പൊന്നിയിൻ സെൽവനിലെ പൂങ്കുഴലി ഇനി "കുമാരി" ത്രില്ലെർ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ആയി

നിഗൂഢതകൾ കൊണ്ട് പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ആവേശത്തിലാക്കിയ ടീസറിന് ശേഷം മലയാളത്തിലെ മിസ്റ്ററി ത്രില്ലെർ ചിത്രം കുമാരിയുടെ മോഷൻ പോസ്റ്റർ റിലീസായി. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാന്നറിൽ സുപ്രിയാ മേനോൻ അവതരിപ്പിക്കുന്ന കുമാരിയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് നിർമൽ സഹദേവാണ്. ഒക്ടോബർ 28 നാണ് കുമാരി റിലീസാകുന്നത്.
രണത്തിനു ശേഷം നിർമൽ സംവിധാനം ചെയ്യുന്ന കുമാരിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഫസൽ ഹമീദിനോടൊപ്പം നിർമൽ സഹദേവുമാണ്. ഇല്ലിമലക്കാട്ടിന് ചുവട്ടിലെ കാഞ്ഞിരങ്ങാട് എന്ന ഗ്രാമത്തിലേക്ക് കടന്നുവരുന്ന നായിക കുമാരിയുടെ കഥാപാത്രം ഐശ്വര്യാ ലക്ഷ്മിയാണ് അവതരിപ്പിക്കുന്നത്. ഷൈൻ ടോം ചാക്കോ,സുരഭി ലക്ഷ്‌മി, തൻവി റാം, രാഹുൽ മാധവ് ,ജിജു ജോൺ, സ്ഫടികം ജോർജ്, ശിവജിത് പദ്മനാഭൻ, സ്വാസിക എന്നിവർ അഭിനയിക്കുന്നത്.
ദി ഫ്രഷ് ലൈം സോഡാസിന്റെ ബാന്നറിൽ ജിജു ജോൺ, നിർമൽ സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്സ് ബിജോയ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ഐശ്വര്യാ ലക്ഷ്മി, പ്രിയങ്കാ ജോസഫ്, മൃദുലാ പിൻപല, ജിൻസ് വർഗീസ് എന്നിവരാണ് കുമാരിയുടെ സഹനിർമാണം.
https://www.facebook.com/Malayalivartha