എന്റെ നെറ്റിയിൽ ചുംബിച്ച് ഇനി വിഷമിക്കേണ്ട നിനക്കായി ഞങ്ങളിവിടെയുണ്ട് എന്ന് പറഞ്ഞവരോട്; എന്തിനും ഏതിനും എന്നോടൊപ്പം ചിരിക്കുന്ന എന്റെ കുടുംബത്തിന്; മുറിവുകൾ ഉണങ്ങുന്നു; ഇനി പുതിയ ചുവടുകൾ; ഈ തേനീച്ച ഒരു ചിത്രശലഭമായി മാറി; 'അത്' പറയണമെന്നുണ്ട് പക്ഷെ ഇപ്പോൾ വേണ്ട; ഗോപി സുന്ദറുമായി പിരിഞ്ഞ ശേഷം ചിലർക്ക് മറുപടിയുമായി അഭയ ഹിരണ്മയി

അഭയ ഹിരണ്മയി എന്ന ഗായികയെ മലയാളികൾക്ക് സുപരിചിതമാണ്. ഗോപി സുന്ദറുമായുള്ള ലിവിങ് ടുഗെദറിനടിയിൽ ആണ് അഭയ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഇരുവരും വേർ പിരിഞ്ഞതോടെ പാട്ടു എന്ന മേഖലയിലേക്ക് അഭയ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഇപ്പോൾ ഇതാ അഭയ ഒരു കുറിപ്പ് പങ്കു വച്ചത് വളരെ ശ്രദ്ധേയമായിരിക്കുകയാണ്. തന്റെ പതിനാല് വർഷത്തെ ചില അനുഭവങ്ങളെ കുറിച്ച് ആണ് കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.
തനിക്കൊപ്പം താങ്ങായും തണലായും നിന്ന ചിലരെ കുറിച്ചാണ് വൈകാരികമായ കുറിപ്പിലൂടെ അഭയ പറയുന്നത്. ആ കുറിപ്പ് ഇങ്ങനെ; 'ഈ ചിത്രം പോലെ ഫിൽട്ടർ ചെയ്യപ്പെടാത്ത നിറഞ്ഞ സ്നേഹം... എന്റെ പ്രിയപ്പെട്ടവരിൽ പലരോടും അവരുടെ പേരുകൾ ഉപയോഗിച്ച് എനിക്ക് നന്ദി പറയണം... പക്ഷെ അത് ഇപ്പോൾ വേണ്ട. മുൻ വിധിയില്ലാതെ ചോദ്യത്തിന്റെ ഛായയില്ലാതെ എന്നെ ഹൃദയത്തോട് ചേർത്ത് നിർത്തിയ ആ മനുഷ്യർ... എന്റെ നെറ്റിയിൽ ചുംബിച്ച് ഇനി വിഷമിക്കേണ്ട നിനക്കായി ഞങ്ങളിവിടെയുണ്ട് എന്ന് പറഞ്ഞവരോട്.'
എന്തിനും ഏതിനും എന്നോടൊപ്പം ചിരിക്കുന്ന എന്റെ കുടുംബത്തിന്.... ഇതാണ് നിങ്ങൾക്കുള്ള ആ ചിത്രം. മുറിവുകൾ ഉണങ്ങുന്നു... കഠിനമായി അദ്ധ്വാനിക്കുന്നു. ദിവസം തോറും തിളങ്ങുന്നു. പുതിയ പുതിയ ചുവടുകൾ വെക്കുന്നു. 14 വർഷത്തെ അനുഭവങ്ങളുമായി അഭിമാനത്തോടെ.... ഈ തേനീച്ച ഒരു ചിത്രശലഭമായി മാറി' എന്നാണ് അഭയ ഹിരൺമയി തന്റെ ചില ചിത്രങ്ങൾക്കൊപ്പം കുറിച്ചത്.
https://www.facebook.com/Malayalivartha