Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..


അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..


മിനി കൂപ്പര്‍ അപകട കേസ് അട്ടിമറിക്കാന്‍ ഉന്നതതല നീക്കം.. ദുർഗുണ പരിഹാര പാഠശാലയിലേക്ക് അയക്കാനുള്ള തീരുമാനം പോലും ഉന്നതങ്ങളിൽ നിന്നുണ്ടായതാണ്...


മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...

സീരിയൽ നടി അശ്വതി ബാബു വിവാഹിതയായി:- വരൻ കൊച്ചിയിലെ കാർ ബിസിനസുകാരൻ:- രജിസ്റ്റർ മാരേജ് നടന്നത് ലളിതമായ

10 OCTOBER 2022 03:32 PM IST
മലയാളി വാര്‍ത്ത

നടി അശ്വതി ബാബു വിവാഹിതയായി. സുഹൃത്തും കൊച്ചിയിൽ കാർ ബിസിനസ് നടത്തുന്ന കാക്കനാട് ചിറ്റേത്തുകര പറയിന്‍മൂല വീട്ടില്‍ നൗഫലാണ് വരൻ. ഒരുവർഷത്തെ സൗഹൃദത്തിനൊടുവിലാണ് റജിസ്റ്റർ മാരേജ് നടന്നത്. ഇക്കഴഞ്ഞ ഒന്നാം തീയതി കാക്കനാട്ടെ റജിസ്റ്റർ ഓഫീസിൽ വച്ച് ലളിതമായായിരുന്നു ചടങ്ങുകൾ. അശ്വതിയുടെ സാഹചര്യങ്ങൾ മനസിലാക്കിയാണ് വിവാഹമെന്ന് നൗഫൽ പറയുന്നു.

ലഹരിമരുന്ന് കേസിൽ പിടിയിലായി വാർത്തകളിൽ നിറഞ്ഞുനിന്ന നടിയാണ് അശ്വതി ബാബു. 16–ാം വയസ്സിൽ പ്രണയിച്ച ആൾക്കൊപ്പം വീട്ടുകാരെ ഉപേക്ഷിച്ച് കൊച്ചിയിലെത്തിയതായിരുന്നു തിരുവനന്തപുരം ആറാട്ടുവഴി തുമ്പ സ്വദേശിനി അശ്വതി. വിവാഹം കഴിക്കാമെന്ന വാഗ്ദാനം വിശ്വസിച്ച് കൂടെ കൂട്ടിയ ആൾ തന്നെ ലഹരിക്ക് അടിമയാക്കി ശരീരം വിറ്റു പണമുണ്ടാക്കുകയായിരുന്നെന്ന് ഈ അടുത്താണ് അശ്വതി വെളിപ്പെടുത്തി രംഗത്തെത്തിയത്.

ചെറിയ പ്രായത്തിൽ കൊച്ചിയിലെത്തുമ്പോൾ ഒരു നേരത്തെ ഭക്ഷണവും വസ്ത്രവും ഉറങ്ങാൻ സ്ഥലവും മതിയായിരുന്നു. പക്ഷെ, സുഹൃത്തുക്കളായ രണ്ടുപേർക്കൊപ്പം അയാൾ മാറി മാറി കൂട്ടിക്കൊണ്ടു പോയി വിൽക്കുകയും പണം സ്വന്തമാക്കി, ബിസിനസ് കെട്ടിപ്പടുക്കുകയും ചെയ്തതായി അശ്വതി പറഞ്ഞു. ഒടുവിൽ വിവാഹം കഴിക്കാത്തതിനെക്കുറിച്ച് തിരിച്ചു ചോദിച്ച് തുടങ്ങിയപ്പോൾ പാതിവഴിയിൽ ഉപേക്ഷിച്ചുവെന്നും അശ്വതി പറയുന്നു. രക്ഷപെടാൻ ശ്രമിച്ച് സമാധാനമായി ജീവിക്കാൻ തീരുമാനിച്ചിട്ടും വിടാതെ പിന്തുടരുകയായിരുന്നെന്നും അശ്വതി കൂട്ടിച്ചേർത്തു.

