ദിലീപേട്ടൻ സിനിമയിൽ കോമഡി ആണെങ്കിലും, ജീവിതത്തിൽ സീരിയസാണ്: കാവ്യയുമായി നല്ല സൗഹൃദം:- ദിലീപിനെക്കുറിച്ച് മനസ് തുറന്ന് നമിത

നടൻ ദിലീപിനെ കുറിച്ച് വെളിപ്പെടുത്തലുമായി നടി നമിത പ്രമോദ്. സിനിമകളിൽ കോമഡിയാണെങ്കിലും യഥാർത്ഥ ജീവിതത്തിൽ ദിലീപ് സീരിയസ് ആണെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നമിത പറയുന്നു. 'ദിലീപേട്ടൻ സിനിമയിൽ കോമഡി ആണെങ്കിലും വ്യക്തി ജീവിതത്തിൽ കുറച്ച് കൂടി സീരിയസ് ആയ ആളാണ്. സിനിമയിൽ വർക്ക് ചെയ്യുന്ന സമയത്താണെങ്കിലും എന്റെയടുത്ത് പറഞ്ഞിട്ടുണ്ട് അങ്ങനെ ചെയ്താൽ നന്നാവും ഇങ്ങനെ ചെയ്താൽ നന്നാവും എന്നൊക്കെ. ശാന്തനായ വ്യക്തിയാണ്.
ദിലീപിന്റെ ഭാര്യ കാവ്യയുമായും നല്ല സൗഹൃദമാണ് നമിത പ്രമോദിനുള്ളത്. മീനാക്ഷി ദിലീപുമായുള്ള സൗഹൃദം തുടങ്ങിയതിനെ പറ്റിയും നമിത മുമ്പൊരിക്കൽ സംസാരിച്ചിരുന്നു. മീനാക്ഷി തനിക്ക് സഹോദരിയെ പോലെയാണ്.
സൗണ്ട് തോമയുടെ ഷൂട്ടിംഗ് സമയത്ത് സെറ്റിൽ വെച്ച് കണ്ടപ്പോൾ ഭയങ്കര ജാഡയുള്ള ആളാണെന്നാണ് കരുതിയത്. പിന്നീടൊരിക്കൽ ഒരുമിച്ചുള്ള വിമാന യാത്രയിൽ വെച്ചാണ് സൗഹൃദം തുടങ്ങിയതെന്നും നമിത പ്രമോദ് പറഞ്ഞിരുന്നു. മീനാക്ഷിക്ക് പുറമെ സംവിധായകൻ നാദിർഷയുടെ മക്കളുമായും നമിതയ്ക്ക് നല്ല സൗഹൃദം ഉണ്ട്.
ഒരിടവേളയ്ക്ക് ശേഷമാണ് നമിത പ്രമോദിനെ വീണ്ടും സിനിമകളിൽ കാണുന്നത്. നല്ല സിനിമകൾ ചെയ്യാനാണ് താൽപര്യമെന്നും ഇപ്പോൾ ആഗ്രഹിച്ച തരത്തിലുള്ള കഥാപാത്രങ്ങൾ തന്നെ തേടി വരുന്നുണ്ടെന്നും നമിത പ്രമോദ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha