Widgets Magazine
11
Oct / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ് ഡെവലപ്‌മെന്റ് സെന്റർ (സിഡാക്) ൽ ഒഴിവുകൾ. മാനേജർ, പ്രോജക്ട് അസോസിയേറ്റ് ഉൾപ്പെടെ 646 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബി ടെക്/ ബി ഇ, എം ഇ/എം.ടെക്, എം സി എ, എം ഫിൽ/പി എച്ച് ഡി എന്നിവയാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യതകൾ


ഒമാനിലേക്ക് അധ്യാപകരെ നിയമിക്കുന്നതിനുള്ള വമ്പൻ റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ച് കേരള സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്സ് ലിമിറ്റഡ് (ഒഡെപെക്) . ഇംഗ്ലീഷ്, ഫിസിക്സ്, മാത്സ്, ഐസിടി, ഫിസിക്കൽ എജ്യൂക്കേഷൻ എന്നീ വിഷയങ്ങളിലെ അധ്യാപകർക്കാണ് അവസരം. സ്ത്രീകൾക്ക് മുൻഗണന നൽകുന്ന ഈ നിയമനത്തിൽ 5 ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾ 2025 ഒക്ടോബർ 15-നകം അപേക്ഷിക്കണമെന്ന് ഒഡെപെക് അറിയിച്ചു.


ഹമാസ് ഇസ്രായേൽ സംഘർഷങ്ങളുടെ നാൾവഴികൾ ..1989ലാണ് ഇസ്രയേലിനെതിരെ ഹമാസിന്റെ ആദ്യ ആക്രമണം.ഇപ്പോൾ 2025 ലും ഗാസ ഇനി ആര് ഭരിക്കും എന്ന ചോദ്യം ബാക്കി !!


മോഹൻലാലിന്റെ ഷോ ഉൾപ്പെടെ, താരങ്ങളെ വിമർശിച്ച് എംഎൽഎ, യു പ്രതിഭയുടെ വിവാദ പ്രസംഗം; നാട്ടിൽ ഉദ്ഘാടനങ്ങൾക്ക് ഇപ്പോൾ തുണിയുടുക്കാത്ത താരങ്ങളെ മതി: എല്ലാവരും ഇടിച്ച് കയറുകയാണ്; അത് നിർത്താൻ പറയണം: ഇത് സദാചാരം എന്ന് പറഞ്ഞ് തന്റെ നേരെ വരരുത്...


മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് വിദേശകാര്യമന്ത്രാലയം

മെഡിറ്ററേനിയന്‍ കടലില്‍ മിലിട്ടറി ബേസ് ; ഇസ്രയേലിന് ട്രംപിന്റെ ഉരുക്കുകോട്ട

10 OCTOBER 2025 08:25 PM IST
മലയാളി വാര്‍ത്ത

More Stories...

സമാധാനത്തിനുള്ള നൊബേല്‍ വെനിസ്വേലയിലെ പ്രതിപക്ഷ നേതാവും ജനാധിപത്യ പ്രവർത്തകയുമായ മരിയ കൊറീന മചാഡോയ്ക്ക്. 'വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവരുടെ അക്ഷീണ പ്രയത്‌നത്തിനും സ്വേച്ഛാധിപത്യത്തില്‍നിന്ന് ജനാധിപത്യത്തിലേക്ക് നീതിയുക്തവും സമാധാനപരവുമായ ഒരു മാറ്റം കൈവരിക്കുന്നതിനുള്ള പോരാട്ടത്തിനുമാണ് അവര്‍ക്ക് സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം നൽകുന്നത്

ഹമാസ് ഇസ്രായേൽ സംഘർഷങ്ങളുടെ നാൾവഴികൾ ..1989ലാണ് ഇസ്രയേലിനെതിരെ ഹമാസിന്റെ ആദ്യ ആക്രമണം.ഇപ്പോൾ 2025 ലും ഗാസ ഇനി ആര് ഭരിക്കും എന്ന ചോദ്യം ബാക്കി !!

വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ...72 മണിക്കൂറി20-ഇന സമാധാന പദ്ധതിയുടെ "ആദ്യ ഘട്ടത്തിൽ ഇസ്രായേലും ഹമാസും ഒപ്പുവെച്ചതായി" യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്; 20-ഇന സമാധാന പദ്ധതിയുടെ "ആദ്യ ഘട്ടത്തിൽ ഇസ്രായേലും ഹമാസും ഒപ്പുവെച്ചതായി" യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

2025ലെ സമാധാന നൊബേല്‍ മരിയ കൊരീന മച്ചാഡോയ്ക്ക്

അടുത്ത രണ്ടുമണിക്കൂറിനിടെ 300 കിലോമീറ്റര്‍ ചുറ്റളവില്‍ ജീവന് ഭീഷണിയായേക്കാവുന്ന ഉയരത്തിലുള്ള തിരമാലകള്‍ ഉണ്ടാകും; സുനാമി മുന്നറിയിപ്പ്! ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം...

ട്രംപിന്റെ ഒരൊറ്റ ഉറപ്പിലാണ് ഈജിപ്തില്‍ നടന്ന സമാധാന കരാറില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഒപ്പുവെച്ചത്. എടുക്കാന്‍ ഇനിയും തലകള്‍ ബാക്കി നില്‍ക്കെ ഹമാസ് ഹിസ്ബുള്ള ഹൂതി ഗ്രൂപ്പുകള്‍ ഇനിയും തലപൊക്കുമെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഗാസയില്‍ വെടിനിര്‍ത്തലിന് അനുവദിക്കരുതെന്ന് ഇസ്രയേല്‍ മന്ത്രിസഭയിലെ തീവ്ര വലതുപക്ഷക്കാര്‍ മുറിയിപ്പ് കൊടുത്തിട്ടും നെതന്യാഹു വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പിട്ടു. ഗാസ സമാധാനത്തിലേക്ക് പലസ്തീനികള്‍ ഗാസയിലേക്ക് തിരികെയെത്തി തുടങ്ങി. ഗാസ വിഷയത്തില്‍ ട്രംപിനെ കണ്ണടച്ച് വിശ്വസിച്ചിരിക്കന്നു നെതന്യാഹു. അതിന്റെ കാരണം എന്താണെ് തിരയുകയാണ് പാശ്ചാത്യ മാധ്യമങ്ങള്‍. കാരണം ഒന്നേയുള്ളു ഇസ്രയേലിന് ഉരുക്ക് കോട്ട തീര്‍ത്ത് പാശ്ചിമേഷ്യയുടെ മേല്‍ അമേരിക്ക പിടിമുറുക്കുന്നു.