എല്ലാവരും അറിയുന്ന അശ്വതി ലഹരിമരുന്നാണ്. ഞാൻ ഇതൊന്നും അടിക്കുന്ന ആളായിരുന്നില്ല. എന്റെ ജീവിതം എല്ലാവരും കൂടി തകർത്തു. എന്നെ മിസ് യൂസ് ചെയ്തതാണ്. എനിക്കു പണമല്ല വേണ്ടത്. നീതിയാണ്. അറിയുന്നവർക്ക് ഇതെല്ലാം അറിയാം. പണവും പവറും ഉപയോഗിച്ച് നമ്മളെ മോശക്കാരിയാക്കും. അതു ചെയ്യിക്കുന്നവർ ശരിയാണ്. അവർ കാറിൽ നടക്കും, ട്രാവൽസ് മുതലാളിയാകും. അവസാനം നമ്മൾ കുപ്പയിലായി. അവർ ബെൻസിലാണ് നടക്കുന്നത്. ഇവർക്കെതിരെ പരാതി കൊടുത്താൽ ഒളിവിൽ പോകും. ഉന്നതരെക്കൊണ്ടു വിളിച്ചു പറയിക്കും. ലോറി ഡ്രൈവറായിരുന്ന ഇയാൾ ഇത്രയേറെ സമ്പാദ്യങ്ങൾ ഉണ്ടാക്കിയത് തന്നെ ഉപയോഗിച്ചാണ്.

 

ഞാൻ നല്ല രീതിയിൽ ജീവിക്കാൻ വേണ്ടി ഒരു അമേരിക്കക്കാരൻ നൽകിയ പണം ഇയാൾക്കു നൽകി. ഭർത്താവായി ജീവിക്കുന്ന ആൾക്കു പാർട്നർഷിപ് എന്ന നിലയിലാണ് ആ പണം നൽകിയത്. അതിനു തെളിവുണ്ട്. ഭർത്താവായുള്ള ആളുടെ പേരിൽ കിടക്കുമ്പോൾ അയാൾ എന്നെ നോക്കിക്കൊള്ളും എന്നാണ് വിശ്വസിച്ചത്. എന്നാൽ അയാൾ ഒഴിവാക്കി. പൈസ വേണം, നമ്മളെ വേണ്ട. എറണാകുളം സൗത്തിലുള്ള ആ സ്ഥാപനം അമേരിക്കയിലുള്ള ആളുടെ പണം കൊണ്ട് ഞാൻ അവന് ജീവിക്കാൻ ഉണ്ടാക്കി കൊടുത്തതാണ്. എന്റെ പേരിലല്ല അത്. ഒന്നരക്കോടി വരുന്ന സാധനങ്ങളുണ്ട്. അതു തന്ന് എന്നെ അവർക്ക് ഒഴിവാക്കാം. അത് അവർ തരുന്നില്ല.

ആലുവ സ്റ്റേഷനിൽ തനിക്കെതിരെ അയാൾ പരാതി നൽകിയപ്പോൾ സിഐക്കു കാര്യങ്ങൾ ബോധ്യപ്പെട്ടതാണ്. എന്നെ ഉപദ്രവിക്കാതെ വിടാൻ മാത്രമേ പറഞ്ഞിട്ടുള്ളു. പലരും തന്നെ രക്ഷപെടുത്താൻ ശ്രമിച്ചിട്ടുണ്ട്. ഇവർ വിടുന്നില്ല. ഭർത്താവായി കണ്ടയാളാണ്. അതുകൊണ്ടു തന്നെ വിളിക്കുമ്പോൾ മാനസികമായി ടോർച്ചറിങ് ഉണ്ട്. ഇനി ഒരു പെൺകുട്ടിക്കും ഈ അനുഭവം ഉണ്ടാകാതിരിക്കാനാണ് പൊലീസിൽ പരാതി നൽകിയത്. ഇവരുടെ സ്വാധീനവും പണവും കൊണ്ട് തനിക്കു നീതി ലഭിച്ചിട്ടില്ല- അശ്വതി പറയുന്നു. ഇപ്പോൾ ഒരു സിനിമയുമില്ല. അശ്വതി നല്ല രീതിയിൽ ജീവിക്കാൻ ഒരുപാടു ശ്രമിക്കുന്നുണ്ട്.

ഇവർ ആരും സമ്മതിക്കുന്നില്ല. നീതി തേടി വരുമ്പോൾ ആട്ടും തുപ്പും മാത്രമാണ് ലഭിക്കുന്നത്. ചോദിക്കാനും പറയാനും ആരുമില്ല. അശ്വതിക്കു കരയാനും സത്യം പറയാനും ഒന്നുമുള്ള കഴിവില്ല. 16 വയസു മുതൽ ആരു കുറ്റപ്പെടുത്തിയാലും കുറ്റങ്ങൾ ഏൽക്കുന്ന ഒരാൾ മാത്രമാണു ഞാൻ. ഒരാളുടെ അടുത്ത ഇത് തെറ്റാണ് എന്നു പറയാൻ അറിയില്ലായിരുന്നു. ഇന്ന് എനിക്ക് അറിയാം. ഇതുവരെ ആർക്കെങ്കിലും ലഹരി കൊടുത്തെന്നു തെളിയിക്കാമെങ്കിൽ ക്രൂശിച്ചോ. പെൺവാണിഭ കേസ് ഉണ്ടാകാൻ കാരണം താൻ എപ്പോഴും അത്തരക്കാരുടെ കൂടെ ആയിരുന്നു എന്നതാണ്.


