'ഞാന്‍ വളരെ വളരെ വളരെ ഓര്‍ത്ത്, ചിന്തിച്ച് പറഞ്ഞതാ'... 15ന് തിരികെ എത്തുമ്പോൾ അത് നടക്കും; ബാലയുടെ പുതിയ വീഡിയോയിലെ സത്യാവസ്ഥ അറിയാൻ കഴിയാതെ, കിളി പറന്ന് ആരാധകർ

സ്വകാര്യ ചാനലിലെ പരിപാടിക്കിടെ ദേഷ്യപ്പെട്ട് സംസാരിക്കുന്ന ബാലയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തുകയാണ് താരം. പരിപാടിയില്‍ പെട്ടെന്നുള്ള ദേഷ്യത്തിന്റെ പുറത്ത് സംസാരിച്ചതല്ല. ഏറെ ചിന്തിച്ച് തന്നെയാണ് കാര്യങ്ങള്‍ പറഞ്ഞതെന്ന് ബാല പറയുന്നു. എന്നാല്‍ ചാനല്‍ പരിപാടിക്കിടയില്‍ നടന്ന സംഭവം എന്താണ് നടന്‍ വ്യക്തമാക്കിയിട്ടില്ല. അതേസമയം, തെറ്റിദ്ധരിപ്പിക്കുന്ന വിധം എന്തോ പരിപാടിയില്‍ സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമാകുകയാണ്. ഫേസ്ബുക്ക് പേജിലൂടെയാണ് ബാല പ്രതികരണവുമായി എത്തിയത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ... നമസ്‌കാരം, ഇത് ബാലയാണ്. ഇന്നലെ ഞാന്‍ കൊച്ചിയിലുണ്ടായിരുന്നു. ഒരു ചാനലിലെ കോമഡി ഷോയുടെ ചിത്രീകരണമുണ്ടായിരുന്നു. പക്ഷെ എന്റെ മനസില്‍ തോന്നിയ ചില കാര്യങ്ങള്‍ ഞാന്‍ ആ പരിപാടിയില്‍ പറഞ്ഞിട്ടുണ്ട്. അത് ഞാന്‍ ദേഷ്യപ്പെട്ട് പറഞ്ഞതല്ല.
ഞാന്‍ വളരെ വളരെ വളരെ ഓര്‍ത്ത്, വളരെ ചിന്തിച്ച് പറഞ്ഞതാണെന്നും ബാല പറയുന്നു. ഇപ്പോള്‍ താന്‍ ചെന്നൈയിലാണ്. 15ന് ശേഷം ഞാന്‍ തിരിച്ചെത്തും. ഞാന്‍ ഇപ്പോള്‍ ചെന്നൈയില്‍ കുറച്ച് നല്ല കാര്യങ്ങള്‍ ചെയ്യാന്‍ വന്നതാണ്. ഞാന്‍ ആര്‍ക്കും ഒരു അഭിമുഖം നല്‍കാന്‍ തയ്യാറാണ്. പക്ഷെ നേരിട്ട് മുന്നോട്ട് വന്ന് ചോദിക്കണം എന്നും ബാല വ്യക്തമാക്കുന്നു.
നടന്റെ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ നടന്ന സംഭവം എന്താണെന്ന് ആരാധകര്‍ ചോദിക്കുന്നുണ്ട്. ബാലയുടെ രണ്ടാം വിവാഹവും തകര്‍ന്നെന്ന് രീതിയില്‍ സോഷ്യലിടത്ത് വാര്‍ത്തകള്‍ നിറയുന്നുണ്ട്. അടുത്തിടെയായി ഭാര്യ എലിസബത്തിനെ വീഡിയോയില്‍ ഒന്നും കാണാറുമില്ല, ഇതാണ് അഭ്യൂഹങ്ങള്‍ക്കിടയാക്കിയിരിക്കുന്നത്.
ഇപ്പോള്‍ താന്‍ അമ്മയോടൊപ്പമാണ് താമസമെന്ന് ബാല തന്നെ വ്യക്തമാക്കിയിരുന്നു. 2003 ൽ പുറത്തിറങ്ങിയ അൻപ് എന്ന തമിഴ് സിനിമയിലൂടെയാണ് ബാലയുടെ അഭിനയ ജീവിതം തുടങ്ങുന്നത്. 2006 ൽ കളഭം എന്ന സിനിമയിലൂടെയാണ് താരം മലയാളത്തിലേക്ക് എത്തുന്നത്. പിന്നീടങ്ങോട്ട് ബിഗ് ബി, പുതിയ മുഖം, എന്ന് നിന്റെ മൊയ്‌ദീൻ തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ ബാല തിളങ്ങി.
വില്ലനായും നായകനായും സ്വഭാവ നടനായുമെല്ലാം മലയാള ചലച്ചിത്ര ലോകത്ത് തന്റേതായ ഒരിടം കണ്ടെത്താൻ ബാലയ്ക്ക് കഴിഞ്ഞിരുന്നു. നടൻ എന്നതിനുപരി സംവിധായകൻ കൂടിയാണ് ബാല. ഒരു ടെലിവിഷൻ പരിപാടിക്കിടെ ടിനി ടോമും രമേശ് പിഷാരടിയും ചേർന്ന് ബാലയെ അനുകരിച്ചത് ഏറെ വൈറലായിരുന്നു. വീഡിയോ വൈറലായതോടെ വൈകാരികമായി പ്രതികരിച്ച് ബാല രംഗത്ത് എത്തിയിരുന്നു.
https://www.facebook.com/Malayalivartha