അങ്ങനെ ഒന്നും കാണാതെ ഹമാസുമായ് സമാധാനക്കരാറില്‍ ഒപ്പിവെക്കില്ല നെതന്യാഹു. തീവ്ര വലതുപക്ഷക്കാരായ ജൂത വിഭാഗത്തെ എതിര്‍ത്ത് നെതന്യഹു ഗാസയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കു വലിയ റിസ്‌ക് എടുത്തത് ട്രംപിന്റെ ഒരു ഉറപ്പിലാണ്. ഡൊണാള്‍ഡ് ട്രംപിന്റെ തന്ത്രപരമായ നീക്കങ്ങളാണ് ലോകം ഇപ്പോള്‍ കാണുത്. 200 അമേരിക്കന്‍ സൈനികരെ ഈജിപ്തില്‍ എത്തിച്ചത് ട്രംപിന്റെ കളിയാണ്. ഗാസയില്‍ നിന്ന് ഐഡിഎഫ് ഘട്ടം ഘട്ടമായ് പിന്‍വാങ്ങുമ്പോള്‍ അമേരിക്ക മെഡിറ്ററേനിയന്‍ കടല്‍ തീരത്ത് താവളം ഉറപ്പിക്കും. ഇത് ഗാസയില്‍ വരാന്‍ പോകു അന്താരാഷ്ട്ര സേനയ്ക്ക് പുറമേയാണ്. പശ്ചിമേഷ്യയില്‍ കൂടുതല്‍ സൈനിക താവളങ്ങള്‍ ട്രംപ് ആഗ്രഹിക്കുുണ്ട്. ഹൂതികള്‍ക്ക് നേരെ ആക്രമണം നടത്താന്‍ ഇറാനെ സദാ നിരീക്ഷിക്കാന്‍ സിറിയ ഇറാഖ് മേഖലകള്‍ക്ക് മേലെ ശക്തമായ് പിടിമുറുക്കാന്‍. ഗസ മുനമ്പില്‍ അമേരിക്കന്‍ സേന ബേസ് ഒരുക്കുത് അത് ഇസ്രയേലിന് കൂടുതല്‍ സഹായമാണ്. ഇസ്രയേല്‍ ഒരിക്കലും അവരുടെ രാജ്യത്ത് ഒരു അമേരിക്കന്‍ സൈനിക ബേസ് അനുവദിക്കില്ല. കാരണം ഇസ്രയേല്‍ ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യമാണ്. എന്നാല്‍ ഗസ മുനമ്പില്‍ മെഡിറ്ററേനിയന്‍ കടല്‍ തീരത്ത് അമേരിക്കന്‍ സേന കേന്ദ്രങ്ങള്‍ വരുത് അമേരിക്കയ്ക്കും ഇസ്രയേലിനും കൂടുതല്‍ കരുത്ത് പകരും. അതിന് ട്രംപ് ന്യായം പറയാന്‍ പോകുന്നത് അന്താരാഷ്ട്ര സേനയെ സഹായിക്കാന്‍ യുഎസ് അവിടൊരു സേന ബേസ് സ്ഥാപിക്കുന്നു എന്നായിരിക്കും. പക്ഷെ അത് കരുതിക്കൂട്ടിയുള്ള കൃത്യമായ ട്രംപ് പദ്ധതിയാണ്.

ഗാസയിലെ വെടിനിര്‍ത്തല്‍ കരാറിന് പിന്നാലെ ഇസ്രയേലിനെ സഹായിക്കാന്‍ 200 സൈനികരെ അയയ്ക്കാനുള്ള അമേരിക്കന്‍ നീക്കത്തില്‍ വിറച്ചിരിക്കുകയാണ് ഇറാന്‍. പ്രോക്‌സികളെ വീണ്ടും ശക്തരാക്കാന്‍ ഇറാന്‍ പ്ലാനിട്ടാല്‍ കയറി അടിക്കും അമേരിക്കന്‍ സേന. ഇറാന്റെ ആണവ പരീക്ഷണങ്ങള്‍ക്കും വെലല്ുവിളിയാണ് യുഎസ് സേന മേഖലയില്‍ നിലയുറപ്പിക്കുന്നത്. ഇസ്രയേലിനെ പിന്തുണയ്ക്കുന്നതിനും ഗാസയെ നിരീക്ഷിക്കുന്നതിനുമാണ് സൈനികരെ ഇസ്രയേലിലേക്ക് അയക്കുന്നതെന്ന് അമേരിക്ക വ്യക്തമാക്കി. ഗാസയിലെ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് അമേരിക്കന്‍ സൈന്യം നിരീക്ഷിക്കും. 200 സൈനിക ട്രൂപ്പുകളുടെ ബഹുരാഷ്ട്ര സേനയ്ക്ക് അമേരിക്ക നേതൃത്വം നല്‍കും. മധ്യസ്ഥത വഹിച്ച രാജ്യങ്ങളിലെ സൈനികരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘത്തിന്റെ ഭാഗമായാണ് അമേരിക്കയും പ്രവര്‍ത്തിക്കുക. മാനുഷിക സഹായങ്ങളടക്കം ലഭ്യമാക്കാനുള്ള 'സിവില്‍മിലിട്ടറി ഏകോപന കേന്ദ്രം' ഇസ്രയേലില്‍ സ്ഥാപിക്കാന്‍ പോകുന്നതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. രണ്ട് വര്‍ഷം നീണ്ട് നിന്ന വംശഹത്യയില്‍ തകര്‍ന്ന പ്രദേശങ്ങളിലേക്കുള്ള സഹായമാണ് സിവില്‍മിലിട്ടറി കേന്ദ്രം വഴി ലഭ്യമാക്കുക. ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നീ രാജ്യങ്ങളിലെ സായുധ സേനകളില്‍ നിന്നാണ് 200 യുഎസ് സൈനികരെ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ കമാന്‍ഡര്‍ അഡ്മിറല്‍ ബ്രാഡ് കൂപ്പ്, ട്രംപിന്റെ മരുമകന്‍ ജാരെഡ് കുഷ്‌നര്‍, സ്റ്റീവ് വിറ്റ്‌കോഫ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവരടങ്ങുന്ന സംഘമാണ് വൈറ്റ് ഹൗസില്‍ നടന്ന കാബിനറ്റ് യോഗത്തില്‍ തീരുമാനമെടുത്തത്. ഗതാഗതം, ആസൂത്രണം, സുരക്ഷ, ലോജിസ്റ്റിക്‌സ്, എഞ്ചിനീയറിങ് എന്നിവയില്‍ വൈദഗ്ധ്യമുള്ള ഏകദേശം 200 യുഎസ് സര്‍വീസ് അംഗങ്ങള്‍ ഏകോപന കേന്ദ്രത്തില്‍ ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു.

