അഭിരാമി നാഗദേവത, 16-ാം വയസിൽ ദേഹം വിട്ടൊഴിയാൻ കൂട്ടാക്കാതിരുന്ന ദേവതയെ സ്വാമി ഒഴിപ്പിക്കുന്നത് കണ്ട് നടുങ്ങി: അനുഭവം വെളിപ്പെടുത്തി അമ്മ ലൈല

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കിടെ തനിക്കെതിരെ നടക്കുന്ന സൈബര്‍ ബുള്ളിയിങ്ങിനെതിരെ പ്രതികരിക്കാൻ തുടങ്ങിയിരുന്നു അഭിരാമി സുരേഷ്. ബോഡിഷെമിങ് ഉള്‍പ്പടെ താന്‍ അനുഭവിക്കുന്നുണ്ടെന്നും തന്റെ മുഖത്തിന്റെ താടിയെല്ലിനെ ചൊല്ലി സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട അനുഭവം ഉണ്ടായിട്ടുണ്ടെന്നും വെളിപ്പെടുത്തുകയാണ് അഭിരാമി. ഒരു ചാനൽ പരിപാടിക്കിടെയായിരുന്നു അഭിരാമിയുടെ വെളിപ്പെടുത്തൽ. ഒപ്പം നാഗ ദേവത ശരീരത്തിൽ പ്രവേശിച്ച അനുഭവവും താരം ഷോയിൽ വെളിപ്പെടുത്തി.
തമിഴ് സിനിമയില്‍ പ്രധാന നായികയുടെ വേഷം ചെയാന്‍ അഭിരാമിയെ വിളിച്ചിരുന്നു. എന്നാല്‍ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടയില്‍ തന്റെ പ്രൊഫൈല്‍ കാമറയില്‍ ഭംഗിയായി വരുന്നില്ലെന്ന് അവര്‍ പരാതിപ്പെട്ടുവെന്ന് അഭിരാമി പറയുന്നു. ദശാവതാരത്തില്‍ നടന്‍ കമലഹാസന്‍ പല കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രോസ്‌തെറ്റിക് മേക്കപ്പ് രീതി ഉപയോഗിച്ച് അഭിരാമിയുടെ മുഖം രൂപ മാറ്റം വരുത്താമെന്നാണ് തങ്ങളോട് അവര്‍ പറഞ്ഞതെന്നും അഭിരാമി വെളിപ്പെടുത്തി. ഓരോ വ്യക്തിയും വ്യത്യസ്തമായിരിക്കുമ്പോള്‍ തന്നെ മുഖത്തെ താടിയെല്ലിനെ ചൊല്ലിയുണ്ടായ മാറ്റി നിര്‍ത്തപ്പെടലുകള്‍ മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയെന്ന് അഭിരാമിയുടെ അമ്മ ലൈലയും പ്രതികരിച്ചു.
പലരും ഹാൻസ് വച്ചിട്ടുണ്ടോ എന്ന് ചോദിച്ചിരുന്നതായി അഭിരാമിയുടെ അമ്മയും ഷോയിൽ പറയുന്നു. ഇപ്പോൾ ചോദിക്കുന്നത് ഹനുമാൻ ആണോ എന്ന് അഭിരാമി പറയുന്നു. ബന്ധുക്കളടക്കമുള്ളവർ ഫോൺ വിളിക്കാറുണ്ടെന്നും പ്രചരിക്കുന്ന വാർത്തകൾ സത്യമാണോ എന്ന് ചോദിക്കാറുള്ളതായും അഭിരാമിയുടെ അമ്മ വെളിപ്പെടുത്തുന്നു. മക്കളോടൊപ്പം നിന്ന് ഇപ്പോൾ ഫോട്ടോ എടുക്കാൻ പോലും ഭയമാണെന്ന് അവർ ഷോയിൽ പ്രതികരിച്ചു. കൂടാതെ ചേർത്തലയിൽ കാലിലെ പെരുവിരൽ നോക്കി ഫുൾ ഹിസ്റ്ററി പറയുന്ന ഒരു ക്ഷേത്രത്തിൽ പോയ അനുഭവവും അഭിരാമിയുടെ അമ്മ ഓർക്കുന്നു.
വള്ളിക്കാവിലെ ആശ്രമത്തിൽ നിന്ന് വരുമ്പോഴാണ് ചേർത്തലയിലെ ക്ഷേത്രത്തിൽ എത്തുന്നത്. അഭിരാമിക്ക് എപ്പോഴും തലവേദന ഉണ്ടാവാറുണ്ട്. പഠിക്കാനിരിക്കുമ്പോഴാണ് തലവേദന കൂടാറുള്ളത്. പക്ഷെ ഇത് പഠിക്കാതിരിക്കാനുള്ള അടവാണെന്നായിരുന്നു പലപ്പോഴും കരുതിരുന്നത്. പക്ഷെ ആ ക്ഷേത്രത്തിലെത്തിയപ്പോൾ, തലവേദന കൂടി. അപ്പോഴേക്കും ഞങ്ങളുടെ പേരും നാളും എഴുതിക്കഴിഞ്ഞ് അഭിരാമിയുടെ അടുത്തേയ്ക്ക് എത്തി. പേര് പറഞ്ഞുകഴിഞ്ഞ് വയസ് എത്രയാണെന്ന് ചോദിക്കുമ്പോൾ 13എന്നായിരുന്നു മറുപടി.
