19 വയസുകാരന്റെ മസ്താംഗ് കാർ 'റോഷാക്കിൽ' എത്തിയത് ഇങ്ങനെ....

മമ്മൂട്ടി നായകനായി എത്തുന്ന റോഷാക്ക് കഴിഞ്ഞ ദിവസമാണ് റിലീസിന് എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലൂക്ക് ആന്റണി എന്ന കഥാപാത്രമായാണ് താരം ചിത്രത്തില്‍ എത്തുന്നത്. സിനിമയിൽ ഏറെ ശ്രദ്ധേയമായ രംഗമായിരുന്നു മമ്മൂട്ടി കാർ ഡ്രിഫ്റ്റ് ചെയ്യുന്ന രംഗം. ഡ്യൂപ് ഇല്ലാതെ ഒറ്റ ടേക്കിൽ ഫിനിഷ് ചെയ്ത രംഗത്തിന് തീയറ്ററിൽ മികച്ച കയ്യടി കിട്ടുമ്പോൾ താരമാകുന്നത് മസ്താംഗ് ജിടി ഫാസ്റ്റ്ബാക്ക് 5.0L v8 കൂടെയാണ്. റെഡ് കളറിലുള്ള കാര്‍ സിനിമയില്‍ മാറ്റ് ഗ്രേ നിറത്തിലേക്ക് മാറ്റിയാണ് എത്തിച്ചത്. ഇപ്പോഴിതാ വിദ്യാർത്ഥിയായ മാത്യുവിന്റെ ലക്ഷ്വറി കാർ റോഷാക്കിൽ എത്തിയ കഥ പറയുകയാണ് ഈ 19കാരൻ.
മമ്മൂട്ടി കമ്പനിയുടെ പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത്, തന്റെ സുഹൃത്തായിരുന്നു. മമ്മൂട്ടിയുടെ റോഷാക്ക് എന്നൊരു മൂവി വരുന്നുണ്ട്. അതിൽ ഞങ്ങളുടെ വണ്ടിക്ക് റിപ്പയറിംഗ് ഉള്ളതുകൊണ്ട് എന്റെ വണ്ടി ലൊക്കേഷനിൽ എത്തിക്കാൻ പറ്റുമോ എന്ന് ചോദിച്ചിരുന്നു. മമ്മൂട്ടിയ്ക്ക് വേണ്ടിയാണെന്ന് അറിഞ്ഞതോടെ മാത്യു അതിന് സമ്മതം മൂളുകയായിരുന്നു. പതിനെട്ടാം വയസിൽ മാത്യുവിന് പിറന്നാൾ സമ്മാനമായി സഹോദരൻ സമ്മാനിച്ചതായിരുന്നു മസ്താംഗ്.
ഒരുപാട് സിനിമകളിൽ നിന്ന് ഓഫറുകൾ വന്നിട്ടും മാത്യു കാർ കൊടുത്തിരുന്നുല്ല. ഈ സിനിമയിലേയ്ക്ക് ആഢംബര കാർ വിട്ടുകൊടുത്തതിന് ഒറ്റക്കാരണവും, ഒറ്റ പേരുമേ ഉള്ളൂ അത് മമ്മൂക്കയാണെന്ന് മാത്യു പറയുന്നു. സിനിമയിൽ ഡയറക്റ്റർക്ക് 'ഷെയ്‌ഡി ഔട്ട് ലുക്ക്' കാറിന് വേണമെന്ന് നിർബന്ധമുണ്ടായിരുന്നു.
റെഡ് കളർ മുസ്താങ് മാറ്റ് ഫിനിഷിൽ ഗ്രേ കളറിൽ വ്രാപ്പ് ചെയ്യുകയായിരുന്നു. ട്രെയിലറിൽ കാണുന്നത് പോലെ ആദ്യമേ ചില ഡാമേജ്സുകൾ കാറിൽ വരുത്തിയിരുന്നു. അതൊക്കെ ആർട്ട് വർക്കുകളായിരുന്നു. വണ്ടിയുടെ ഒർജിനൽ പാർട്സുകളെല്ലാം റിമൂവ് ചെയ്ത് മാറ്റി. ആക്സിഡന്റ് സീനിന് അത്രത്തോളം ഒറിജിനാലിറ്റി കൊണ്ടുവരാൻ ആർട്ട് ടീം ശരിക്ക് കഷ്ട്ടപെട്ടെന്ന് മാത്യു പറയുന്നു.