എന്നാല്‍ ഗാസയിലേക്ക് നേരിട്ട് ഒരു അമേരിക്കന്‍ സൈനികരെയും അയയ്ക്കില്ലെന്നും യുഎസ് വ്യക്തമാക്കി. മിഡില്‍ ഈസ്റ്റിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും വിന്യസിച്ചിരിക്കുന്ന യുഎസ് സെന്‍ട്രല്‍ കമാന്‍ഡില്‍ നിന്നാണ് സൈനികരെ എടുക്കുന്നതെന്നും യുഎസ് അധികൃതര്‍ വ്യക്തമാക്കി. സൈനികര്‍ ഇതിനകം എത്തിത്തുടങ്ങിയിട്ടുണ്ട്. സിവില്‍മിലിട്ടറി കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ആസൂത്രണവും ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ആഭ്യന്തര ചര്‍ച്ചകളെക്കുറിച്ച് പരസ്യമായി ചര്‍ച്ച ചെയ്യാന്‍ അധികാരമില്ലാത്തതിനാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം ഹമാസിന്റെ നിരായുധീകരണം, ഗാസയില്‍ നിന്ന് ഇസ്രയേല്‍ സേനയെ പിന്‍വലിക്കല്‍, സര്‍ക്കാര്‍ രൂപീകരണം എന്നിവയുള്‍പ്പെടെ അടുത്ത ഘട്ടങ്ങളില്‍ ഇനി എന്ത് എന്ന നിരവധി ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ട്. ഇന്നലെയാണ് ആദ്യഘട്ട വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. രണ്ട് വര്‍ഷത്തെ സംഘര്‍ഷത്തിനൊടുവില്‍ ഇസ്രയേലും ഹമാസും സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ഒപ്പുവച്ചുവെന്നും ചര്‍ച്ച വിജയിച്ചുവെന്നും അമേരിക്ക പ്രഖ്യാപിച്ചിരുന്നു.

