപ്പമുള്ള ഒരു ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയും പങ്കുവെച്ചിട്ടുണ്ട്. ഇതിന് പിന്നാലെ തരിണിയും കാളിദാസിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചു. 'എന്റെ ലോകം' എന്ന അര്‍ത്ഥത്തിലുള്ള വേള്‍ഡ് ഇമോജിയോടെയാണ് തരിണി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഇതിന് താഴെ 'എന്റേത്' എന്ന് പാര്‍വതി കമന്റ് ചെയ്തിട്ടുണ്ട്. 22-കാരിയായ തരിണി ചെന്നൈ സ്വദേശിനിയാണ്.
ഇരുവരുടെയും വിവാഹം ഉടനെ ഉണ്ടാകുമോ എന്നാണ് ആരാധകർ ചിത്രങ്ങൾക്ക് താഴെ കുറിക്കുന്നത്. കാളിദാസ് ജയറാമിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് തമിഴ് ചിത്രമായ 'നക്ഷത്തിരം നഗര്‍കിരത്' ആണ്. പാ രഞ്‍ജിത്ത് ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തത്.
ഛായാഗ്രഹണം എ കിഷോര്‍ കുമാര്‍ ആയിരുന്നു. തെന്‍മ സംഗീത സംവിധാനം നിര്‍വ്വഹിച്ചു. ഒരു വിഭാഗം പ്രേക്ഷകരില്‍ നിന്ന് മോശമല്ലാത്ത പ്രതികരണം ചിത്രത്തിന് ലഭിച്ചിരുന്നു. കാളിദാസ് ജയറാം നായകനായ ചിത്രത്തില്‍ നായികയായത് ദുഷറ വിജയന്‍ ആണ്. കലൈയരശന്‍, ഹരി കൃഷ്‍ണന്‍, സുബത്ര റോബര്‍ട്ട്, 'സര്‍പട്ട പരമ്പരൈ' ഫെയിം ഷബീര്‍ കല്ലറയ്ക്കല്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തി.
https://www.facebook.com/Malayalivartha