സിറ്റുവേഷൻസ് മോശമായി: അഭിനയം മതിയാക്കിയ അവസ്ഥ തുറന്ന് പറഞ്ഞ് നടി നടി പ്രവീണ

മലയാള സിനിമാ, ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട നായികയാണ് പ്രവീണ. സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ പ്രവീണ നിരവധി പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. മികച്ച രണ്ടാമത്തെ നടിക്കുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനും താരം അർഹയായിട്ടുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരു അഭിമുഖത്തിൽ പ്രവീണ പറഞ്ഞ വാക്കുകളാണ്. ഒരു കുടുംബത്തിലും ഒരിക്കലും കാണാത്ത സിറ്റുവേഷൻസാണ് സീരിയലുകളിൽ ചിത്രീകരിക്കുന്നതെന്നും സീരിയലുകൾക്ക് സെൻസറിങ് ഏർപ്പെടുത്തണമെന്നും താരം പറയുന്നു.
സീരിയലുകളിലെ കഥാപാത്രങ്ങളും സിറ്റുവേഷൻസും അസഹനീയമായതോടെ ഷൂട്ടിങ്ങിനിടെ അഭിനയം നിർത്തി പോരേണ്ട സാഹചര്യം ഉണ്ടായെന്നും അമ്മായിയമ്മ പോര്, കുഞ്ഞിന് വിഷം കൊടുക്കൽ, കുശുമ്പ്, കുന്നായ്മ, ചതി, കള്ളം എന്നിങ്ങനെയുള്ള സിറ്റുവേഷൻസ് മാത്രമേ സീരിയലുകളിൽ സൃഷ്ടിക്കപ്പെടുന്നുള്ളു എന്നും താരം പറയുന്നു. സാമ്പത്തിക നേട്ടത്തിനായി മാത്രം സീരിയൽ പിടിക്കുമ്പോൾ അങ്ങനെയേ സാധിക്കൂ എന്നാണ് നിർമ്മാതാക്കളും സംവിധായകരും പറയുന്നതെന്നും പ്രവീണ കൂട്ടിച്ചേർത്തു.
സാമ്പത്തിക നേട്ടത്തിനായി മാത്രം സീരിയല്‍ പിടിക്കുമ്പോള്‍ അങ്ങനെയേ സാധിക്കൂ എന്നാണ് നിര്‍മ്മാതാക്കളും സംവിധായകരും പറയുന്നത്. ഒരു കുടുംബത്തിലും ഒരിക്കലും കാണാത്ത സിറ്റുവേഷന്‍സാണ് സീരിയലുകളില്‍ ചിത്രീകരിക്കുന്നത്. ജീവിതഗന്ധിയായ പ്രമേയങ്ങള്‍ സീരിയലുകളില്‍ ഉണ്ടാകുന്നില്ല.
സീരിയലുകളിലെ ഈ മണ്ടത്തരങ്ങള്‍ എന്തൊക്കെയാണെന്ന് കാണാനാണ് പ്രേക്ഷകര്‍ ഇത് കാണുന്നത്. അല്ലാതെ, ആ സീരിയലിലെ കലാമൂല്യവും പ്രമേയ മികവും ഒന്നും കണ്ടിട്ടല്ല. അത്തരം ഒരു സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കെ സിറ്റുവേഷന്‍സ് അസഹനീയമായി മാറിയപ്പോള്‍ അക്കാര്യം സംവിധായകനോട് പറഞ്ഞ് അഭിനയം മതിയാക്കി മടങ്ങിയിട്ടുണ്ട്.
ഒരു ടെലിഫിലിമിലൂടെ ബാലതാരമായിട്ടാണ് പ്രവീണ സിനിമാലോകത്തേക്ക് രംഗപ്രവേശം ചെയ്തത്. ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് നിരവധി ശ്രദ്ധേയ റോളുകളില്‍ താരം തിളങ്ങി. മലയാളത്തിലും അന്യഭാഷകളില്‍ അഭിനയത്തില്‍ സജീവയാണ് പ്രവീണ. ഭര്‍ത്താവും ഒരു മകളും അടങ്ങുന്നതാണ് താരത്തിന്റെ കുടുംബം.
13 വര്‍ഷത്തിലേറെയായി കലാരംഗത്ത് സജീവമായി തുടരുകയാണ് നടി. ഇതിനിടെ ചെറുതും വലുതമായി ഒട്ടനവധി സിനിമകളിലും 5-ഓളം മെഗാസീരിയലുകളിലും പ്രവീണ അഭിനയിച്ചിട്ടുണ്ട്. ദിലീപും മമ്മൂട്ടിയും നായകന്മാരായി അഭിനയിച്ച കളിയൂഞ്ഞാല്‍ എന്ന സിനിമയിലൂടെയാണ് പ്രവീണ ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. ചിത്രത്തിലെ രാധ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ പിന്നീട് സമാനമായ നായിക കഥാപാത്രങ്ങള്‍ ഏറെ ലഭിച്ചു.
https://www.facebook.com/Malayalivartha