ഗാസയില്‍ യുഎസ് മുന്നോട്ടുവെച്ച സമാധാന പദ്ധതിയുടെ ഭാഗമായി വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി ഇസ്രയേല്‍ പ്രതിരോധസേന. കരാറിന്റെ ഭാഗമായി ഇസ്രയേല്‍ സൈന്യം ഗാസയില്‍നി് ഭാഗികമായി പിന്മാറിയതായും അധികൃതര്‍ അറിയിച്ചു. ഇതോടെ ഹമാസ് തങ്ങളുടെ കൈവശമുള്ള ബന്ദികളെ മോചിപ്പിക്കേണ്ട 72 മണിക്കൂര്‍ കൗണ്ട്ഡൗണിന് തുടക്കമാകുകയും ചെയ്തു. ചിലയിടങ്ങളില്‍ പീരങ്കി ആക്രമണങ്ങളുടെയും വ്യോമാക്രമണങ്ങളുടെയും മറവിലാണ് പിന്‍വാങ്ങല്‍ നടതൊണ് ഇസ്രയേല്‍ അധികൃതര്‍ പറഞ്ഞു. കരാര്‍ പ്രാബല്യത്തില്‍ വരുതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഹമാസ് സ്‌നൈപ്പറിന്റെ വെടിയേറ്റ് ഒരു ഐഡിഎഫ് സൈനികന്‍ കൊല്ലപ്പെടുകയും ചെയ്തു. കരാറിലെ വ്യവസ്ഥകള്‍ അനുസരിച്ച്, 72 മണിക്കൂര്‍ സമയത്തിനുള്ളില്‍ ജീവിച്ചിരിക്കു എല്ലാ ബന്ദികളെയും, മരിച്ച ബന്ദികളുടെ മൃതദേഹങ്ങളും ഹമാസ് ഹാജരാക്കേണ്ടി വരും. തിങ്കളാഴ്ച ഉച്ചയോടെ ഈ സമയപരിധി അവസാനിക്കും. അതേസമയം ബന്ദികള്‍ക്ക് പകരമായി ഇസ്രായേല്‍ മോചിപ്പിക്കാനിരിക്കു പലസ്തീന്‍ സുരക്ഷാ തടവുകാരുടെ തടവുകാരുടെ കാര്യത്തില്‍ അന്തിമ ധാരണയായി'ില്ലെ് ഹമാസ് വ്യക്തമാക്കി. മധ്യസ്ഥര്‍ അംഗീകരിച്ച പേരുകള്‍ ഇസ്രായേലില്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ ഉള്‍പ്പെടുന്നില്ലെന്നാണ് ഹമാസിന്റെ ആരോപണം.
കരാര്‍ പ്രകാരമുള്ള വ്യവസ്ഥകള്‍ സമയബന്ധിതമായി അനുസരിച്ചില്ലെങ്കില്‍ ഇസ്രയേല്‍ വീണ്ടും യുദ്ധത്തിലേക്ക് മടങ്ങുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഭീഷണി മുഴക്കി. തങ്ങളുടെ കഴുത്തില്‍ വാള്‍ മുറുകുന്നു എന്ന് തോന്നിയപ്പോള്‍ മാത്രമാണ് ഹമാസ് കരാറിന് സമ്മതിച്ചത്. അത് ഇപ്പോഴും അവരുടെ കഴുത്തിലുണ്ട് നെതന്യാഹു മുറിയിപ്പ് നല്‍കി. നിലവിലെ ഘട്ടത്തില്‍, തങ്ങള്‍ ബന്ദികളെ മോചിപ്പിക്കുതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുതെും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പതിനായിരക്കണക്കിന് പാലസ്തീനികളെ കൊന്നൊടുക്കുകയും, ഗാസയെ നശിപ്പിക്കുകയും ചെയ്ത ഒരു യുദ്ധമാണ് മാസങ്ങള്‍ക്കു ശേഷം അവസാനിച്ചത്. പദ്ധതിയുടെ രൂപരേഖ മന്ത്രിസഭ അംഗീകരിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു. സര്‍ക്കാര്‍ അംഗീകാരത്തിന് ശേഷം ഉടന്‍ വെടിനിര്‍ത്തല്‍ ആരംഭിക്കണമെന്ന് കരാറില്‍ പറയുന്നുണ്ട് . എന്നാല്‍, ഗാസ ആര് ഭരിക്കും? ഹമാസ് നിരായുധരാകുമോ? തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്ക് ഇപ്പോഴും ഉത്തരം കിട്ടേണ്ടതുണ്ട്. 2023 ഒക്ടോബര്‍ 7 ന് ഇസ്രയേലിനെതിരെ ഹമാസ് ആരംഭിച്ച യുദ്ധം, മേഖലയിലെ മറ്റ് സംഘര്‍ഷങ്ങള്‍ക്ക് കാരണമാവുകയായിരുന്നു. ഇത് ലോകമെമ്പാടുമുള്ള പ്രതിഷേധങ്ങള്‍ക്കും കാരണമായി. തെക്കന്‍ ഗാസ നഗരമായ ഖാന്‍ യൂനിസില്‍, വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തോടുള്ള ആളുകളുടെ പ്രതികരണം തികച്ചും വ്യത്യസ്തമായിരുന്നു. ദുഃഖവും ആശ്വാസവും ഇടകലര്‍ന്ന സമ്മിശ്ര ഭാവങ്ങളോടെയാണ് ആളുകള്‍ ഇതിനെ സ്വീകരിച്ചത്