ലൊക്കേഷനിലേയ്ക്ക് കാർ എത്തിച്ചപ്പോൾ ക്രൂ മെമ്പേഴ്സാടക്കം കാറിന്റെ മുന്നിലെത്തി ഫോട്ടോ എടുക്കാൻ തിരക്കായിരുന്നു.പക്ഷെ രൂപമാറ്റം വരുത്തി ചിത്രീകരണത്തിന് എത്തിച്ച കാറിന്റെ അവസ്ഥ കണ്ട് എല്ലാവർക്കും സങ്കടം വന്നു. കാറുകളെ കുറിച്ച് ഒരുപാട് അപ്ഡേറ്റഡാണ് മമ്മൂക്ക. റോഷാക്കിൽ ഡ്യൂപ്പിന്റെ സഹായമില്ലാതെ ഫോര്‍ഡ് മസ്താംഗ് കാര്‍ ഡ്രിഫ്റ്റ് ചെയ്യുന്ന വീഡിയോ പുറത്ത് വന്നിരുന്നു. മമ്മൂട്ടിയുടെ ഡ്രൈവര്‍ക്ക് അദ്ദേഹം വാഹനത്തില്‍ നിന്നിറങ്ങിയാല്‍ വാഹനം പാര്‍ക്ക് ചെയ്യേണ്ട കടമ മാത്രമേ ഉള്ളൂ എന്ന് പറയാറുണ്ട്. അത്രക്ക് വാഹനങ്ങളോടും ഡ്രൈവിങ്ങിനോടും പാഷന്‍ കാത്ത് സൂക്ഷിക്കുന്നയാളാണ് മമ്മൂട്ടി.
അങ്ങനെ ഒരാള്‍ക്ക് തന്റെ തൊഴിലിനിടയില്‍ കാര്‍ കൊണ്ട് ഒരു അഭ്യാസം നടത്താന്‍ അവസരം കിട്ടിയാല്‍ പൊളിച്ചടക്കില്ലേ. അത് തന്നെയാണ് റോഷാക്കിന്റെ സെറ്റിലും സംഭവിച്ചത്. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രമായ ലൂക് ആന്റണി ഫോര്‍ഡ് മസ്താംഗ് കാര്‍ ഡ്രിഫ്റ്റ് ചെയ്യുന്നതാണ് രംഗം. പിറകില്‍ വലിയ കൊക്കയുള്ള സ്ഥലത്താണ് ചിത്രീകരണം. അത്യന്തം അപകടം പിടിച്ച ഈ രംഗം ഡ്യൂപ്പില്ലാതെ ചെയ്തുവെന്ന് മാത്രമല്ല ഒറ്റ ടേക്കില്‍ ഓക്കെയുമാക്കി മമ്മൂട്ടി.
ടയര്‍ പഞ്ചറായി വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെടുമ്പോള്‍ കാര്‍ ഡ്രിഫ്റ്റ് ചെയ്യാനായിരുന്നു ഡയറക്ടര്‍ ആവശ്യപ്പെട്ടത്. മമ്മൂട്ടി അത് മനോഹരമായി ചെയ്തു. ആവര്‍ത്തനങ്ങളില്ലാതെ ഒറ്റടേക്കില്‍ രംഗം പൂര്‍ത്തിയാക്കിയ മമ്മൂട്ടിയെ അണിയറപ്രവര്‍ത്തകര്‍ കൈയ്യടിച്ച് അഭിനന്ദിക്കുന്ന ബിഹൈൻഡ് ദി സീൻ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
https://www.facebook.com/Malayalivartha