അപർണയ്ക്ക് ആരോടെങ്കിലും ക്രഷ് ഉണ്ടോ? 27 വയസായില്ലേ? അവാര്‍ഡിന്റെ സന്തോഷത്തില്‍ നിൽക്കുമ്പോൾ ചോദിക്കാൻ പറ്റിയ ചോദ്യം- പ്രതികരണവുമായി അപർണ ബാലമുരളി

സെലിബ്രിറ്റികളുടെ ഓരോ കാര്യവും ആരാധകര്‍ക്ക് അറിയാന്‍ ആഗ്രഹമുണ്ട്. അഭിമുഖങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ പലപ്പോഴും ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് ദേശീയ പുരസ്‌കാരം ലഭിച്ച നടി അപര്‍ണ ബാലമുരളി പറഞ്ഞു.
അഭിമുഖങ്ങളിലെ ചോദ്യങ്ങളില്‍ നിലവാരം സൂക്ഷിക്കണമെന്നാണ് നടി അപര്‍ണ ബാലമുരളി അഭിപ്രായപ്പെട്ടത്. മാധ്യമങ്ങളും സിനിമയും സഹകരിച്ച് മുന്നോട്ട് പോകണം. പരസ്പര ബഹുമാനം ആവശ്യമാണ്. ചോദ്യം ചോദിക്കുന്നതില്‍ പ്രശ്‌നമില്ല. പക്ഷേ, ഒരു നിലവാരം സൂക്ഷിക്കണം. മോശമായ ചോദ്യങ്ങളും വരാറുണ്ടെന്നും അപര്‍ണ ബാലമുരളി പറഞ്ഞു.
ദേശീയ പുരസ്‌കാരം കിട്ടിയ അടുത്ത ദിവസം ഒരു അഭിമുഖത്തില്‍ എന്നോട് ചോദിച്ചത് ആരോടെങ്കിലും ക്രഷ് ഉണ്ടോ എന്നാണ്. 27 വയസായില്ലേ. പ്രേമമുണ്ടോ എന്നൊക്കെയാണ് ചോദ്യം. ഇതൊക്കെ അറിഞ്ഞിട്ട് അവര്‍ക്കെന്ത് കാര്യം. അവരല്ലല്ലോ എന്റെ കല്യാണം നടത്തുന്നത്. അവാര്‍ഡിന്റെ സന്തോഷത്തില്‍ നില്‍ക്കുമ്പോഴാണ് ഇത്തരം ചോദ്യങ്ങള്‍ എന്നും അപര്‍ണ ബാലമുരളി കൂട്ടിച്ചേർക്കുന്നു.
https://www.facebook.com/Malayalivartha