1989ലാണ് ഇസ്രയേലിനെതിരെ ഹമാസിന്റെ ആദ്യ ആക്രമണം. ഇസ്രയേലിന്റെ രണ്ട് സൈനികരെ പിടികൂടി ഹമാസ് വധിച്ചതോടെ ഹമാസ് സ്ഥാപകനും പലസ്തീനികളുടെ ആത്മീയ ആചാര്യനുമായ ഷെയ്ഖ് യാസിനെ ഇസ്രയേല്‍ പിടികൂടി. പിന്നീട് 1997ലാണ് യാസിന്‍ പുറംലോകം കാണുന്നത്. ഹമാസിന്റെ രാഷ്ട്രീയകാര്യത്തലവന്‍ ഖാലിദ് മെഷാലിനെ വധിക്കാന്‍ ശ്രമിച്ച രണ്ട് മൊസാദ് ഏജന്റുമാരെ വിട്ടയച്ചതിന് പകരമായിരുന്നു യാസിന്റെ മോചനം. 1993 വര്‍ഷങ്ങള്‍ നീണ്ട രക്തച്ചൊരിച്ചിലിനൊടുവില്‍ ഇസ്രയേലും പലസ്തീനും തമ്മില്‍ ആദ്യ സമാധാനകരാര്‍ നിലവില്‍ വന്നു. 1993 സെപ്തംബര്‍ 13നാണ് അന്തിമ കരാറില്‍ എത്തിച്ചേര്‍ന്നത്. കരാര്‍ ഒപ്പിട്ടത് വാഷിംഗ്ടണിലായിരുന്നുവെങ്കിലും അതിലേക്ക് നയിച്ച രഹസ്യ ചര്‍ച്ചകളും നീക്കുപോക്കുകളും പ്രധാനമായും നടന്നത് നോര്‍വേ തലസ്ഥാനമായ ഓസ്‌ലോയില്‍ വെച്ചായിരുന്നതിനാല്‍ കരാറിന് ആ നഗരത്തിന്റെ പേര് വന്നു. ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ നേതാവ് യാസിര്‍ അറഫാത്തും അദ്ദേഹത്തിന്റെ അരുമ ശിഷ്യനായ മഹ്മൂദ് അബ്ബാസുമാണ് ഫലസ്തീന്‍ പക്ഷത്ത് നിന്ന് വാഷിംഗ്ടണിലെത്തിയത്. അന്നത്തെ ഇസ്‌റാഈല്‍ പ്രധാനമന്ത്രി യിഷ്താക് റബീനും വിദേശകാര്യ മന്ത്രി ഷിമോണ്‍ പെരസും ജൂതരാഷ്ട്രത്തെ പ്രതിനിധാനം ചെയ്തു. യു എസ് പ്രസിഡന്റ് ബില്‍ ക്ലിന്റണായിരുന്നു മധ്യത്തില്‍. 1995ല്‍ ഈജിപ്തില്‍ വെച്ച് ഒപ്പുവെച്ച തുടര്‍ കരാറടക്കം ഒരു കൂട്ടം ധാരണകളുടെ ആകെത്തുകയാണ് ഓസ്‌ലോ പ്രക്രിയ.

