'മമ്മൂക്ക വെള്ളമടിക്കാരൻ' ഗ്രേസ് ആന്റണിയുടെ ട്രോളിന് കിടിലം മറുപടി... ഇത് കേട്ട മമ്മൂക്കയുടെ മറുപടിയും വൈറലാവുന്നു..സംഭവം ഇങ്ങനെ..

പോസ്റ്ററുകളിലൂടേയും ടീസറുകളിലൂടേയും ആരാധകരുടെ നെഞ്ചിടിപ്പേറ്റിയ ചിത്രമാണ് റോഷാക്.സിനിമ ഇറങ്ങി രണ്ടു ദിവസം കഴിയുമ്പോഴും സമ്മിശ്ര പ്രതികരണമാണ് റോഷാകിന് ലഭിക്കുന്നത്.ചിത്രത്തിൽ ഗ്രേസ് ആന്റണിയുടെ അഭിനയത്തിന് മികച്ച സ്വീകരണമാണ് ലഭിച്ചത്.ഇപ്പോഴിതാ താരം സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ ഇന്റർവ്യൂയിൽ മമ്മൂക്കയെ കുറിച്ച് ഗ്രേസ് പറഞ്ഞ കാര്യമാണ് വലിയ ട്രോള്ളായിരുന്നു.
മമ്മൂക്ക എന്ന നടൻ എല്ലാ പ്രായക്കാരോടും എല്ലാ സ്വഭാവകരോടും അവരുടെ രീതിയിൽ പെരുമാറുന്ന ഒരു നടനാണ് എന്നു പറയാൻ ഗ്രേസ് ഉപയോഗിച്ചത് 'മമ്മൂക്ക വെള്ളം പോലെയാണ് എന്നാണ്' ഈ ഒരു വിശേഷണമാണ് ഗ്രേസ് ആന്റണി മമ്മൂക്ക വെള്ളമടികാരനാണെന്ന ട്രോള് വന്നത്.എന്നാൽ താൻ ആ ട്രോൾ മമ്മുക്കയ്ക്ക് അയച്ചു കൊടുത്തു എന്നും അത് കണ്ട മമ്മൂക്ക ചിരിച്ചവനുമാണ് ഗ്രേസ് പറഞ്ഞത്.ചിത്രം ഏറെ രസകരമായി മുന്നൂറ് പോവുകയാണ്.തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ നടന്ന മീറ്റ് ദി പ്രസിൽ ചിത്രത്തിലെ അഭിനയതാകളായ ഗ്രേസ് ആന്റണി,കോട്ടയം നസീർ, സഞ്ജു ശിവരാമൻ തുടങ്ങിയവരാണ് ഇന്ന് തിരുവനന്തപുരത്ത് വാർത്താസമ്മേളനനത്തിൽ പങ്കെടുത്തത്.
മനുഷ്യ മനസിന്റെ സങ്കീർണതകളിലേക്കുളള താക്കോലാണ് റോഷാക് ടെസ്റ്റ്. സിനിമയിലും മനുഷ്യ മനസിന്റെ സങ്കീർണതകളിലേക്ക് തന്നെയാണ് സംവിധായകൻ നമ്മെ ക്ഷണിക്കുന്നത്. പതിയെ തുടങ്ങി കഥയിലേക്ക് പ്രവേശിക്കുന്ന ആഖ്യാനശൈലിയാണ് സംവിധായകൻ നിസാം ബഷീർ സ്വീകരിച്ചിരിക്കുന്നത്. ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഗ്രാമത്തിലെ പൊലീസ് സ്റ്റേഷനിലേക്ക് കടന്നുവരുന്ന ലൂക്ക് ആന്റണി (മമ്മൂട്ടി)യിൽ നിന്നാണ് കഥ തുടങ്ങുന്നത്. ചില നിർബന്ധിത സാഹചര്യങ്ങൾ മൂലം അജ്ഞാതമായ ആ ഗ്രാമത്തിൽ അയാൾക്ക് താമസിക്കേണ്ടിവരുന്നു. പിന്നീട് പതിഞ്ഞ താളത്തിലാണ് സിനിമയുടെ സഞ്ചാരം. ആദ്യപകുതിയിലെ സിനിമയുടെ ഈ ഇഴച്ചിൽ ചിലർക്ക് ഒരൽപം മുഷിച്ചിലുണ്ടാക്കുമെങ്കിലും കഥാഗതിക്ക് അത് ആവശ്യമായതിനാൽ നിസാം ബഷീറിന്റെ ആഖ്യാന ശൈലിയെ വിമർശിക്കേണ്ടതില്ല.
https://www.facebook.com/Malayalivartha