16ാം വയസിൽ ഇവിടെ വന്നതാണ്. ഇപ്പോഴും ഇവിടെത്തന്നെയുണ്ട്. ഇത്തരം ആളുകളുമായാണ് നടക്കുന്നത്. അതുകൊണ്ട് അശ്വതി പെൺവാണിഭത്തിലുണ്ട്. ഡ്രഗ്സ് അടിച്ചതുകൊണ്ട് ഡ്രഗ്സ് കച്ചവടം നടത്തുന്നവൾ എന്ന പേരായി. ഒരു സിനിമയിൽ അഭിനയിച്ചുപോയി. ഒരാൾ സഹായിച്ചതാണ് ഒരു സിനിമ. ആ വഴി പല പ്രശ്നങ്ങളുണ്ടാക്കി ഇവർ ഇല്ലാതാക്കി. പറ്റിക്കപ്പെട്ട് ഇങ്ങനെയായതാണ്.

അവസാനം വാഹന അപകടമുണ്ടായ സംഭവത്തിൽ മദ്യപിച്ചു വണ്ടിയോടിച്ചത് അവനായിരുന്നു. ആ സമയം വണ്ടിയിൽ ഉണ്ടായിരുന്നതു കൊണ്ട് എല്ലാവരും അശ്വതിയെ പറഞ്ഞു. അശ്വതിയെ എല്ലാവർക്കും അറിയാമെന്നതു കൊണ്ടും ഒരു കേസുള്ളതുകൊണ്ടും എല്ലാവരും പറഞ്ഞു. അപ്പനായി വരുന്നവനും ചേട്ടനായി വരുന്നവനും എല്ലാവരും ഉപയോഗിക്കുകയാണ്. തന്നെക്കുറിച്ചു പറയുന്നവർ പറഞ്ഞു സന്തോഷിക്കട്ടെ എന്നേ ഉള്ളൂ. ഇപ്പോൾ സത്യം പറഞ്ഞാലും ആരും വിശ്വസിക്കില്ല. കൂടുതൽ മോശക്കാരിയാകുകയേ ഉള്ളൂ എന്നറിയാം.

താൻ ചെയ്ത തെറ്റ് ഒരിക്കലും സമൂഹം അറിയാതെ സൂക്ഷിച്ചു. പക്ഷെ ഇവർ ജീവിക്കാൻ വിടില്ല. എന്നെ നല്ല രീതിയിൽ പഠിപ്പിക്കണമെന്ന് അമ്മ ആഗ്രഹിച്ചതാണ്. സമൂഹത്തിൽ മോശപ്പെട്ട രീതിയിൽ ജീവിക്കണമെന്ന ആഗ്രഹിച്ച വ്യക്തിയല്ല താൻ. പണം ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ഡ്രഗ്സ് കൊടുത്ത് ഒരാളെയും നശിപ്പിച്ചിട്ടില്ല. പക്ഷെ ഇവർ ചെയ്തതിനു തെളിവുണ്ട്. എല്ലാത്തിനും ഞാൻ സാക്ഷിയാണ്. വീട്ടുകാരോട് തനിക്കു ജോലിയാണ് എന്നാണു പറഞ്ഞിരുന്നത്.

 

ഞാൻ ഇപ്പോഴും ട്രീറ്റ്മെന്റിലാണ്. ഡ്രഗ്സ് അടി നിർത്തി. വിവാഹം കഴിച്ച് ഇതിൽ നിന്നെല്ലാം മാറിപ്പോകാനുള്ള ശ്രമമാണ്. ആറുമാസമായി ലഹരി ഉപയോഗിക്കുന്നില്ല. ഇനി എനിക്കു പേടിക്കാതെ പറയാം. അശ്വതി പറയുന്നു. പക്ഷെ എനിക്കു പോയത് ഇവർക്കു തിരിച്ചു തരാൻ പറ്റുമോ? ആലോചിക്കുമ്പോൾ ഇതൊക്കെ എനിക്കു വേണ്ടതായിരുന്നോ? എനിക്ക് വീട്ടിൽ ആഹാരമില്ലായിരുന്നോ? അവർ എന്നെ നോക്കിയിട്ടില്ലായിരുന്നോ? എന്റെ വീട്ടുകാർ പറഞ്ഞു വിട്ടതാണോ എന്നെ? ഒരു സ്നേഹത്തിനു വേണ്ടി ചെയ്തതാണെന്ന് പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു മാധ്യമങ്ങൾക്ക് മുമ്പിൽ അശ്വതി വെളിപ്പെടുത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (10 minutes ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (12 minutes ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (14 minutes ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (21 minutes ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (27 minutes ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (45 minutes ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (3 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (4 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (4 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (4 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (4 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (5 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (5 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (6 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (6 hours ago)

Malayali Vartha Recommends