ഓസ്ലോ കരാറിനെ പക്ഷേ ഹമാസ് അംഗീകരിച്ചില്ല. 1995ല്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ഇസ്ഹാഖ് റാബിനെ വധിച്ചും ചാവേര്‍ ആക്രമണങ്ങള്‍ നടത്തിയും ഹമാസ് സമാധാനക്കരാര്‍ അട്ടിമറിച്ചു. 2000 യുഎസ് മുന്‍കൈയെടുത്ത് 2000ത്തില്‍ സമാധാനശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലവത്തായില്ല. രണ്ട് മാസം കഴിഞ്ഞ് അന്നത്തെ ഇസ്രയേല്‍ പ്രതിപക്ഷ നേതാവ് ഏരിയല്‍ ഷാരോണ്‍ കിഴക്കന്‍ ജെറുസലേമിലെ അല്‍ അഖ്‌സ മോസ്‌ക് സന്ദര്‍ശിച്ചതോടെ പലസ്തീന്‍ പ്രശ്‌നം കൂടുതല്‍ രൂക്ഷമായി. ഇരു കൂട്ടരും പവിത്രമെന്ന് കരുതിപ്പോരുന്ന അല്‍ അഖ്‌സയാണ് രണ്ടാം ഏറ്റുമുട്ടലിന് പശ്ചാത്തലമായത്.

2001 ജൂണ്‍ 21 ന് ടെല്‍ അവീവില്‍ 21 ഇസ്രയേലികളെയും 2022 മാര്‍ച്ചില്‍ 30 പേരെയും ചാവേര്‍ ആക്രമണങ്ങളിലൂടെ ഹമാസ് വധിച്ചു. നാലുമാസങ്ങള്‍ക്കിപ്പുറം ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഹമാസിന്റെ സൈനിക കമാന്‍ഡര്‍ സലാ ഷെഹദേ കൊല്ലപ്പെട്ടു. റാമല്ലയില്‍ യാസര്‍ അറാഫത്ത് താമസിച്ചിരുന്ന പ്രദേശത്തിനും ഇസ്രയേല്‍ ഉപരോധം തീര്‍ത്തു. 2004 മാര്‍ച്ച്ഏപ്രില്‍ ഹമാസ് സ്ഥാപകനും ആത്മീയ നേതാവുമായ ഷെയ്ഖ് അഹമ്മദ് യാസിനെയും സഹസ്ഥാപകന്‍ അബ്ദല്‍ അസീസ് അല്‍ റാന്റിസിയെയും ഒരു മാസത്തെ ഇടവേളയില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തിലൂടെ വധിച്ചു. ഇതിന് പിന്നാലെ ഹമാസിന്റെ ഉന്നത നേതാക്കളെല്ലാം രഹസ്യകേന്ദ്രങ്ങളിലേക്ക് മാറി. 2005 ഓഗസ്റ്റ് 15 ഗാസ മുനമ്പിലെ സെറ്റില്‍മെന്റുകളില്‍ നിന്ന് ഇസ്രയേല്‍ ഏകപക്ഷീയമായി പിന്‍മാറി. 2006 ല്‍ പലസ്തീന്‍ ലെജിസ്ലേറ്റീവ് തിരഞ്ഞെടുപ്പില്‍ ഹമാസ് ഭൂരിപക്ഷം നേടി. ഗാസയുടെ നിയന്ത്രണം ഹമാസിനായതോടെ ഇസ്രയേലും യുഎസും പലസ്തീനികള്‍ക്ക് നല്‍കിയിരുന്ന സഹായങ്ങള്‍ പൂര്‍ണമായും നിര്‍ത്തി. ഉപരോധ സമാനമായ നീക്കത്തിന് പിന്നാലെ ഇസ്രയേലി സൈനികനായ ഗിലാദ് ഷാലിറ്റിനെ ഹമാസ് അതിര്‍ത്തി കടന്നെത്തി ബന്ദിയാക്കി കൊണ്ടുപോയി. നിര്‍ബന്ധിത സൈനിക സേവനത്തിന്റെ ഭാഗമായി സൈന്യത്തിലെത്തിയതായിരുന്നു ഷാലിറ്റ്. ഇതോടെ ഇസ്രയേല്‍ വ്യോമാക്രമണം രൂക്ഷമാക്കി. അഞ്ചുവര്‍ഷത്തിന് ശേഷം, പലസ്തീന്‍ തടവുകാരെ വിട്ടയച്ചതിന് പകരമായാണ് ഷാലിറ്റിനെ ഹമാസ് മോചിപ്പിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടുമുറ്റത്തുവച്ച് വീട്ടമ്മയ്ക്ക് നേരെ തെരുവുനായയുടെ ആക്രമണം  (1 hour ago)

