'ദാസേട്ടന്റെ സൈക്കിൾ' സിനിമാചിത്രീകരണത്തിനിടെ ക്യാമറാമാന് തെരുവ് നായയുടെ ആക്രമണം

കോഴിക്കോട് മേത്തോട്ടുതാഴത്ത് സിനിമയുടെ ചിത്രീകരണത്തിനിടെ ക്യാമറാമാന് തെരുവുനായയുടെ കടിയേറ്റു. ക്യാമറമാൻ ജോബിൻ ജോണിനെയാണ് നായ കടിച്ചത്.
ഹരീഷ് പേരടിയുടെ നിർമാണത്തിൽ 'ദാസേട്ടന്റെ സൈക്കിൾ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അസോസിയേറ്റ് ക്യാമറമാൻ ജോബിൻ ജോണിനെ നായ കടിച്ചത്.
ജോബിനെ ഉടൻ ആശുപത്രിയിൽ എത്തിച്ച് പ്രഥമശുശ്രൂഷയും കുത്തിവയ്പ്പും നൽകി.
https://www.facebook.com/Malayalivartha