ഇതോടെ അമൃത ഒരു അടികൊടുത്തെന്നും നിനക്ക് 16വയസ്സല്ലേ, അത് അങ്ങോട്ട് പറയുവെന്നും ദേഷ്യപ്പെട്ടു. പക്ഷെ ഒരു വിധത്തിലും അഭിരാമി അതിന് കൂട്ടാക്കിയില്ല. തനിക്ക് 13വയസ് തന്നെയാണ് പ്രായമെന്ന് പറഞ്ഞുകൊണ്ടേ ഇരുന്നു. ഉടനെ അഭിരാമിയെ അകത്തേയ്ക്ക് കൊണ്ട് വരാനും ഒരാളെ പുറകിൽ നിൽക്കാനും സ്വാമി ആവശ്യപ്പെട്ടു. എന്താകുമെന്ന് ഭയന്ന് അകത്തേയ്ക്ക് എത്തിയപ്പോൾ അമ്മയെ തൊഴുത് നിൽക്കാൻ അഭിരമിയോട് സ്വാമി പറഞ്ഞു. പറഞ്ഞത് പോലെ ചെയ്തതിന് പിന്നാലെ, കിണ്ടിയിൽ നിന്ന് തീർത്ഥം എടുത്ത് അഭിരാമിയുടെ മുഖത്തേയ്ക്ക് ശക്തമായി തളിക്കാൻ തുടങ്ങി. പെട്ടെന്ന് അഭിരാമിയുടെ സ്വരം മാറി, മറ്റൊരാളുടേത് പോലെ ആയെന്ന് അഭിരാമിയുടെ അമ്മ പറയുന്നു.
ശബ്ദം എന്താ മാറിയതെന്ന്, ഇവർ ചോദിക്കുന്നുണ്ട്! അപ്പോൾ അഭിരാമി പറയുന്നുണ്ട്. ഞാൻ ഒരു ദേവതയാണ് ... എനിക്ക് ഈ കുട്ടിയെ ഇഷ്ട്ടമായി. പതിമൂന്ന് വയസ് തുടങ്ങി എനിക്ക് ഈ കുട്ടിയെ ഇഷ്ട്ടവ...ഞാൻ ഈ കുട്ടിയുടെ അടുത്ത് നിന്ന് പോവില്ല. ഇത് മിത്രബാധയാണ്. അഭിരാമി ഒരു നാഗദേവതയാണെന്ന് സ്വാമി പറഞ്ഞു. പതിമൂന്ന് വയസിൽ എവിടെയോ വച്ച് അഭിരാമിയെ കണ്ടെന്നും, അഭിരാമിയെ ഇഷ്ട്ടപെട്ടെന്നും അവർ പറഞ്ഞതായി അഭിരാമിയുടെ അമ്മ പറയുന്നു. കയ്യിൽ ഞൊട്ട ഇട്ട് വീണ്ടും അഭിരാമിയോട് അവർ പറയുന്നുണ്ടായിരുന്നു നീ പോയെ പറ്റൂവെന്ന്. അപ്പോഴും അഭിരാമി തിരിച്ച് പറയുന്നത് ഞാൻ തിരികെ പോകില്ല, ഈ കുട്ടിയെ എനിക്ക് ഇഷ്ടമായി. ഞാൻ കുട്ടിയുടെ അടുത്ത് തന്നെ ഇരുന്നോളാം എന്നായിരുന്നു.
അപ്പോൾ സ്വാമി പറയുന്നുണ്ട്, ഇല്ല നീ നല്ല ആളാണ്... നിനക്ക് ഈ ദേഹത്ത് ഇരിക്കാൻ കഴിയില്ല. നീ പോയെ പറ്റുള്ളുവെന്ന് പറഞ്ഞ് സ്വാമി തീർത്ഥം ഭയങ്കര ഷൂട്ടിൽ തളിച്ചതോടെ അഭിരാമി മയങ്ങി വീണതായി അമ്മ പറയുന്നു. പക്ഷെ നേരിൽ കണ്ട സംഭവത്തിൽ അമ്പരന്ന് ഞങ്ങളെല്ലാം നിൽക്കുമ്പോൾ അമൃതയുടെ മടിയിൽ കിടന്ന് ബോധം വന്ന് എഴുന്നേറ്റ അഭിരാമിക്ക് ഇതൊന്നും ഓർമ്മയില്ലായിരുന്നെന്ന് ഇരുവരും ഷോയ്ക്കിടെ വെളിപ്പെടുത്തി. ഗായിക, മ്യൂസിക് കമ്പോസര്‍, അഭിനേത്രി, അവതാരിക എന്നീ നിലകളിലെല്ലാം തിളങ്ങുന്ന താരമാണ് അഭിരാമി സുരേഷ്
https://www.facebook.com/Malayalivartha