താമരശ്ശേരിയിലെ ഒന്‍പത് വയസുകാരിയുടെ മരണം ; കാരണം അമീബിക് മസ്തിഷ്‌ക ജ്വരം ബാധ തന്നെ  (1 hour ago)

തെരുവുകളില്‍ നിന്നും ജാതിപ്പേരുകള്‍ എടുത്ത് മാറ്റാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍  (1 hour ago)

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ സുരേഷ് ഗോപിയുടെ വാദം തള്ളി ദേവന്‍; ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര ഏജന്‍സി അന്വേഷണം നടത്തണമെന്ന് ദേവന്‍  (2 hours ago)

സിനിമതാരങ്ങളുടെ വീടുകളിലെ ഇഡി റെയ്ഡ്: ശബരിമല സ്വര്‍ണപ്പാളി വിവാദം മുക്കാനാകുമെന്ന് സുരേഷ് ഗോപി  (2 hours ago)

എല്‍ഡിഎഫ്- യുഡിഎഫ് റാലിക്കിടെ സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംപിക്ക് പരുക്ക്  (2 hours ago)

മകന്റെ തലയില്‍ കമ്പിപ്പാര കൊണ്ട് അടിച്ച് പിതാവ്; 22 കാരന്‍ മാതാപിതാക്കളെ ആക്രമിക്കാന്‍ ശ്രമിച്ചത് ചെറുക്കുന്നതിനിടെയാണ് സംഭവം  (2 hours ago)

വാഹനാപകടത്തില്‍ മഹാധമനിക്ക് ഗുരുതര പരിക്കേറ്റ തമിഴ്‌നാട് സ്വദേശിക്ക് എന്‍ഡോ വാസ്‌ക്കുലാര്‍ ചികിത്സ വഴി പുതുജീവന്‍; അഭിമാനത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ്  (2 hours ago)

മെഡിറ്ററേനിയന്‍ കടലില്‍ മിലിട്ടറി ബേസ് ; ഇസ്രയേലിന് ട്രംപിന്റെ ഉരുക്കുകോട്ട  (3 hours ago)

യുവതിയുടെ ജീവന്‍ തിരിച്ചുകിട്ടിയത് എസ്‌ഐയുടെ അവസരോചിത ഇടപെടലില്‍  (4 hours ago)

സിഡാക് - ൽ ഒഴിവുകൾ  (4 hours ago)

ഒമാനിലേക്ക് അധ്യാപകരെ നിയമിക്കുന്നതിനുള്ള വമ്പൻ റിക്രൂട്ട്മെന്റ്  (5 hours ago)

തര്‍ക്കത്തിനിടെ മലയാളി യുവാവിനെ ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തി  (5 hours ago)

സമാധാനത്തിനുള്ള നൊബേല്‍ മരിയ കൊറീന മചാഡോയ്ക്ക്  (5 hours ago)

ഹമാസ് ഇസ്രായേൽ സംഘർഷങ്ങളുടെ നാൾവഴികൾ  (5 hours ago)

Malayali Vartha Recommends